My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, April 15, 2015

ഐശ്വര്യത്തിന്‍റെ കണിക്കൊന്ന പൂത്തപ്പോള്‍.. വീണ്ടും വരവായി ഒരു വിഷു കൂടി...


Image result for vishu wallpaper


    എല്ലാവര്‍ക്കും ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടേയും വിഷു ദിനാശംസകള്‍...












ഒരു വിഷു കൂടി ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വന്നെത്തിയിരിക്കുന്നു... ഈ വിഷുവിന് എന്‍റെ കണിക്കൊന്ന പൂത്തത് എന്‍റെ ഈ കൊച്ചു ബ്ലോഗിലെ അക്ഷരങ്ങളിലൂടെയാണ്... ആദ്യമായി ഞങ്ങള്‍ ഒന്നിക്കുന്ന, ആശംസകള്‍ നേരുന്ന ഞങ്ങളുടെ ആദ്യത്തെ വിഷു..


 നാട്ടില്‍ നിന്ന് അനിയത്തി മുറ്റത്തെ കണിക്കൊന്ന പൂവിട്ട പടം അയച്ചുതന്നപ്പോള്‍ എവിടെയോ നഷ്‌ടമായ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ എന്‍റെ അക്ഷരങ്ങളിലൂടെ പിറവിയെടുക്കുകയായിരുന്നു...


 ബാല്യത്തിന്‍റെ ഓര്‍മകളില്‍ ഏറ്റവും സുന്ദരമായിരുന്നു ആ കൊന്നപ്പൂക്കള്‍...അവ എന്‍റെ കാന്‍വാസില്‍ ചിത്രങ്ങളായി വിടര്‍ന്നപ്പോള്‍ ഞാന്‍ വര്‍ണങ്ങളുടെ ലോകത്ത് പിച്ചവെക്കുന്നതേയുണ്ടായിരുന്നുള്ളു... ഇന്നും കൊന്നപ്പൂക്കള്‍ മനസില്‍ നിറക്കുന്ന സന്തോഷത്തിന് അതിരില്ലാ..


 ഈ പ്രവസജീവിത്തത്തില്‍ നമുക്ക് നഷ്ടമാകുന്ന ആ സൗന്ദര്യങ്ങള്‍ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിയാമായിട്ടും ജീവിതത്തിന്‍റെ രണ്ട്‌ അറ്റങ്ങള്‍ കൂട്ടി മുട്ടിക്കുവാന്‍ നാം എല്ലാം മറക്കുന്നു... പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഓരോ ആഘോഷങ്ങളെയും നമ്മള്‍ നെഞ്ചോടു ചേര്‍ക്കുന്നു... എന്നെങ്കിലും ഒരിക്കല്‍ നമുക്ക് നഷ്‌ടമായ ആ ആഘോഷങ്ങളിലേക്ക് വീണ്ടും നമുക്ക് തിരികെയെത്താം എന്ന പ്രതീക്ഷയില്‍...


 എല്ലാവര്‍ക്കും ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടേയും വിഷു ദിനാശംസകള്‍...



 പുതിയ വര്‍ഷത്തില്‍ ദൈവം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിങ്ങളുടെ സ്വന്തം  കാര്‍ത്തിക....


 


Saturday, April 4, 2015

എന്‍റെ നാള്‍ വഴികള്‍

Image result for my journey road
ഇനിയും എത്ര കാതങ്ങള്‍ ഞാന്‍ എന്‍റെ നാള്‍ വഴികളിലൂടെ താണ്ടണം....





ജീവിത്തില്‍ ഒരു യാത്ര കൂടി ഇന്ന്‌ അവസാനിക്കുന്നു...

 

 പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് കാണുവാന്‍ കഴിയുന്നത്‌ ഒരു ശൂന്യത മാത്രമാണ്... എന്നെ എപ്പോഴും തനിച്ചാക്കി എവിടേക്കോ ഓടിയൊളിക്കാന്‍ ബദ്ധപ്പെട്ടോടിയ സ്വപ്‌നങ്ങള്‍... എന്നും വേദനകളും നിരാശകളും മാത്രം ആ ഒളിച്ചുകളിയില്‍ അവ എനിക്കായി അവശേഷിപ്പിച്ചു...

 

 

 ഞാന്‍ തനിയെ നടന്ന എന്‍റെ നാള്‍ വഴികള്‍... ഇടയ്ക്ക് എവിടെയോ ആ യാത്രകളില്‍ കൂട്ടായെത്തിയ ഒരു പിടി നല്ല സൗഹൃദങ്ങള്‍.... ജീവിതത്തില്‍ എല്ലാം ക്ഷണികമാണെന്നു ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ആ സൗഹൃദങ്ങള്‍ തന്നെ തനിച്ചാക്കി വിടപറഞ്ഞപ്പോളും ഞാന്‍ എന്‍റെ യാത്ര തുടരുകയായിരുന്നു...

 

പിന്നെയും ജീവിതം അവശേഷിപ്പിച്ചത് എനിക്ക് മാത്രമായി താലോലിക്കുവാന്‍ എവിടെയോ എന്നെ ഉപേക്ഷിച്ചു പോയ ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രമായിരുന്നു.... ആ ഓര്‍മകളിലൂടെ ഞാന്‍ ചാലിച്ച വര്‍ണങ്ങള്‍ എന്‍റെ ഹൃദയത്തിന്‍റെ കാന്‍വാസില്‍ ഒരിക്കലും മായാത്ത വര്‍ണചിത്രങ്ങളായി പിറവിയെടുത്തു...

 

ഇനിയും തുടരേണ്ടിയ ഈ യാത്ര എനിക്കായി എന്‍റെ നാള്‍ വഴികളില്‍ കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല!!!! പക്ഷേ എന്‍റെ ജീവിതത്തിനു ഇപ്പോള്‍ ലക്ഷ്യങ്ങള്‍ ഉണ്ട് നിറങ്ങള്‍ ഉണ്ട്...

 

ഇനിയും  എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച എന്‍റെ പ്രണയത്തിലൂടെ ... എന്‍റെ അക്ഷരങ്ങളോടുള്ള പ്രണയത്തിലൂടെ എനിക്ക് ജീവിക്കണം... എന്‍റെ നാള്‍ വഴികള്‍ താണ്ടണം..

                      
                                കാര്‍ത്തിക