My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, August 3, 2023

ജോസഫ്‌ അന്നംകുട്ടി ജോസഫ്‌ - ദൈവത്തിന്റെ ചാരന്മാർ (Book Review )



2019- ഇറങ്ങിയ പുസ്തകം സ്വന്തമാക്കീട്ട്‌ ഒന്നര വർഷങ്ങളെടുടുത്തു എന്റെ വായനയുടെ ലോകത്തേക്ക്‌ അതിനു പിറവി കൊളളുവാൻ....


സ്വന്തം ജീവിതാനുഭവങ്ങൾ ചേർത്ത്‌ വെച്ച്‌ എഴുതിയത്‌ഒരു ഭാവനയാലും സൃഷ്ടിക്കപ്പെടുന്ന എഴുത്തിനോട്‌ സമാനമാവില്ലാ!... തീവ്രങ്ങളല്ലാത്തഎന്നാൽ ജോസഫിനു താൻ കടന്നു പോയ വഴികളിൽ ഒരു പാട്‌ മാനസ്സിക വ്യഥ നൽകിയ അനുഭവങ്ങൾ!.. തന്റെ കഥയിലൂടെ പറഞ്ഞ മറ്റുളളവരുടെ കഥ ഏറെ ഹൃദ്യം


മണിപ്പൂർ പെൺകുട്ടികളുടെ വളരെ ഹൃദയഭേദകമായ അനുഭവങ്ങളിലൂടെ നാടുംസോഷ്യൽ മീഡിയയും കടന്നു പോകുന്ന  സാഹചര്യത്തിൽ ജോസഫ്‌ എഴുതിയ ഈ പുസ്തകത്തിലെ "ഫെമിനിച്ചിഎന്ന അധ്യായത്തെക്കുറിച്ച്‌ രണ്ട്‌ വാക്ക്‌...


ഇതൊരു പെൺകുട്ടിയുടെ കഥയാണ്വേർപ്പിരിയലിന്റെ വക്കിലെത്തിയ മാതാപിതാക്കൾഅപ്പൻ മകളെ ഒരു പാർട്ടിക്ക്‌ കൊണ്ടു പോകുന്നുഅപ്പന്റെ കൈകളിൽ പിടിച്ച്‌ അപരിചമായ ലോകത്ത്‌ തന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന മകൾമദ്യ സഭയിലേക്ക്‌ ക്ഷണം കിട്ടിയ അപ്പൻ മകളുടെ കൈകൾ വിടുവിച്ച്‌ പോകുന്നുതന്നെ തനിച്ചാക്കരുതെന്ന അഭ്യർത്ഥന അയാൾ നിരസിക്കുന്നുആരും മിണ്ടുവാനില്ലാതെ അപരിചിതത്വന്റെ ഭീതിയിൽ നിന്ന് രക്ഷപ്പെട്ട്‌ ഒരു മുറിയിൽ കയറി  കുട്ടി ഇരിക്കുന്നൂപെട്ടെന്ന് അപ്പന്റെ കൂട്ടുകാരൻ മുറിയിലേക്ക്‌ വാഷ്‌റൂം ഉപയോഗിക്കുവാൻ വരുന്നുഅയാൾ വളരെ സ്നേഹത്തോടെ കുട്ടിയോട്‌ ഇടപെട്ടിട്ട് ‌വാഷ്‌ റൂമിലേക്ക്‌ പോകുന്നൂതിരികെ അയാൾ വിവസ്ത്രനായ്‌ വന്ന്  പെൺകുട്ടിയെ ഏറ്റവും മൃഗീയമായ രീതിയിൽ ഉപദ്രവിക്കുന്നൂമദ്യത്തിലുംപാർട്ടിയിലും മുങ്ങിയ ആരും അവളുടെ കരച്ചിൽ കേട്ടില്ലാഇത്‌ പുറം ലോകത്തോട്‌ പറഞ്ഞാൽ തന്റെ അപ്പനെ ജോലിയിൽ നിന്ന് പിരിച്ച്‌ വിടുമെന്ന് ഭീക്ഷണിയും മുഴക്കി... പാവം പെൺകുട്ടി കരഞ്ഞ്‌ തളർന്ന് തന്റെ അപ്പനെ അന്വേഷിച്ച്‌ ചെന്നപ്പോൾ അയാൾ ബോധരഹിതനായ്‌ കിടക്കുന്നൂ ഉദ്യോഗസ്ഥന്റെ ഭീക്ഷണയിൽ അവൾ  വേദനയുംഅപമാനവും വർഷങ്ങളോളം മറച്ചു വെച്ചു.


അവൾ ജോസഫിനെഴുതിയ എഴുത്തിൽ ഇങ്ങനെ എഴുതി, "അതേ ചേട്ടാ ഞാനൊരു ഫെമിച്ചിയാണ്പുരുഷന്മാരെ വെറുക്കുന്ന ഫെമിനിച്ചിയല്ലാപുരുഷന്മാരാൽ ഫെമിനിച്ചിയാകേണ്ടി വന്നവൾഇതെന്റെ മാത്രം കഥയല്ലാഒരുപാട്‌ പെൺകുട്ടികളുടെ കഥയാണ്ഫെമിനിച്ചികൾ എന്ന് എന്നെപ്പോലെയുളളവരെ വിളിക്കുമായിരിക്കുംഫെമിനിസം എന്ന് പറയുന്നത്‌ നിശബ്ദമായ്‌ സഹിക്കുന്ന പെൺകുട്ട്കൾക്ക്‌ വേണ്ടി സംസാരിക്കുന്ന പെണ്ണിന്റെ സ്വരമാണ്ഫെമിനിസം ആൺ വിരോധമല്ലതുല്യതക്ക്‌ വേണ്ടിയുളള പോരാട്ടമല്ലാപെണ്ണായി ജനിച്ചു എന്നതിന്റെ പേരിൽ അവൾക്ക്‌ നിഷേധിക്കപ്പെടുന്ന "നീതിതിരിച്ചു പിടിക്കാനുളള അവളുടെ ശ്രമമാണ്സ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും ഒരു പണ്ണിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സ്വരത്തിന്റെ പേര്."


ഇതൊരു പെൺകുട്ടിയുടെ കഥയാണെങ്കിൽഇതുപോലെ മറ്റുതരത്തിൽ പീഢനങ്ങൾ അനുഭവിക്കുന്ന ആൺകുട്ടികളും ഉണ്ടാകും!.. അവരുടെയെല്ലാം സ്വരങ്ങൾ ഭയത്തിന്റെഭീക്ഷണിയുടെ മറവിൽ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നൂനമ്മുടെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറ്റുവാൻപ്രതികരിക്കേണ്ടിടത്ത്‌ നമ്മുടെ കുഞ്ഞുങ്ങളെസ്ത്രീകളെപുരുഷന്മാരെവൃദ്ധരെ പ്രതികരിക്കുവാൻ പഠിപ്പിക്കാം!... എന്തും തുറന്ന് പറയുവാനുളള സ്വാതന്ത്ര്യം നമുക്ക്‌ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ കൊടുക്കാംപീഢനത്തിനിരയായവർക്ക്‌ സാധ്യമാകുന്ന ബ്ലാക്ക്മെയിലിംങ്ങിനെക്കുറിച്ച്‌ അവരിൽ‌ അവബോധം സൃഷ്ടിച്ച്‌അവർക്ക്‌ ധൈര്യം പകർന്ന്  നശിച്ച സാമൂഹിക വൈകൃതത്തെ ഉന്മൂലനം ചെയ്യുവാൻ നമുക്ക്‌ പരിശ്രമിക്കാം!... നാടുംനാടുവാഴികളുംനിയമസംഹിതകളും അതിലെ പൗരന്മാരുടെപൗരകളുടെ സുരക്ഷ ഉറപ്പാക്കുവാൻ പ്രാപ്തമാക്കാത്തിടത്തോളം കാലം എന്ത്‌ നേട്ടം കൈവരിച്ചിട്ടെന്ത്‌?


സമൂഹത്തിനു അവബോധം നൽകുന്ന  പുസ്തകങ്ങൾ നമ്മുടെ പുതിയ തലമുറ വായിക്കട്ടെ!...


❣️

KR

Saturday, July 22, 2023

തിരികെ ഒരു യാത്ര!...




എന്തിനായിരുന്നൂ  തിക്കും 

തിരക്കുകളും?..

എന്തിനായിരുന്നൂ  പടയോട്ടം?...

എന്തിനായിരുന്നൂ ഞാനെന്നെ 

മറന്ന്,

എന്റെ സ്വത്വത്തെ വെടിഞ്ഞീ യാത്രകളൊക്കെയും?...

ദിക്കെന്തെന്നറിയാതെദിഗന്തങ്ങ-

ളറിയാതെ,

എന്തിനെന്നറിയാതെഎന്തിനെ-

യെല്ലാമോ,

തേടിയുളള യാത്ര!...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


കാലം കൽപ്പിച്ചു നൽകിയ 

ദേശങ്ങളിൽ

കാണാത്തഇനിയും കാണുവാ-

നിടയില്ലാത്ത

കൂട്ടത്തിൽ കൂടെയോടിയ 

കുറച്ച്‌ മനുഷ്യർ..

ആത്മാവിന്റെ ഭാഗമായ്‌ കൂടെ 

ചേർന്നവർ...

ആത്മാംമശമാണെന്നറിഞ്ഞിട്ടും ആത്മബന്ധങ്ങളെ

കാണരുതെന്നാശിച്ച്‌ ദൂരേക്ക്‌ 

അകന്നവർ...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


ആത്മാവിന്റെ പാതി പകുത്ത്‌ 

ജന്മം നൽകിയവർ,

ഉളളിലൊളിക്കും സ്വപ്നങ്ങൾക്ക്‌ 

ചിറകുകൾ നൽകിയവർ

ഒരു നോക്ക്‌ കാണുവാനാശിച്ച്‌ അകലങ്ങളിലിരിക്കുന്നവർ...

വരവും കാത്തുമ്മറപ്പടിയിലിരുന്ന്‌ വാർദ്ധക്യത്തെ പുണർന്നവർ...

അന്ത്യനാളിലൊരു‌നോക്ക്‌ കാണാതെ

മരണത്തെ വരിച്ചവർ...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


നാടായനാടെല്ലാം ഓട്ടം തികച്ച്‌

ഞാനുമെത്തീ-

ഒച്ചപ്പാടുകളില്ലാത്ത ഓട്ടങ്ങളില്ലാത്ത 

ജീവിത സായാഹ്നത്തിൽ...

പിൻ തിരിഞ്ഞു നോക്കുമ്പോൾ

ഞാനറിഞ്ഞൂ-

തേടിപ്പോയവരില്ലാതേടിവന്നവരില്ലാ-

കൂടെയോടിയവരാരുമില്ലാ...

നടന്ന വഴികളിലിനി തിരികെ 

ഒരു യാത്രയുമില്ലാ,

തനിച്ചായ പാന്ഥാവിലിനിയനവധി

കാതങ്ങളുമില്ലാ...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


മരണമേ

നീയെന്ന സത്യത്തിലേ-

ക്കോടിയെത്തുവാൻ മാത്രമല്ലോ

ഞാനീ തികച്ചയീ ഓട്ടങ്ങളെല്ലാ-

മെന്നയുൾക്കാഴ്ച്ചയിലേക്ക്‌

തിരികെ ഒരു യാത്ര!....


❣️

KR

Thursday, July 20, 2023

Dear Moms & Dads


A letter to Moms & Dads who take care of children of not their own…


നമ്മൾ ജന്മം നൽകാത്ത ഒരു കുഞ്ഞിനെ വളർത്തുന്ന അമ്മമാർക്ക്‌അച്‌ഛന്മാർക്കുളള ഒരു കത്ത്‌....


ജീവിതത്തിൽ നമുക്ക്‌ സ്വന്തമല്ലാത്ത എന്തിനോടും നമുക്ക്‌ ചെറിയൊരു അകൽച്ച ഉണ്ടാകുംകെസിയ എന്ന പെൺകുഞ്ഞ്‌ എന്റെ ജീവിതത്തിൽ വന്നപ്പോൾ എനിക്കെന്തേ എന്റെ മകളെപ്പോലെ അത്രമേൽ ആഴത്തിൽ ചേർത്ത്‌ പിടിക്കുവാൻ സാധിക്കുന്നില്ലായെന്ന് ഓർത്ത് ‌വിഷമിച്ച ദിനങ്ങളുണ്ട്‌ ജീവിതത്തിൽരാത്രിയിൽ രണ്ട്‌ പെൺകുഞ്ഞുങ്ങളേയും ചേർത്ത്‌ പിടിച്ച്‌ കട്ടിലിൽ കിടക്കുമ്പോൾ കെസിയയുടെ ഭാഗത്ത്‌ എപ്പോഴും ഒരു "ഗ്യാപ്‌അനുഭവപ്പെടുംജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോൾ ഞാൻ റെൻസിയോട്‌ ചോദിച്ചൂ... "എന്താണ് ഞാനവിടെ പരാജയപ്പെടുന്നതെന്ന്?" ... അവൾ എനിക്ക്‌ നൽകിയ മറുപടി, "ഒരു വശത്ത്‌ നീ അവളെ ചേർത്ത്‌ പിടിക്കുമ്പോൾ മറുവശത്ത്‌ എന്റെ ആത്മാവ്‌ കൊണ്ട്‌ ഞാനവളെ നിന്നേക്കാൾ ഗാഢമായ്‌ ചേർത്ത്‌‌ പിടിക്കുന്നൂനിനക്ക്‌ അനുഭവപ്പെടുന്നത്‌ ഒരു "ഗ്യാപ്പല്ല‌", ഞാൻ അവളെ പൊതിഞ്ഞു നിൽക്കുന്ന എന്റെ "നിറവാണത്‌"... എന്റെ നിറവിൽ നിനക്കവളെ ചേർത്ത്‌ പിടിക്കുവാൻ സാധിക്കാത്തത്‌ ഒരിക്കലും ഒരു തെറ്റല്ലാ... " ഒരു നിമിഷം  പ്രപഞ്ചം മുഴുവൻ എനിക്ക്‌ മുൻപിൽ നിന്നിലൂടെ ഞാനെന്ന വ്യക്തിത്വത്തിന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ ഞാനറിഞ്ഞൂ... നിന്നെ അറിഞ്ഞ എനിക്ക്‌ ഇനി നീ തെളിക്കുന്ന വഴികൾ സത്യമെന്ന് ഞാൻ വിശ്വസിക്കുന്നൂ... 


A lesson from life sometimes is an eye opener to the rest of your path. The entry of Kesia into my life took me to a different path in my life. I used to experience a “gap” since she has been joined with me. It just bothered me throughout. I always ponder why I am feeling that gap. When they go to bed, they both sleep on my sides. Still, the “gap” was so evident within me. One day, I asked Kesia’s Mom why should I feel this. The answer from Her made me to cry. ( I believe in Soul presence). Kesia’s Mom said “Do You know a truth? Even if you hold her so close to your heart, I keep my daughter close to my soul... You are not experiencing the “gap”... It is the “fullness of my love”...  When she sleeps on your side, I am holding her on other side... When we both holds her together, how come it feels like a gap... It is the fullness of Love...” She left me with no words to express... Thanks Rency.. You are a beautiful SOUL...❤️


❤️

KR

Monday, July 3, 2023

പൗർണ്ണമി..❣️



 അഗ്നിയിൽ സ്ഫുടം 

ചെയ്തർക്കനി-

ലലിഞ്ഞവളിന്നിനി-

പൂർണ്ണയായ്‌

നിശയെ പരിണയിക്കും

പൗർണ്ണമി തിങ്കളിൽ!

പ്രണയത്തിൻ

പൂർണ്ണിമയിലിന്നവൾ,

പാണന്റെ പാട്ടിലെ-

യീണമായ്‌പാതി

പകുത്തെടുത്തുടലിന്റെ

താളമായ്‌ചന്ദ്രികയി-

ലലിഞ്ഞൊരു ചന്ദ്ര-

കാന്തമായ്‌നീല

നിശീഥിനിയായ്‌

പാർവണേന്തു മുഖിയായ്‌ 

പാരിജാത മലരായ്‌

പാൽ നിലാവിൽ 

കുളിച്ചൊരു പാതിരാ-

വിലവൾ പവിത്രയായ്‌

പാതി വ്രതയായ്‌...

❣️

KR

Tuesday, June 27, 2023

അരങ്ങ്‌

 


അരങ്ങൊഴിയുവാൻ നേരമായ്‌

ആട്ടക്കാർക്കെല്ലാം ആഹ്ലാദമായ്

അരങ്ങിൽ ആടിത്തിമിർത്തവർ

അജഗജാന്തരം മൊഴിയുകയായ്

ഇനിയേത്‌ വേഷപ്പകർച്ചയിൽ

ഇനിയെന്ന് കാണും നിന്നെ?..


ആടിയ വേഷങ്ങളിൽ നിങ്ങളെന്നെ

തിരഞ്ഞീല്ലാ, കേട്ട കഥകളിൽ 

നിങ്ങളെന്നെ പുനർ സൃഷ്ടിച്ചൂ..

തിരികെയെടുക്കുമോ ആ പട്ടങ്ങൾ

അരങ്ങൊഴിയുന്നൊരീ നേരത്ത്‌?

അതോ, പുതിയ ചാർത്തലുകളാൽ 

കുറിക്കുമോ, പുതിയൊരു കഥ?


പഴം കഥയിലെ പളളുകൾ 

പാഴ്മൊഴിയാണെന്നറിയുന്ന നാൾ 

കഥയറിയാതെ ആട്ടം കണ്ടവർ

കഥയെന്തന്നറിയുന്ന നാൾ,

കാലവും, കോലവും മാറി 

പുതിയൊരു കഥയെഴുതുന്ന നാൾ...


കുറ്റബോധത്തിൻ മാറാപ്പ്‌ പേറി

വരരരുതൊരിക്കലുമെന്നെ തേടി‌,

നിങ്ങളുടെ കഥകളിൽ ജീവിച്ച- 

വളല്ലെന്ന ആത്മവിശ്വാസത്തിൽ 

‌ ഞാനെന്നേ നിങ്ങൾക്ക് മാപ്പ്‌ 

നൽകിയിരിക്കുന്നൂ!...


❣️

KR


❣️

KR

Friday, June 23, 2023

മൗനം...

 

മൗനം..
വാക്കുകൾ അജ്ഞാത-

മാകുന്ന നേരം,

കേട്ടു മറന്ന വാക്കുകൾ

കേൾക്കാത്ത വാക്കുകൾക്ക്‌ 

വഴിമാറുന്ന നേരം...


ഒരായിരം ചോദ്യങ്ങൾ

ഒന്നും ചോദിക്കാതെ

ചോദിച്ച ചോദ്യങ്ങൾ

ഒന്നും മുഴുമിക്കാതെ 

ഉത്തരങ്ങളെ പൊതിയുന്ന

മൗനം...


ഉളളിൽ പിടയുന്ന 

വാക്കുകൾ മൗനത്തിൻ

ചെങ്ങലകളിൽപ്പെട്ട്‌

തിക്കിത്തികട്ടി,

എന്റെ കണ്ഠത്തെ 

ഞെരിക്കുന്നൂ...


ഉറക്കെയൊന്ന് 

കരയുവാനാവാതെ,

മൗനത്തിൻ 

ചാട്ടവാറടികളിൽപ്പെട്ട്‌

എന്റെ ഹൃദയത്തിൽ 

രക്തം പൊടിയുന്നൂ...


നടന്ന് തീർത്ത 

വഴികളിലെല്ലാം മൗനത്തെ 

അത്രമേൽ പ്രണയിച്ച 

ഞാനിന്നറിയുന്നൂ,

മൗനത്തിനിത്രമേൽ

വേദനയുമുണ്ടെന്ന്...


നിശബ്ദമായ്‌ മൗനത്തിൻ 

വഴിത്താരകൾ താണ്ടി,

 നിത്യ മൗനത്തിന്റെ 

കുഴിമാടത്തിൽ,

ഞാൻ വീണ്ടുമാ-

മൗനത്തെ പ്രണയിക്കട്ടെ!..


❣️

KR

Monday, June 19, 2023

18.6.23


 അന്തമില്ലാത്ത സമസ്യകളിൽ 

അന്തിച്ചു നിൽക്കുന്ന ജീവിതം,

അനന്തമാം സാധ്യകളാൽ 


അനശ്വരമാകട്ടെ!...


Sometimes, life gets stagnant on millions of impediments... 

Let the boundless opportunities in the Universe make life sempiternal!...

Thursday, June 15, 2023

പ്രിയപ്പെട്ട മറിയാമ്മാമച്ചിക്ക്‌....




ഞങ്ങളെയെല്ലാം കൊച്ചേന്നു മാത്രം വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം അമ്മച്ചിതാന്നിക്കൽ തറവാട്ടിൽ പരേതരായ T M വർഗ്ഗീസിന്റേയും റെയ്‌ച്ചൽ വർഗ്ഗീസിന്റേയും പത്ത്‌ മക്കളിൽ ഏറ്റവും മൂത്ത മകന്റെ (TV Mathew) ഭാര്യയായ്‌ മറിയാമ്മമച്ചി വന്നപ്പോൾ ഒരു വലിയ കുടുംബത്തിന്റെഅതിലെ കുഞ്ഞുങ്ങളുടെ നാഥയുമാകുകയായിരുന്നുഒരു വലിയ കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലേക്ക്‌ ആദ്യം കടന്നു വന്ന മരുമകൾഞങ്ങളുടെ മൂത്ത ആങ്ങളമാരായ കുഞ്ചാച്ചിക്കും (റെജികൊച്ചുമോനച്ചാച്ചനും (സജിജന്മം നൽകിയ അമ്മ പെണ്മക്കളില്ലാത്ത അമ്മച്ചിക്ക്‌ ഞങ്ങളെയൊക്കെ വലിയ കാര്യമായിരുന്നൂ.... ഞങ്ങൾ നാട്ടിൽ ചെല്ലുമ്പോൾ വാവച്ചായൻ അപ്പച്ചന്റെ അടുത്ത്‌ ഞങ്ങൾക്ക്‌ തരുവാൻ ചക്കപ്പഴവുംമാമ്പഴവുംഏത്തപ്പഴവും ഒക്കെ കൊടുത്തുവിടുംകാണാൻ ചെല്ലാൻ താമസിച്ചാൽ പരിഭവം പറഞ്ഞ്‌ വിളിക്കും കാണാൻ ചെന്നാൽ സ്നേഹം കൊണ്ടുംപലഹാരങ്ങൾക്കൊണ്ട്‌ മനസ്സുംവയറും നിറക്കും... സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചൂചേർത്ത്‌ നിർത്തീ... ഇനി അതൊന്നുമില്ലാ... കാത്തിരിക്കുന്നവരിൽ ഒരാൾ കൂടികുറഞ്ഞിരിക്കുന്നൂ... നമ്മളെ ചേർത്ത്‌ പിടിക്കുന്നവർ കുറഞ്ഞു കൊണ്ടിരിക്കുന്നൂ... 


മരണമെന്ന ജീവിതാവസ്ഥ തരുന്ന വേദന അവർ മണ്ണോട്‌ ചേരുമ്പോൾ ഇല്ലാണ്ടാകുന്നൂ.... പക്ഷേ അവർ നൽകിയ ഓർമ്മകൾ നൽകുന്ന വേദന നമ്മുടെ മരണം വരെ ഒരു നീറ്റലായിഅങ്ങനെ നിലനിൽക്കും... 


ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച്‌  ലോക ജീവിതം തികച്ച അമ്മച്ചിക്ക്‌സ്നേഹാദരങ്ങളിൽ പൊതിഞ്ഞ ഒരുപാട്‌ നന്ദി!... 


Our Dearest Mariayammamachi….


She used to call us Koche (Beloved)... She was the first daughter-in-law in our great Thannickal Family. She was the wife of the first son, Mr. T V Mathew,  out of 10 kids of our respected Grand Parents, the Late T M Varghese and the Late Rachel Varghese. She was like a Mom to the rest of the kids in the family. She was given birth to the elder brothers of our family, Reji and Saji. We were Her daughters... A person who waited for our return... She used to send with vavachayan appachan all sorts of fruits and sweets to us the moment she knew that we had reached... She always wanted us to go and visit her the next day... If we get delayed, we used to get a phone call to convey her complaints about the long wait... She used to fill our hearts and tummy with Her love and sweets respectively... No more waiting... No more complaints... No more sweets... No more the calling of Koche.... 


Death is imminent... Everyone is leaving.... Everyone has to leave...It is not that death is painful... It is the memories they left with us... The emptiness makes us overwhelming...


Thank You Ammachi for coming into our life.... For giving us the most precious love, care and memories... We will certainly miss You.... You will be remembered.... 

Wednesday, June 14, 2023

നമ്മൾ

 

ഞാൻ നീയല്ലെന്നുളള സത്യത്തിൽ 
നിന്നല്ലോ നമ്മൾ തുടങ്ങുന്നത്‌...
ഞാനും നീയും ഒന്നാണെന്നുളള

കപടതയെ നമുക്ക്‌ മായ്ക്കാം...


ഞാൻ ഞാനായുംനീ നീയായുമുളള

വ്യക്തിത്വത്തിൽ നിലനിൽക്കാം...

നമ്മിലെ അന്തരങ്ങളിൽ നമുക്ക്‌

ജീവിതത്തിലെ തുലനം കണ്ടെത്താം...


ഒന്നായി‌ നടക്കേണ്ട പാന്ഥാവിൽ

പരസ്പരം അറിഞ്ഞ്‌ നടക്കാം...

രണ്ടായി പിരിയുന്ന പാതകളിൽ

പതം പറയാതെ പിരിയാം...


നമ്മിലെ കുറവുകളിൽ നമുക്ക്‌

നമ്മെ ആഴത്തിൽ ചേർത്തുവെക്കാം...

നമ്മിലെ കഴിവുകളാൽ നാമെന്ന

അസ്ഥിരമാം സ്ഥിതിയെ ശാശ്വതമാക്കാം..


വാക്കുകൾക്കും കാലത്തിനുമതീതമായ്‌

വ്യക്തിവൈശിഷ്‌ട്യത്തിൽ നിലനിന്ന്...

ഞാനും നീയും നാമോരോരുത്തരും 

നമ്മളെന്ന സത്യത്തിൽ നിലനിൽക്കാം!...🙏


❣️

KR