ഇനിയും എത്ര കാതങ്ങള്‍ ഞാന്‍ എന്‍റെ നാള്‍ വഴികളിലൂടെ താണ്ടണം.... |
ജീവിത്തില്‍
ഒരു യാത്ര കൂടി ഇന്ന് അവസാനിക്കുന്നു...
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക്
കാണുവാന്‍ കഴിയുന്നത് ഒരു ശൂന്യത മാത്രമാണ്... എന്നെ എപ്പോഴും തനിച്ചാക്കി
എവിടേക്കോ ഓടിയൊളിക്കാന്‍ ബദ്ധപ്പെട്ടോടിയ സ്വപ്‌നങ്ങള്‍... എന്നും വേദനകളും
നിരാശകളും മാത്രം ആ ഒളിച്ചുകളിയില്‍ അവ എനിക്കായി അവശേഷിപ്പിച്ചു...
ഞാന്‍ തനിയെ
നടന്ന എന്‍റെ നാള്‍ വഴികള്‍... ഇടയ്ക്ക് എവിടെയോ ആ യാത്രകളില്‍
കൂട്ടായെത്തിയ ഒരു പിടി നല്ല സൗഹൃദങ്ങള്‍.... ജീവിതത്തില്‍ എല്ലാം ക്ഷണികമാണെന്നു
ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ആ സൗഹൃദങ്ങള്‍ തന്നെ തനിച്ചാക്കി വിടപറഞ്ഞപ്പോളും
ഞാന്‍ എന്‍റെ യാത്ര തുടരുകയായിരുന്നു...
പിന്നെയും
ജീവിതം അവശേഷിപ്പിച്ചത് എനിക്ക് മാത്രമായി താലോലിക്കുവാന്‍ എവിടെയോ എന്നെ
ഉപേക്ഷിച്ചു പോയ ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രമായിരുന്നു.... ആ ഓര്‍മകളിലൂടെ ഞാന്‍ ചാലിച്ച വര്‍ണങ്ങള്‍
എന്‍റെ ഹൃദയത്തിന്‍റെ കാന്‍വാസില്‍ ഒരിക്കലും മായാത്ത വര്‍ണചിത്രങ്ങളായി
പിറവിയെടുത്തു...
ഇനിയും
തുടരേണ്ടിയ ഈ യാത്ര എനിക്കായി എന്‍റെ നാള്‍ വഴികളില്‍ കാത്തുവെച്ചിരിക്കുന്നത്
എന്താണെന്ന് എനിക്കറിയില്ല!!!! പക്ഷേ എന്‍റെ ജീവിതത്തിനു ഇപ്പോള്‍ ലക്ഷ്യങ്ങള്‍
ഉണ്ട് നിറങ്ങള്‍ ഉണ്ട്...
ഇനിയും എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച എന്‍റെ
പ്രണയത്തിലൂടെ ... എന്‍റെ അക്ഷരങ്ങളോടുള്ള
പ്രണയത്തിലൂടെ എനിക്ക് ജീവിക്കണം... എന്‍റെ നാള്‍ വഴികള്‍ താണ്ടണം..
കാര്‍ത്തിക
No comments:
Post a Comment