My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, January 24, 2024

ജീവിതം - പാതിയിലെ നേർക്കാഴ്ച്ച


 

Stay with me if You can accept me with all my imperfections… 


എല്ലാവരും നല്ലവരാടോ... പ്രതികൂല സാഹചര്യങ്ങളുംതിക്താനുഭവങ്ങളുമാണ് നമ്മിലെ കുറ്റങ്ങളുംകുറവുകളുമൊക്കെ നമുക്ക്‌ മീതെ വളരുവാൻ വഴിയൊരുക്കുന്നത്‌.... ആ യാത്രയിൽ പരസ്പര ബഹുമാനത്തോടെ കൂടെയൊന്ന് നിന്നാൽ മതി... നമുക്ക്‌ ആരേയും നഷ്ടപ്പെടാതിരിക്കും...


എത്ര വിചിത്രമാണ്  ലോക യാത്ര!... 

ചിലർക്കൊക്കെ അതെല്ലാ സൗഭാഗ്യങ്ങളും നൽകുമ്പോൾ മറ്റുചിലർക്ക്‌ അത്‌ നിർഭാഗ്യത്തിന്റേയുംനിരാശയുടേയും ഒരു തേരോട്ടം മാത്രമാണ്...


ചേർന്ന് നിൽക്കുമ്പോൾ വാതോരാതെ പുകഴ്ത്തുന്നവർഅകൽച്ചയിൽ ദേശങ്ങളുംഅതിർത്തികളും കടന്ന് നമ്മുടെ കുറവുകളെകുറ്റങ്ങളെ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നൂ...


ആർക്കൊക്കെയോ നമ്മൾ വെറുക്കപ്പെട്ടവരുംമോശക്കാരുമായി മാറുമ്പോൾ...

മറ്റു ചിലർക്ക്‌ നമ്മൾ സഹാനുഭൂതിയുളളവരും പ്രിയപ്പെട്ടവരുമായ്‌ മാറുന്നൂ... 


തുറന്നു പറച്ചിലുകളുംകുറ്റമാരോപിക്കലുംപക്ഷം പിടിച്ചുളള കൊട്ടിഘോഷിക്കലുമൊക്കെ നല്ലതാണ്... 

പക്ഷേ ഒരു കാര്യം എപ്പോഴും നമ്മുടെ മനസ്സിൽ സൂക്ഷിക്കുക... നമ്മൾ ഇപ്പോൾ മോശമെന്ന് കരുതുന്നവരൊക്കെ ഒരു നാൾ നമുക്ക്‌ പ്രിയപ്പെട്ടവർ ആയിരുന്നൂ എന്ന്...  ലോക ജീവിതത്തിന്റെ സ്നേഹവുംകരുതലുംകരുണയുമൊക്കെ നമുക്ക്‌ പകർന്ന് തന്നവർ ആയിരുന്നൂ എന്ന്... നമ്മുടെ  യാത്രയിൽ നമ്മൾ എന്തായി തീർന്നിട്ടുണ്ടോ അതിനു കാരണക്കാരായവരിൽ ഒരാൾ ആയിരുന്നൂ എന്ന്...


രണ്ട്‌ പേർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കഴിവതും അത്‌ അവർക്കിടയിൽ മാത്രം തീർക്കുവാൻ ശ്രമിക്കുക... ഒരു പക്ഷം മാത്രം കേട്ട്‌ മറ്റൊരാളെ വിധിക്കാതിരിക്കുക... ഒരുപക്ഷേ നിങ്ങളറിഞ്ഞ സത്യത്തേക്കാൾ വലിയ സത്യങ്ങൾ പറയുവാൻ മറുപക്ഷത്തിനുണ്ടാവും... അവർ മൗനമായ്‌ ഇരിക്കുന്നൂ എന്നതിനർത്ഥം അവർ കുറ്റക്കാരാണെന്നല്ലാ... ഒരു പക്ഷേ ജീവിതത്തിൽ തോറ്റ്‌ പോയ നിരാശയിൽ ഒന്ന് വിലപിക്കാനാവാതെചങ്കു തകർന്ന് തന്റെ വിധിയെ പഴിച്ച്‌ ജീവിക്കുക ആയിരിക്കും അവർ... അവരോട്‌ നിങ്ങൾക്ക്‌ സ്നേഹമോആദരവോ ഒന്നും തോന്നേണ്ടാ...മറിച്ച്‌ മുറിപ്പെട്ട മനുഷ്യനോടുളള ഒരു കരുണ മാത്രം ചൊരിയുക...


നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്ന ആപ്തവാക്യം അറിയാവുന്നവർ ആദ്യം കല്ലെറിയുകയുംഒരാളെക്കുറിച്ച്‌ മോശമായ്‌ സംസാരിക്കുകയും ചെയ്യുമ്പോൾ എന്നും ആരാധനാലയങ്ങളിൽ പോകുന്നത്‌ കൊണ്ട്‌ "നല്ലവർഎന്നുംസത്യ വിശ്വാസികളെന്നുംഅവകാശപ്പെടുന്നവർ ഏത്‌ ദൈവത്തെയാണ് അറിഞ്ഞിരിക്കുന്നത്‌...

 

ഒരു പക്ഷേ അനുഭവങ്ങളുടെ വേലിയേറ്റത്തിൽ തീരവും കവിഞ്ഞൊഴുകിഎല്ലാംശൂന്യമാക്കി കടലിന്റെ അഗാധങ്ങളിലേക്ക്‌ നിശബ്ദമായി വിടവാങ്ങിയ തിരയെ പിന്നീട്‌ നമ്മൾ കാണുന്നത്‌ ശാന്തമായ്‌ നമ്മുടെ കാലുകളെ പുൽകുന്ന വെണ്മയേറിയ കിങ്ങിണി ജലധാരകളായാണ്... അത്‌ നമ്മിൽ നിറക്കുന്ന കുളിരുംനിർവൃതിയും വീണ്ടുമൊരു പുതുജന്മം നമുക്ക്‌ നൽകും എന്ന് വിശ്വസിക്കുക....


ചേർത്ത്‌ പിടിക്കണ്ടാ.... 

പക്ഷേ ഒറ്റപ്പെടുത്താതിരിക്കുക...


വെറുത്തോളൂ...

പക്ഷേ അപമാനിക്കാതിരിക്കുക...


പടിയിറങ്ങിക്കോളൂ...

പക്ഷേ പക്ഷാപാതം കാണിക്കാതിരിക്കുക...


ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മളെ തനിച്ചാക്കി പോകുന്നവർ ഉണ്ട്‌അവർ നമ്മളെ തനിയെ ജീവിക്കുവാൻ പഠിപ്പിക്കുന്നൂ....


നമ്മളിലെ സത്യം അന്വേഷിച്ച്‌ വരുന്നവരുണ്ട്‌... അവർ നമ്മളെ നമ്മിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്നൂ....


നമ്മൾ തകർന്നവരാണെന്നറിഞ്ഞ്‌ നമ്മെ ചേർത്ത്‌ പിടിക്കുന്നവരുണ്ട്‌‌... അവർ നമ്മളെവീണ്ടും ജീവിക്കുവാൻ പ്രേരിപ്പിക്കുന്നൂ...


 ലോകത്തിൽ നമ്മുടെ ജീവിതത്തിൽ വന്ന് പോകുന്ന ഓരോ മനുഷ്യരും നമ്മളെ നമ്മളാക്കുന്നൂ.... 


സ്നേഹിച്ചവർക്കുംചേർത്ത്‌ നിർത്തിയവർക്കുംപടിയിറങ്ങിയവർക്കുംഅപമാനിച്ചവർക്കുംവെറുത്തവർക്കുംവേദനിപ്പിച്ചവർക്കും എല്ലാം നന്ദി...🙏🙏


Never judge anyone until you know what is exactly happening in their life..


Everyone is good... It is the adverse situations and hard experiences that make our faults and shortcomings grow on us.... We just need to stand together on that journey with mutual respect... We will not lose anyone...


How strange is our journey in this world !

It brings all the blessings for some while for others 

, it is only a chariot race of misfortune and despair...


When we stay together, we praise each other but the distance is utilized as a tool to spread our shortcomings across the borders… 


The moment distance takes the lead in our life we become holly spirit for someone and hatred being in another’s eyes…


Always keep in mind, that accusations and bragging are quite normal, but people whom we hate today were once the loved ones in our life. Their love, care, and courage had a significant role in developing whom we are today….


Never judge people out of the story what you heard. Please mind that there is always another part of the coin as well…Staying silent is not their conviction of what they are accused of… They might be going through a devastating experience in their life… They might be crying out of their heart in their loneliness and blaming their fate for their unexpected journey in their life…


Please try to solve the issues within your circle…


Never ever judge their decisions being an outsider… 


You don't need to support or oppose, but don't make them feel abandoned..

You can either hate or love someone, but never ever badmouth about someone…

The other person might be extremely bad in your eyes.. but still you can respect and accept that person as he/she is… 


When you have a problem, 


some may leave you in the middle of struggles - they teach you how to live alone…


Some will come to you to know the truth, they teach you to trust the truth within you…


Some will stay with you until you find the broken pieces of yourself and fix it, they teach you what life is…


Thank you to those who loved and trusted me once…

Thank you to those who hate me now…

Thank you to those who still love me and keeping close to your heart…


❤️

KR