My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, June 30, 2020

വിട... വേദനിപ്പിക്കുന്ന ഓർമ്മകൾക്ക്‌ ...

30.6.20


നിശബ്ദമായി ഇരിക്കുവാൻ ആഗ്രഹിക്കുന്നുചോദിക്കുവാനും പറയുവാനും ഒരുപാടുണ്ടായിട്ടും എല്ലാം മനസ്സിന്റെ ഒരു കോണിൽ കൂട്ടിവെച്ചിരിക്കുന്നതുകൊണ്ടാവാം മൗനത്തിനു പ്രസക്തിയേറുന്നത്‌...

എല്ലാം എല്ലാവരുടേയും ഇഷ്ടം പോലെ നടക്കട്ടെയെന്ന് പറയുമ്പോഴും ഉളളിന്റെ ഉളളിലുളള വേദന എത്ര കഠിനമാണെന്ന് തനിച്ചിരിക്കുമ്പോൾ അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുളളികൾ എന്നെ ഓർമ്മിപ്പിക്കുന്നു.... എന്തിനു നീ എല്ലാവർക്കും വേണ്ടിഉരുകിത്തീരുന്നു എന്ന് ചോദിച്ചാൽ... ചില സ്നേഹങ്ങൾ അങ്ങനെയാണു... ആർക്കും ഒരിക്കലും മനസ്സിലാവില്ലാ അതിന്റെ വ്യാപ്തിയെന്താണെന്ന് .... ഒരു പക്ഷേ ഉരുകിയുരുകി അവസാന നാളവും അണയുമ്പൊൾ ചുറ്റുമുളളവർ മനസ്സിലാക്കുമായിരിക്കും എന്തിനു ഞാൻ എന്നിലെ സ്നേഹത്തെ മറ്റുളളവർക്ക്‌ വേണ്ടി ഹോമിച്ചുവെന്ന്....


ഒരു ത്യാഗിയുടെ പരിവേഷമൊന്നും എനിക്ക്‌ വേണ്ട... മറ്റൊരാളുടെ നിഗമങ്ങൾക്കൊണ്ട്‌എന്നെ അളക്കാതിരിക്കുക... നല്ലത്‌ വരണമെന്ന ചിന്തമാത്രമേയുളളൂ അന്നും ഇന്നും എന്നും .... ആരെയും വേദനിപ്പിക്കാതിരിക്കുക.... ചെയ്യുവാൻ പറ്റുന്ന നന്മകൾ സഹായങ്ങൾ ചെയ്യുക.... എന്നെങ്കിലും എല്ലാവർക്കും നമുക്ക്‌ ചുറ്റുമുളളവരിലെ നന്മ കാണുവാൻ സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ വേദനിപ്പിക്കുന്ന ഓർമ്മകൾക്ക്‌ വിട....


Tuesday, June 23, 2020

23.06.20

എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുകൾ നൽകി എന്റെ ലോകത്ത്‌ ഞാൻ പറന്നുയരുമ്പോൾ നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും മാത്രം ബാക്കി....


Sunday, June 14, 2020

14.6.20



നല്ലത്‌ വരണമേയെന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുളളൂ.... പക്ഷേ അവിടേയുംഞാൻ ഒറ്റപ്പെട്ടു... ശരിയാണു രക്തബന്ധമോ അവകാശങ്ങളോ ഇല്ലാത്തവർക്ക്‌ എപ്പോഴുംമാറി നിൽക്കേണ്ടി വരും... 


മാറി നിൽക്കുന്നതിൽ ഒരു വിഷമമവും ഇല്ലാ... പക്ഷേ ഞാനൊരു തെറ്റായി മാറിയതിൽ... എല്ലാ സഹായവും ചെയ്തിട്ട്‌ എന്റെ മേൽ എല്ലാ കുറ്റങ്ങളും ചാരി എന്നെഒറ്റപ്പെടുത്തിയപ്പോൾ ഒരുപാട്‌ വേദനിച്ചു... എല്ലാവരുടേയും ജീവിതത്തിൽ എല്ലാംകഴിയുമ്പോൾ എന്നും ബാക്കിയാവുന്നത്‌  ഞാൻ മാത്രമാണു... സാരല്ല്യാ.... എത്രപഠിച്ചാലും പഠിച്ചാലും പഠിക്കില്ലായെന്നുളള വാശിയെനിക്കാണൂട്ടോ... അപ്പോഅനുഭവിക്കുകയെന്ന യോഗത്തെയും കൂടെക്കൂട്ടുക... 


വീണ കുഴിയിൽ നിന്ന് എഴുന്നേൽക്കാനും ആത്മവിശ്വാസം പകരാനുമൊക്കെ എനിക്ക്‌ഞാൻ മാത്രമേയുളളൂ... അതോർത്തോളാമേ പടച്ചോനെ... 


ഒരുകാര്യം മാത്രം മനസ്സിലാക്കുവാൻ സാധിക്കുന്നില്ലാ... ആരു പറയുന്നത്‌ വിശ്വസിക്കണം... 


എല്ലാവരും അവർക്ക്‌ പറയുവാനുളളത്‌ പറയുന്നു.... ഒന്നുകിൽ അവരുടെ കാഴ്ച്ചപ്പാടുകൾമാത്രം .... അല്ലെങ്കിൽ മറ്റൊരാൾ കേൾക്കുവാൻ ആഗ്രഹിക്കുന്നത്‌... യാഥാർത്ഥ്യമെന്നത്‌ഇതിനു രണ്ടിനും മധ്യത്തിലും....


എന്റെ കണ്ണൊന്ന് നിറയുമ്പോൾ എന്റെ മനസ്സ്‌ വേദനിക്കുമ്പോൾ എന്റെ കുഞ്ഞ്‌ എന്നെ കെട്ടിപ്പിടിച്ച്‌ എനിക്ക്‌ ഉമ്മ തരും.. എന്നിട്ട്‌ പറയും, "Why’re you so sad Amma... I will take care of you, Bodhi will take care of you, Blissu will take care of you and Barkha will take care of you “.  അവൾ പറഞ്ഞ ആ വാക്കുകളുടെ ആഴം എന്റെ എല്ലാ വേദനെയും നീക്കുന്നതായിരുന്നു.


ഇനി മനസ്സ്‌ നിറഞ്ഞ പ്രാർത്ഥനയും ഈ ഞാനും മാത്രം ബാക്കി...

Saturday, June 13, 2020

12.06.20

എന്റെ ഗണപതി ഞാൻ കാരണം നീയും പഴികേട്ടൂല്ലോ... മാപ്പ്‌...