My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, December 30, 2021

സൗഹൃദങ്ങൾ ...

 ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ഓരോ സൗഹൃദങ്ങൾ... ഓരോ സൗഹൃദങ്ങൾക്കും ഓരോ നിയോഗങ്ങൾ ...


പത്തു വര്‍ഷത്തെ പള്ളിക്കൂടജീവിതം ഒരുപാട് സുഹൃത്തുക്കുളെ നല്‍കി. ആ സൗഹൃദം പിന്നെ കലാലയജീവിതത്തിന് വഴിമാറിയപ്പോള്‍ അതാണ് ഏറ്റവും തീവ്രവും ഒരിക്കലും പിരിയാത്തതുമായ സൌഹൃദമെന്നു ഉറപ്പിച്ചു. എന്തിന് അത് ചിന്തിച്ചുതീര്‍ന്നില്ല അതിലും വലിയ ലോകവും തുറന്നുകൊണ്ട് പിന്നെയും ഓരോ സൗഹൃദങ്ങളും വിടര്‍ന്നു. പക്ഷേ ഒന്നും ജീവിതത്തില്‍ സ്ഥായിയല്ല എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവയെല്ലാം നമ്മെ വിട്ട് ദൂരേക്ക് പറന്നകന്നു പോവുകയും ചെയ്യുന്നു....


 സൗഹൃദങ്ങളാണോ ഏറ്റവും വലിയ ബന്ധമെന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ... എവിടെയൊക്കെയോ നമ്മുടെ ചിന്തകളും, ആശയങ്ങളും, ഇഷ്ടങ്ങളുമൊക്കെ ഒന്നാകുമ്പോൾ അവിടെയൊരു സൗഹൃദം പിറക്കുന്നു. പരസ്പര വിശ്വാസവും, പരസ്പര ബഹുമാനവും അതിനെ ഊട്ടി ഉറപ്പിക്കുന്നു. ഒരാളുടെ സ്വാതന്ത്ര്യത്തിന് സ്വാർത്ഥത കൊണ്ടും, അസൂയ കൊണ്ടും വിലങ്ങുതടികൾ തീർക്കാതെ ഈ ഭൂമിയിലെ അയാളുടെ യാത്ര പൂർണ്ണമാക്കുവാൻ നിശബ്ദമായി ആ സൗഹൃദത്തിനൊപ്പം ഒഴുകുക ... ആ യാത്ര ചിലപ്പോൾ പാതി വഴിയിൽ അവസാനിച്ചേക്കാം, അല്ലെങ്കിൽ ഒരായുസ്സ്‌ മുഴുവൻ കൂടെ കണ്ടേക്കാം ... 


എന്നോ ഒരു പിടി ചാരമാകേണ്ടവർ, മണ്ണിന്റെ ആഴങ്ങളിൽ അഴുകി തീരേണ്ടവർ എന്ന ബോധ്യം ഒന്നും സ്ഥായിയല്ലെന്ന് പറയാതെ നമ്മോട്‌ പറയുന്നു... അവിടെ ആ യാത്രയും പൂർണ്ണമാകുന്നു ...


❤️

KR



Wednesday, December 29, 2021

❤️



  ഭൂമിയിലെ പൂമ്പാറ്റകളാണ് 

നമ്മുടെ കുഞ്ഞുങ്ങൾ...

അവർക്ക്‌ തേൻ നുകരുവാനുളള പൂവായി...

അവരുടെ സത്വത്തെ കണ്ടെത്താനുളള പ്രകൃതിയായി...

അവർക്ക്‌ പറന്നുയരുവാനുളള ആകാശമായി 

നമുക്ക്‌ മാറുവാൻ സാധിക്കട്ടെ...

Monday, December 27, 2021

❤️DESMOND MPILO TUTU ❤️




You were an epitome of  Peace to a nation and the entire world…. So Rest In Peace is not the phrase to enunciate my condolences in your loss….


Live Long in the heart of coming generation and be the guardian Angel for people who are destined to be the Peaceful existence in this beautiful Earth.


Desmond Mpilo Tutu OMSG CH GCStJ was a South African Anglican bishop and theologian, known for his work as an anti-apartheid and human rights activist. 


Resentment and vengeance were not for him. As apartheid fell, he set his nation on a more profound path: freedom and forgiveness.


Awards: Nobel Peace Prize, Albert Schweitzer Prize for Humanitarianism, Gandhi Peace Prize etc.


🙏

KR

#DesmondTutu , #WorldPeace, #NobelprizeForPeace

(PC and information: Google)

Sunday, December 12, 2021

The Mindfulness Key by Sarah Silverton




MINDFULNESS… Have a control over your thoughts and live in the present moment..


In this comprehensive guide, Sarah Silverton explains how the gentle yet highly effective mindfulness approach will help you to live in a calmer, wiser and more positive way. By engaging fully in the present moment, you can still your mind’s negative chatter and escape unhelpful automatic reactions that hold you back. 


Mindfulness എന്ന വാക്കിന്റെ ആഴം തേടിയുളള യാത്രഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടാത്തതായി ഒന്നുമില്ലാപക്ഷേ ഒരു കോഫിയുംകൈയ്യിലൊരു പുസ്തകവുമായി നമുക്ക്‌ സമയം ചിലവഴിക്കുവാൻ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തിരുന്ന് അതിനെക്കുറിച്ച്‌ അറിയുവാൻവായിക്കുവാൻ സാധിക്കുന്നതിൽ പരം സന്തോഷം വേറൊന്നുമില്ലാ.... 


നമ്മുടെ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാമെന്നതാണു  പുസ്തകത്തിന്റെ ഇതിവൃത്തം പക്ഷേ അതേറ്റവും പ്രയാസകരവുംഎന്നാൽ അതിൽ വിജയിച്ചാൽ ഏറ്റവും വലിയ ഒരുകാര്യത്തെ ജീവിതത്തിൽ അതിജീവിക്കുവാനും സാധിക്കുമെന്ന്  വായനയിലൂടെ നമ്മൾക്ക്‌ പറഞ്ഞു തരുന്നു.


നമ്മൾ അന്വേഷിക്കുന്നത്‌ നമ്മളെ തേടി വരുക തന്നെ ചെയ്യും.... 


❤️

KR


Wednesday, December 8, 2021

Mindfulness… A new path to discover yourself…

 We focus on what’s is lacking within us and that dominates us and miss the right aspects of life.


Jon Kabat -Zinn , molecular biologist and a Buddhist stated “there is more right with you than wrong with you.”


I am not perfect, but there’s more right with Me than wrong with Me.


❤️

KR

Wednesday, December 1, 2021

ജീവിതം ധന്യമാക്കിയ ചില സ്നേഹങ്ങൾ...


ചിത്ര എസ്‌നായർ....

ഇപ്പോൾ ചിത്ര പ്രദീപ്‌...



ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ ഗവൺമന്റ്‌ ഹൈ സ്കൂൾ കോത്തലയിൽ ഒരുമിച്ച്‌ പഠിച്ച്‌കളിച്ചു വളർന്ന എന്റെ കളിക്കൂട്ടുകാരി.....


ചില മനുഷ്യരുടെ സ്‌നേഹത്തിനു മുൻപിൽ നമ്മൾ തോറ്റു പോകാറുണ്ട്‌... കാരണം അവരുടെ സ്നേഹത്തിന് നമ്മൾ എന്ത്‌ തിരികെ കൊടുത്താലും മതിയാവില്ലാ... നമ്മളോട്‌ സംസാരിക്കുമ്പോൾനമ്മളെക്കുറിച്ച്‌ പറയുമ്പോൾ ഒരു സ്നേഹ മഴ തന്നെ പെയ്തിറങ്ങുകയാണു... അതിന്റെ കുളിരിലും അവർ നമ്മളെ ഇങ്ങനെ ചേർത്ത്‌ നിർത്തി നമുക്ക്‌ വേണ്ട ചൂടും പകരും... അതേ.... നമ്മൾ പോലുമറിയാതെ നമ്മളെ ജീവനുതുല്യം സ്നേഹിക്കുകയുംഅവർ അർപ്പിക്കുന്ന പ്രാർത്ഥനയിലൂടെ ഹൃദയത്തോട്‌ ചേർത്ത്‌ നിർത്തുകയും ചെയ്യുന്ന ചില മനുഷ്യർ... അങ്ങനെയൊരാളാണ്  എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി ചിത്ര....


സ്വന്തമായി ഒരു കേക്ക്‌ ബിസ്സിനസ്സൊക്കെ നടത്തി വളർന്നു വരുന്ന ഒരു ബിസ്സിനസ്സ്‌ വനിതചിത്രക്ക്‌ എല്ലാം സഹായവുമായി കൂടെ നിൽക്കുന്ന പ്രദീപേട്ടനുംമക്കളും

സ്വയം പര്യാപ്തമായി ജീവിതത്തിൽ സന്തോഷത്തിന്റേയുംവിജയത്തിന്റേയും ചവിട്ട്‌ പടികൾ കയറുവാൻ സർവ്വേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ പ്രിയ കൂട്ടുകാരി... സ്നേഹം നിറഞ്ഞ ജന്മ ദിനാശംസകൾ ....


❤️

KR

Thursday, November 25, 2021

YES AMMA, WE SHOULD PRAY FOR GOD.



കുട്ടിക്കാലത്ത്‌ എന്നും രാവിലെ കണി കണ്ടുണരുന്നത്‌ ഞങ്ങളുടെ അമ്മ കൊളുത്തിവെച്ചിരിക്കുന്ന നിലവിളക്കാണ് നിലവിളക്കിനു മുൻപിൽ അർപ്പിച്ച പ്രാർത്ഥനയോടെ തുടങ്ങുന്ന ദിനങ്ങൾ ദിനചര്യ എന്റെ കുഞ്ഞുങ്ങളിലേക്കും പകരണമെന്ന് ഞാൻ ആഗ്രഹിച്ചു


രാവിലേയും വൈകിട്ടും അതൊരു ശീലമാക്കി മാറ്റിയപ്പോൾ ചില സമയങ്ങളിൽ തിരക്കിനടിക്ക്‌ അതൊഴിവാക്കുവാൻ ശ്രമിക്കുമ്പോൾ എന്റെ മകൾ എന്നോട്‌ പറയും,


“AMMA, we didn’t pray today. We didn’t light the candle today.” 


I started to feel ashamed of my behavior when she has got a clear discipline in her life. 


Ammu is used to state everyone’s name while she offers prayer. One day at the end of the list, she stated,


“I pray for God!”


I was absolutely confounded. Firstly, I looked at God’s face, then I looked at my daughter’s face. She read me out of my expressions.


“YES AMMA, WE SHOULD PRAY FOR GOD!”.


All of a sudden, a bubble of being an adult and the perception of knowing everything just popped out within me.


38 വർഷങ്ങൾക്കിടക്ക്‌ ഞാൻ ഒരിക്കൽ പോലും ദൈവമേ നിനക്കു വേണ്ടി പ്രാർത്ഥിച്ചിട്ടില്ലാഎന്റെ ആവശ്യങ്ങൾ കൊണ്ട്‌ ഞാൻ നിന്നെ ശ്വാസം മുട്ടിച്ചപ്പോൾഞാനെത്രമാത്രം സ്വാർത്ഥയായിരുന്നു


എന്റെ അമ്മ വലിയ കഴിവുളള സ്ത്രീയല്ലാഎന്റെ കുഞ്ഞിനു  ലോകപരിചയവുമില്ലാ... ഇതെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ ഒന്നുമല്ലായെന്ന് ജീവിതം പഠിപ്പിക്കുന്ന നിമിഷങ്ങൾ ...


Thanks to My Mom and My Daughter…


❤️

KR

Wednesday, November 24, 2021

❤️ കർണ്ണൻ ❤️


ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും ശക്തമായ കഥാപാത്രംമഹാഭാരതത്തിലെ മൂന്ന് മഹാരഥന്മാരിൽ ഒരാൾജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വംകുട്ടിക്കാലം മുതൽ ഞാൻ ഏറ്റവും കൂടുതൽ അറിയുവാനായി ആഗ്രഹിച്ചത്‌ എന്തുകൊണ്ട്‌ കർണ്ണന് അർഹമായ പരിഗണനയും ബഹുമാനവും മഹാഭാരതത്തിൽ ലഭിച്ചില്ലായെന്നാണ്!


 വീഡിയോ കർണ്ണനും ശ്രീകൃഷ്ണനും തമ്മിലുളള സംഭാഷണമാണ്ഒരു പക്ഷേ എന്നെപ്പോലെ  ചോദ്യം മനസ്സിൽ തെളിഞ്ഞ ഒരു പാട്‌ പേർക്കുളള ഉത്തരമാണു.


കൃഷ്ണൻ: "അനീതിയുടെ പാതയിലൂടെ സിദ്ധിക്കുന്ന ഞ്ജാനം എന്തു തന്നെയായാലും അത്യാവശ്യമുളള സന്ദർഭങ്ങളിൽ അതുപേക്ഷിച്ച്‌ പോവുക തന്നെ ചെയ്യും."


കർണ്ണൻ: "വിദ്യ പ്രാപ്തമാക്കുവാൻ ഞാൻ അക്ഷീണം പ്രവൃത്തിച്ചിരുന്നുപിന്നെയെന്തുകൊണ്ട്‌ എന്റെ വിദ്യ എനിക്കുപകാരപ്പെടുന്നില്ലാ?"


കൃഷ്‌ണൻ: " കർണ്ണാനീ വിദ്യ പ്രാപ്തമാക്കിയത്‌ സമൂഹത്തിന്റെ നന്മക്കായിട്ടോഅതോ നിനക്കേറ്റ അപമാനത്തിന് പ്രതികാരം ചെയ്യുവാൻ വേണ്ടിയോ?"


കർണ്ണൻ: "  സമൂഹം എന്റെ സാമർത്ഥ്യത്തെ ചവിട്ട്‌ മെതിച്ചുജനിച്ചപ്പോൾ മുതൽ സൂതപുത്രനെന്ന ജാതിയുടെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടു."


കൃഷ്‌ണൻ: "ജാതിമതവർണ്ണ ഭേദം കാണിക്കുന്നത്‌ നിശ്ചയമായും ഒരു വലിയ അപരാധം തന്നെയാണ്അങ്ങേക്ക്‌ അനുഭവിക്കേണ്ടി വന്ന അപമാനത്തെ ഒരവസരമാക്കി വിനയോഗിച്ച്‌ സമൂഹത്തിന് ധർമ്മം ചെയ്യുവാൻ വിനിയോഗിച്ചിരുന്നുവെങ്കിൽ അങ്ങയുടെ കർമ്മം തന്നെ മറ്റൊന്നാകുമായിരുന്നുഎത്രയോപേരുടെ ജീവിതം സുഖസമൃത്ഥമാകുമായിരുന്നു."


കർണ്ണൻ: "അങ്ങ്‌ പറയുന്നത്‌ യാഥാർത്ഥ്യമാണു വാസുദേവാപക്ഷേ എനിക്ക്‌ മിത്രം ദുര്യോദനന്റെ ഉപകാരങ്ങൾ വിസ്മരിക്കുവാൻ സാധിക്കുകയില്ലാ."


കൃഷ്ണൻ : "എന്തുപകാരമാണു രാധേയാദുര്യോദനൻ അശരണരായ സമൂഹത്തെ ഉദ്ദരിക്കുവാൻ ശ്രമിച്ചുവോഅവനവന്റെ സ്വന്തം ലാഭത്തിനുവേണ്ടി മാത്രമാണു അങ്ങയോട്‌ മിത്രത കാണിച്ചത്‌അങ്ങ്‌ അങ്ങയുടെ വേദനയെഅപമാനത്തെ പ്രതികാരമാക്കിമാറ്റിയപ്പോൾദുര്യോദനൻ അങ്ങയുടെ പ്രതികാരാഗ്നിയെ ചൂക്ഷണം ചെയ്യുകയായിരുന്നു."


കർണ്ണൻ: "ഞാൻ ധാനധർമ്മങ്ങൾ ചെയ്തു സമൂഹത്തിനുവേണ്ടി നന്മ ചെയ്തിരുന്നു."


കൃഷ്ണൻ: " ധാനധർമ്മങ്ങൾ അത്‌ ചെയ്യുന്നവർക്ക്‌ മാത്രം ഉപകാരപ്പെടുന്നുപക്ഷേ അങ്ങയുടെ കഴിവുകൾ  സമൂഹത്തിന്റെ നന്മക്കായി വിനയോഗിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും നന്മ ഉണ്ടാകുമായിരുന്നു രാധേയാഒരു സത്യം ഇനിയെങ്കിലും മനസ്സിലാക്കൂ രാധേയാഒരു വ്യക്തി സമൂഹത്തിന് വേണ്ടി ജീവിക്കുകയാണെങ്കിൽ അദ്ദേഹം സ്വയം ലാഭമായി മാറുകയാണ്എന്നാൽ ഒരു വ്യക്തി സ്വന്തം സ്വാർത്ഥതക്കു വേണ്ടി ജീവിക്കുകയാണെങ്കിൽ  വ്യക്തി തനിക്കും സമൂഹത്തിനും വിനാശകാരണമായി ഭവിക്കുന്നതാണ്."


കർണ്ണൻ: " ഞാനിപ്പോൾ മനസ്സിലാക്കുന്നുഅധർമ്മികൾ കാരണമല്ല  സമൂഹത്തിന് വിനാശം സംഭവിക്കുന്നത്‌ധർമ്മം മനസ്സിലാക്കിയവരുടെ നിഷ്ക്രിയത്വം കാരണമാണ്ഈ മഹായുദ്ധത്തിന്റെ പാപം ഞാൻ ശിരസ്സാ വഹിക്കുന്നു."


"തന്റെ തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞ്‌ അതിനെ അംഗീകരിക്കുന്നതിനേക്കാൾ വലിയ പ്രായ്ശ്ചിത്വം  ലോകത്തിലില്ലാകർണ്ണാ നിങ്ങളെ ഞങ്ങളെങ്ങനെ ഇഷ്ടപ്പെടാതിരിക്കും❤️. "




(NB: This is not a promotional post to support any religious purposes, this is the post to know how our religion would prefer to mold our Personalities and a society through a dignified living.)


 https://youtu.be/5YZfV35vMu4


❤️

KR

Tuesday, November 23, 2021

Dr Daniel Connell




 https://issuu.com/pravasimagazine/docs/pravaasi_magazine_for_web_85mb/66

Dr Daniel Connell is an Australian artist and arts educator. Connell is known for his large-scale, drawn portraits of migrants, particularly of the Indian community in South Australia. He lived and travelled in India for two years. He participated in the Kochi-Muziris Biennaleand one of his works was vandalised during the first Biennale.


Journey of Daniel Connell is one of the intriguing articles in Pravasi Magazine. Heartfelt gratitude to Sajimon Joseph and Aju John for interviewing the legend and narrated His experience in well-articulated profundity.


നമ്മുടെ നാടിനെ നമ്മൾ അറിയുന്നതിനേക്കാൾ കൂടുതൽ അന്യനാട്ടുകാരനായ ഒരാളിലൂടെഅറിയുവാൻ സാധിക്കുമ്പോഴാണു ഒരു പക്ഷേ ദേശീയതയും രാജ്യസ്നേഹവുമൊക്കെഉയർത്തിപ്പിടിച്ച്‌ അഹങ്കരിക്കുന്ന നമ്മൾക്ക്‌ നമ്മുടെ നാടിന്റെ ആത്മാവെന്താണെന്ന്ഹൃദയം തൊട്ടറിയുവാൻ സാധിക്കുന്നത്‌

Monday, November 22, 2021

ആമ്പൽ പൂക്കൾ





ഒരാവേശത്തിനു കയറി ഓരോ കോഴ്സ്‌ ചെയ്യുവാൻ തീരുമാനിക്കും...

ഒന്നും വേണ്ടിയിരുന്നില്ലായെന്ന് assignment resubmit ചെയ്ത്‌ മടുക്കുമ്പോൾ തോന്നും ...


ഒരു Assignment resubmission-നു ശേഷം അതും ഒരു വഴിക്കായി എന്ന് അറിഞ്ഞപ്പോൾ  സന്തോഷത്തിൽ മ്മടെ സ്വന്തം ആമ്പൽക്കുളളത്തിലെ ആദ്യത്തെ ആമ്പൽ പൂക്കളെ പ്രണയിക്കുവാൻ തീരുമാനിച്ചു...


Thanks to My Pappa and Rengith for their efforts to experience this blossom of beautiful water Lillies….


(Dedicating to my poor instructor who sees the ക്ഷമയുടെ നെല്ലിപ്പലക).

❤️
KR

Saturday, November 20, 2021

തൃക്കാർത്തിക (19/11)




 "രാവിലെ ഉണരുമ്പോൾ ...

ഞാൻ സൂര്യനാണെന്നു കരുതുക .....

ഉദിക്കാൻ ശ്രമിക്കുക ....

 എല്ലാവർക്കും വേണ്ടി ജ്വലിച്ചു നിൽക്കുക ...

ഇതാണെന്റെ കർമ്മമെന്നോർക്കുക ...

നട്ടുച്ചക്ക് വെയിലേറ്റു വാടുമ്പോൾ ...

പലരും ശപിച്ചേക്കാം ....

പലതും ഉണങ്ങിപ്പോയേക്കാം ...

അതിൽ നൊന്തു കെട്ടുപോകാതെ ....

പൂർവ്വാധികം ശക്തിയായി കത്തി ജ്വലിക്കുക ....

ഞാനാണ്  പ്രപഞ്ചത്തിന്റെ ശക്തിയെന്നറിയുക....

അതിൽ അഹന്തയില്ലാതെ ,

വീണ്ടും ജ്വലിക്കുക ....

എല്ലാവർക്കുമായി പ്രകാശം വീതിച്ചു വീതിച്ച് ....

സാവകാശം ...

സന്ധ്യയിൽ അണയുക ...

നാളെ വീണ്ടും ജ്വലിക്കാനായി മാത്രം ...."


- ഒരു സൂര്യതേജസ്സിന്റെ വരികൾ 


ഒരാൾ സൂര്യനുവേണ്ടി എഴുതിയപ്പോൾ ഞാൻ നിലവിളക്കിനുവേണ്ടി എഴുതി...




"നിങ്ങൾ സൂര്യനാണെങ്കിൽ ....

ഞാൻ നിലവിളക്കാണു...


സൂര്യന്റെ ഉദയത്തിൽ തിരി തെളിയിച്ച്‌.... 

ഭൂമിയെ പുൽകുന്ന സൂര്യതേജസ്സിനു വഴിമാറി,

പകലോന്റെ പ്രഭയിൽ അലിഞ്ഞു ചേരുമ്പോഴും...


പ്രഭാപൂരമായി വർത്തിച്ച സൂര്യന്റെ അസ്തമയത്തിൽ,

  ഭൂമിയെ പൊതിയുന്ന തമസ്സിലേക്ക്‌ - വീണ്ടും തിരി തെളിയിച്ച്‌ .... 

നാളെയുടെ ഉദയത്തിനു പ്രതീക്ഷയായി - ജ്വലിക്കുന്ന നിലവിളക്ക്‌..."


"നിങ്ങൾ എല്ലാവർക്കായും ജ്വലിക്കുന്ന സൂര്യൻ..

ഞാൻ ഒരിക്കലും അണയാത്ത നിലവിളക്ക്‌.."

Tuesday, November 16, 2021

Tuesday Morning !



At Beach with coffee and music…


നമ്മുടെ എല്ലാ സമസ്യകളും എല്ലാവർക്കും മനസ്സിലാകണമെന്നില്ലാ!!!…
മറ്റുളളവർ ഗ്രഹിക്കാത്ത  സമസ്യകളുടെ അർത്ഥതലം തേടി നിങ്ങൾ തനിയെ യാത്രചെയ്യുക... 
നിങ്ങൾ നിങ്ങളോട്‌ തന്നെ സംവാദിക്കുക...
 യാത്രയിൽ സംഭാഷണത്തിൽ നിങ്ങൾ കണ്ടെത്തുന്ന ഒരാളുണ്ട്‌...
നിങ്ങളെ ഏറ്റവും കൂടുതൽ അറിയുന്ന നിങ്ങളുടെ സ്വം (Self)...


Spare your time with Your self once in a while…
You can explore the most powerful being in the world …


❤️
KR

Sunday, November 14, 2021

Miss You My Angels

 Ammu and Me did miss You my Beautiful Angels on Her special Day….

But, it’s okay…..  That’s what the destiny had written for us…

With lots of Love 

Yours Chindu Aunty…

Saturday, November 13, 2021

വെളുത്ത പുഷ്പങ്ങൾ...

White Flowers….




 ലോകത്തിൽ നമുക്ക്‌ ആരോടും മത്സരിക്കുവാൻ ഇല്ലാതാകുമ്പോൾ,
ആരേയും പ്രീതിപ്പെടുത്തുവാൻ ഇല്ലാതാകുമ്പോൾ,
ആരുടേയും പ്രതീക്ഷകൾക്കുമേൽ നമ്മുടെ ജീവിതത്തെ ബന്ധിക്കാതാകുമ്പോൾ,
നാം അനുഭവിച്ചറിയുന്ന ഒരു സ്വാതന്ത്ര്യമുണ്ട്‌....


Experience of a free Spirit!
The highest ecstasy of Love and Life…
It leaves everything in it’s purest form…
It makes You divine and complete.


As Rumi said, “if your roads and paths are blocked, He will show you a secret way that no one knows.”


The way to your Divine and Complete existence….


❤️
KR

Thursday, November 11, 2021

Jai Bheem

 Jai Bheem




Justice K. Chandru

പാർവതി എന്ന സെങ്കിനി

Photo courtesy: Google, Dool News, Malayalamanorama

A film which leaves a fire in your heart by provoking your literacy on democracy and human rights. 


ജനാധിപത്യവുംസാക്ഷരതയുമൊന്നും താഴേക്കിടയിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യർക്ക്‌ അവകാശങ്ങളല്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരുളള നമ്മുടെ നാടിന്റെ മറ്റൊരു മുഖംചങ്ക്‌ തകരാതെ കാണുവാൻ സാധിക്കില്ലാ ഇതിലെ ഓരോ അന്യായങ്ങളും സിനിമ കണ്ടപ്പോൾ മുതൽ അതിനു പിന്നിൽ പ്രവൃത്തിച്ചവരെ അന്വേഷിച്ചുളള യാത്ര തുടങ്ങി.


കുറവ’ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട പാര്‍വതിതനിക്കും ഭര്‍ത്താവ് രാജാക്കണ്ണിനും തന്റെ സമുദായത്തിനും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അത് നേടിയെടുക്കുന്നതിന് വേണ്ടി ജസ്റ്റിസ് ചന്ദ്രുവിലൂടെ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ടി.ജെജ്ഞാനവേലിന്റെ ജയ് ഭീംസിനിമയില്‍ ഇത് ‘ഇരുളര്‍’ വിഭാഗത്തില്‍ നടന്ന സംഭവമായാണ് പറയുന്നത്. (കടപ്പാട്‌ ഡൂൾ ന്യൂസ്‌).


Mr. T. J. Njanavel, the Director - ഇത്രയും ശക്തമായ ഒരു അനുഭവ കഥ തുറന്നു കാണിക്കുവാനുളള ധൈര്യംഅതിനോടുളള ആത്മാർത്ഥത അദ്ദേഹത്തിന്റെ ഓരോ ഷോട്ടിലും വ്യക്തമാണ്


സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച  സിനിമ ഹോളിവുഡ്‌ സിനിമകളെ വരെ പിൻ തളളി 9.6 റേറ്റിംങ്ങോടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒന്നാമതായി സ്ഥാനമുറപ്പിച്ചിരിക്കുന്നു സിനിമ എടുക്കുവാൻ ധൈര്യം കാണിച്ച നിർമ്മാതക്കൾക്ക്‌നന്ദി!


സൂര്യ എന്ന മഹാ നടന്റെ അഭിനയത്തോടൊപ്പംഒരു പക്ഷേ അതിനും മേലെ മലയാളികൾക്ക്‌ അഭിമാനത്തോടെ പറയാവുന്ന ഒരു അഭിനേത്രിയുടെ പ്രകടനത്തിലൂടെ ആ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലിജിമോൾ ജോസഫ്‌തങ്ങളുടേതായ റോളുകൾ ഏറ്റവും മികവുറ്റതാക്കിയ K. മണികണ്ഠൻറജീഷ വിജയൻജോഷിക മായ (child artist) മറ്റ്‌ കഥാപാത്രങ്ങൾ


P. R. Jijoy - സെഞ്ചി ഗ്രാമത്തിൽ അതിലഭിനയിച്ച നടീനടന്മാർക്ക്‌ ഇരുളർ ട്രൈബിന്റെ ജീവിതം പഠിപ്പിച്ചു കൊടുത്ത മലയാളിമലയാള മനോരമയുടെ ഒരു ആർട്ടിക്കിളിൽ അദ്ദേഹംപറഞ്ഞത്,‌ “കഥ മുഴുവൻ കേട്ടപ്പോൾ കരഞ്ഞു പോയിപിന്നെ പ്രതിഫലം വാങ്ങാതെ ഈ സിനിമക്ക്‌ വേണ്ടി പ്രവൃത്തിക്കുവാൻ തീരുമാനിച്ചു."


Justice K. Chandru: തങ്ങൾക്കാരുമില്ലായെന്ന് വിലപിക്കുന്ന ഒരു സമൂഹത്തിനു ദൈവമായിമാറിയ വലിയ മനുഷ്യൻനിങ്ങളെപ്പോലെയുളളവർ  ഭൂമിയിൽ ഇനിയും ജന്മമെടുക്കട്ടെജാതിയുടെ പേരിൽ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്ന ജാതിമത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യാഥാസ്തിധികത്വം ഇനിയെങ്കിലും പൗരന്മാരെന്ന് വിളിക്കുന്നവർ മനസ്സിലാക്കട്ടെ.


Parvathy എന്ന സെങ്കിനിസിനിമയിൽ രണ്ടു കുഞ്ഞുങ്ങളുമായി ഒരു കോൺക്രീറ്റ്‌ ഭവനത്തിലേക്ക്‌ കയറിപ്പോകുന്ന സീനിലാണു കഥ അവസാനിക്കുന്നതെങ്കിൽയഥാർത്ഥ ജീവിതത്തിൽ പാർവതിക്ക്‌ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുന്നതായിട്ടുംഇപ്പോഴും ഓലപ്പുരയിൽ ജീവിക്കുന്നതായും ഡൂൽ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.


അല്ലി കാലിൻ മേൽ കാൽ വെച്ച്‌  സിനിമ അവസാനിക്കുമ്പോൾ ലിംഗ സമത്വവുംമാനുഷിക മൂല്യങ്ങളുംപൗര ധർമ്മവുമെല്ലാം ഒറ്റ ഫ്രെയിമിൽ സംവിധായകൻ കൊണ്ടുവന്നത്‌  സിനിമയുടെ ഹൈലൈറ്റ്‌മനുഷ്യനെ മനുഷ്യനായി കാണുവാൻ എല്ലാവർക്കും സാധിക്കട്ടെ... There starts World Peace… 


Great Respect and gratitude to the entire team of Jai Bheem…


❤️

KR