My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, October 27, 2020

I have forsaken My Emotions ....

 27.10.20


“Hey! Are you there?”

“Yes. I am.”


“What are you doing?”

“Ah!..I am collecting broken pieces of my soul.”


“Oh! I am sorry to hear that.”

“Hey! You don’t need to be sorry. It’s just part of my destiny.”


“How can you help you with?”

“Oh! Thank You for your kindness, but you can’t.”


“Why??..”

“Because, It’s broken into million pieces and most of them are missing too..”


“How are you going to fix them then?”

“I can’t fix them anymore. Sometimes, you have to live your life with those missing pieces.”


“How??...”

“I have been trying to fix my broken pieces whenever I went through heartache. And, It always left me with scars. Now, I can’t even join all the pieces as it left me with full of holes.”


“Then, how are you going to survive??..”

“I am going to survive with a fact that no one can break my heart ever as I have forsaken My Emotions....”


KR....

Saturday, October 24, 2020

❤️ചാർളി❤️


https://youtu.be/vjfnDI_1sd0


"നമുക്ക്‌ പ്രിയപ്പട്ടവരിൽ ചിലർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്ന ശൂന്യത എത്രവലുതാണു.... ഉത്തരങ്ങളില്ലാത്ത ചില കടങ്കഥകൾ പോലെ...."


സ്നേഹം നീ നാഥാകാരുണ്യം നീയേ...

പാപം പോക്കൂ നീദൈവസുതനേ...

മൂകമരുഭൂവിൽ ജീവജലമായ് നീ...

ദാഹാർത്തരിവരിൽ സദാ ചേരണേ...


സ്നേഹം നീ നാഥാകാരുണ്യം നീയേ...

പാപം പോക്കൂ നീദൈവസുതനേ...

ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ...

നീറും കാലടിയാൽ കേറും ദേവാ...

തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ

കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ...


❤️

നൂലില്ലാ പട്ടം...

Tuesday, October 20, 2020

❤️Halal Love Story❤️


"എവിടെയായിരുന്നു?"

"ഞാൻ ദൂരെയായിരുന്നു."


"എന്തിനാ ഇത്ര ദൂരെപ്പോയത്‌?"

"ദൂരെത്തന്നെയായിരുന്നു അടുത്തുളളപ്പോൾ.

ദൂരെപ്പോയപ്പോഴാണു അടുത്താണെന്ന് അറിഞ്ഞത്‌."


"ഇപ്പോ എത്ര ദൂരെയാണു?"

"അടുപ്പത്തേക്കാൾ അടുത്ത്‌."


"ഇനിയും അടുക്കാമോ?"

"അടുക്കാം."


"എത്ര അടുക്കാം?"

"ഇടയിൽ അകലം ഇല്ലാത്തത്ര അടുക്കാം."


ചില ഡയലോഗുകൾ എത്ര നിഷ്കളങ്കമാണല്ലേ... ചിലരുടെയെങ്കിലും ജീവിതത്തിൽ ആ നിഷ്കളങ്കതയും കാണുമായിരിക്കും...

പറയുവാൻ ബാക്കിവെച്ചതെല്ലാം പറഞ്ഞു തീർത്ത്‌ ഈ ദുനിയാവിലെ ജന്നത്ത്‌ ഏറ്റവും സംതൃപ്തമായി അവസാനിപ്പിക്കുവാൻ എല്ലാവർക്കും സാധ്യമാകട്ടെ...

❤️

Rest In Peace Beautiful Soul...❤️

17.10.20

ഒരാഴ്ച്ച മുൻപ്‌ പീഡിയാട്രിക്‌ .സി.യുവിൽ ആദ്യത്തെ ഷിഫ്റ്റ്‌ ചെയ്തപ്പോളാണു രണ്ടുദിവസം മാത്രം പ്രായമുളള നിന്നെ ഞാൻ ആദ്യമായി കാണുന്നത്‌അന്ന് ഞാൻ നിന്നെശുശ്രൂഷിക്കുന്ന ഓരോ സമയത്തും നിന്നോട്‌ എന്തൊക്കെയോ സംസാരിച്ചുഒരു പക്ഷേനിന്റെ അമ്മയേക്കാൾ നീ കേട്ടിട്ടുണ്ടാവുക ഞങ്ങൾ നേഴ്സുമാരുടെ സംഭാഷണങ്ങളാവുംനിന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചിട്ടുളളത്‌ ഞങ്ങളുടെ കരങ്ങളായിരിക്കും...


ജീവിതത്തിലേക്ക്‌ നിന്നെ കൈപിടിച്ച്‌ കയറ്റുവാനുളള ഞങ്ങളുടെ ശ്രമത്തെവിഫലമാക്കിക്കൊണ്ട്‌ നീ ഇന്നലെ രാത്രി ഞങ്ങളോട്‌ വിടപറഞ്ഞപ്പോൾ നിന്റെ ജീവനുവേണ്ടി പൊരുതിയ ഞങ്ങളെല്ലാം നിസ്സഹായതയോടെ കണ്ണീർ പൊഴിച്ചപ്പോൾ ... ഞാൻകണ്ടു നിന്നെ സ്നേഹിച്ച ഒരു പറ്റം നേഴ്സ്മാരേയും ഡോക്ട്‌ർമാരേയും... നിന്റെമാതാപിതാക്കൾ എത്തിയപ്പോഴേക്കും നീ  ലോകത്തോട്‌ വിടപറഞ്ഞിരുന്നു... അവരുടെഹൃദയം തകർന്നുളള കരച്ചിൽ ഞങ്ങളുടെ ഹൃദയവും നീറി പിടഞ്ഞപ്പോൾ അവർക്കുവേണ്ടിപ്രാർത്ഥിക്കുവാൻ മാത്രമേ ഞങ്ങൾക്ക്‌ സാധ്യമാകുമായിരുന്നുളളൂ...


ഒരു രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം സങ്കടങ്ങൾ പങ്കുവെച്ചപ്പോൾ ആശ്വസിച്ചപ്പോൾഞാൻ അവരോട്‌ പറഞ്ഞു "നിന്റെ ആയുസ്സ്‌ ഒൻപത്‌ ദിവസം മാത്രമേ  ഭൂമിയിൽഉണ്ടായിരുന്നുളളൂ... ഒരു പക്ഷേ നീ ഭാവിയിൽ അനുഭവിക്കേണ്ടി വരുന്ന വേദനകൾക്കെല്ലാംഅന്ത്യം കുറിച്ചു കൊണ്ട്‌ നീ യാത്രയായപ്പോൾ നിന്റെ വിരഹത്തിൽ ഇപ്പോൾ നിന്റെമാതാപിതാക്കൾ അനുഭവിക്കുന്ന വേദന അവരുടെ ജീവിതത്തിലേക്ക്‌ വീണ്ടുമൊരുകുഞ്ഞിന്റെ വരവിലൂടെ ഇല്ലാതാകുമ്പോൾ നിന്റെ യാത്രയിൽ ഏറ്റവും കൂടുതൽസന്തോഷിക്കുന്നത്‌ ഒരു പക്ഷേ നീയായിരിക്കുമെന്ന്..."


നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്‌...

ഞങ്ങൾ ഭൂമിയിലെ മാലാഖമാർ....

Thursday, October 15, 2020

Shall I call You Amma!!!...


എന്റെ കണ്ണുകളിലേക്ക്‌ നോക്കി അവൾ എന്നോട്  ചോദ്യം ചോദിക്കുമ്പോൾ അവളെവാരിപ്പുണർന്ന് ഞാൻ പറയും, "Of course... You can call me “Amma”. “ഞാൻ നിന്റേയുംഅമ്മയാണു.” പിന്നീട്‌ പലപ്പോഴും അവൾ  ചോദ്യം ആവർത്തിച്ചപ്പോൾ ഞാനറിഞ്ഞുഅവൾക്ക്‌ ജന്മം നൽകാത്ത ഞാനെങ്ങനെ അവൾക്കമ്മയാകുമെന്ന സന്ദേഹം  കുഞ്ഞുമനസ്സിൽ നിറഞ്ഞു നിൽപ്പുണ്ടെന്ന് .... എന്നിട്ടും അമ്മേയെന്ന് അവളെന്നെവിളിക്കണമെങ്കിൽ അവൾക്കെന്നോടുളള സ്നേഹംവിശ്വാസം എത്രആഴമേറിയതായിരിക്കണം... 


ഒരു കുസൃതി ചിരിയോടെ ആരും കേൾക്കാതെ ആരുമറിയാതെ ഇടക്കിടക്ക്‌ അവളെന്നെഅമ്മേയെന്ന് വിളിക്കും....  വിളിയിൽ അവൾക്ക്‌ മുൻപിൽ ഞാനെല്ലാ വേദനകളുംമറക്കുന്നു... ഒരു പക്ഷേ അവളറിഞ്ഞിരിക്കണം  ലോകത്തിൽ എനിക്കേറ്റവും സന്തോഷംനൽകുന്നതാണു, "അമ്മേ.." എന്നുളള അവളുടെ  വിളിയെന്ന് ....


ഒരു പക്ഷേ നമ്മുടെ കുഞ്ഞുങ്ങൾ നമ്മളെ മനസ്സിലാക്കുന്നതുപോലെ വേറാർക്കും നമ്മളെമനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ലാ... കാരണം അവരുടെ സ്നേഹം നിഷ്കളങ്കമാണു...  നിഷ്കളങ്കതിയിലൂടെ നമ്മുടെഹൃദയത്തിന്റെ ആഴങ്ങളിലേക്ക്‌ അവർ ഇറങ്ങിചെല്ലുന്നു... അഹന്തയുടേയുംഅസ്സൂയയുടെയുമൊക്കെ തിമിരത്താൽ മറഞ്ഞിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക്‌ കാണുവാൻസാധിക്കാത്തത്‌  കുഞ്ഞു ഹൃദയങ്ങൾ ഒപ്പിയെടുക്കുമ്പോൾ കാരുണ്യത്തിന്റെസ്നേഹത്തിന്റെ കൈയ്യൊപ്പുകൾ അവർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്നു....


 ❤️

കാർത്തിക....

Monday, October 12, 2020

❤️....

 8.10.20

I BELIEVE IN KARMA....


ഞാനിന്ന് ദൈവത്തെ നേരിൽ കണ്ടു.... ഒരു മനുഷ്യന്റെ രൂപത്തിൽ... ഒരു പുരുഷന്റെരൂപത്തിൽ...


ജീവിതത്തിൽ ചില പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വഴികളും അടയുമ്പോൾ എല്ലാപ്രതീക്ഷകളും അവസാനിക്കുമ്പോൾ ദൈവം നമ്മെ തേടി വരും... ചിലപ്പോൾ മനുഷ്യന്റെരൂപത്തിൽ , മൃഗങ്ങളുടെ രൂപത്തിൽവാഹനത്തിന്റെ രൂപത്തിൽഅതുമല്ലെങ്കിൽഏതെങ്കിലും വസ്തുക്കളുടെ രൂപത്തിൽ.... നിസ്സഹായതയിൽ നിന്ന് മുന്നോട്ടുപോകുവാനുളള ലക്ഷ്യങ്ങളിലേക്ക്‌ ഒരു ധൈര്യമായി അവർ അല്ലെങ്കിൽ അത്‌ നമ്മുടെജീവിതത്തിലേക്ക്‌ കടന്നു വരുന്നു... 


ഇന്ന് ഞങ്ങൾക്ക്‌ തുണയായി വന്ന ദൈവം ഞങ്ങൾക്ക്‌ തന്ന സന്ദേശമാണു, " I BELIEVE IN KARMA.” ചെയ്തു തന്ന ഉപകാരത്തിനു പ്രതിഫലം നൽകിയപ്പോൾ അത്‌ നിരസിച്ചുകൊണ്ട്‌ അയാൾ പറഞ്ഞ മറുപടിയാണു, "ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നു."


മനുഷ്യരിലും ദൈവത്തിലും നന്മയും സ്നേഹവും സഹാനുഭൂതിയും വറ്റിയിട്ടില്ലായെന്ന്ജീവിതവും ഇടക്ക്‌ നമ്മളെ ഓർമ്മപ്പെടുത്തുന്നു...


ചില യാത്രകൾ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്കുളളതാകട്ടെ....


നന്ദിയോടെ...

കാർത്തിക...