My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, July 31, 2015

Here ending the month of July...




ജീവിതത്തിൽ പുതിയ അനുഭവങ്ങൾ അവശേഷിപ്പിച്ച്‌ ജൂലൈ മാസവും വിട ചൊല്ലുന്നു....

എന്‍റെ ജീവിതത്തിൽ താങ്ങായും തണലായും നിന്ന എല്ലാ വ്യക്തികൾക്കും നന്ദി അർപ്പിക്കുന്നു...

എല്ലാവർക്കും നന്മകൾ നേരുന്നു.... 

റെഞ്ചി... എന്‍റെ എല്ലാ കുറവുകളിലും എനിക്കായി കരുതിയതിനു ജീവിതം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും...

അനി നീ എന്‍റെ ജീവിതത്തിൽ തിരികെ വന്നതിനും നന്ദി...

 
എന്നെ തനിച്ചാക്കി എന്നെ വിട്ട്‌ പോയ എന്‍റെ കുഞ്ഞിനേയും, എനിക്ക്‌ നഷ്ടപ്പെട്ട എന്‍റെ പ്രിയപ്പെട്ടവരേയും ഞാൻ സമയംർക്കുന്നു... എന്‍റെ പ്രാര്‍ത്ഥനകളില്‍ നിങ്ങള്‍ എന്നും ഉണ്ടാകും...




IT'S NOT MY NONSENSE!!!!! (PART II)


Image result for relationship quotes  

Do you ever ponder that whether we need a  conclusion for everything? Actually not, because certain things in the universe  always exist as infinite. Why I did begin with the topic conclusion is  for illustrating the fact that even if the intensity and frequency of attraction might be diminished or disconnected by external stimuli, the vibration emits from our energy field has the strength to be reconnected again. I would like portrait this with my own experience.
Image result for roses


Anee… one among the two special people who influenced me and  knows  in and out of my life and my expressions. Speaking about her, she is a bold lady with high intellect and multifaceted personality. I was disconnected from her for last two years and fortunately reconnected again last month.  We met each other in Delhi. Actually we never cherished our togetherness based on a "best friend's theory" like sitting together, chatting together, eating together etc…. NEVER…. we always appreciated our friendship as finding our own space in our relationship as two different personalities, but we could sense each other's pulsation.


When I met her recently, she conveyed that Tintu after meeting you again, I filled with an immense joy and positive energy, which was also acknowledged by her better-half as well. That is just because of the similarity of energy field surrounding us and we both could recognize that. So it's a fact that mankind with same vibes always have the proficiency to comprehend and compliment each other,  and that relationship embellish with affirmative bedrock, in turn propagate the uttermost contentment. Their dreams, level of thinking, desires, creativity and personality would be almost similar.

Image result for roses


Anyway life will move on and I am proud of myself that I could meet two amazing people in my life with equivalent vibes, no matter where they are. I trust that we will be coupled with each other through deep relating. To be continued….   

Thursday, July 30, 2015

BELIEVE YOU CAN





എന്തൊക്കെയോ എഴുതണമെന്ന് തോന്നി ഇന്ന്‌. പക്ഷെ മനസ്സും ചിന്തകളും എന്തൊക്കെയോ തേടി അലയുന്നു...... എന്തിനു വേണ്ടി ആര്‍ക്ക്  വേണ്ടി ......


ചില സമയങ്ങളില്‍ നമ്മള്‍ക്ക് എല്ലാം അറിയാം എന്നിരുന്നാലും  യാഥാര്‍ഥ്യങ്ങളെ കോമാളികളാക്കി ജീവിക്കെണ്ടാതായി വരുന്നു...


ചില സമയത്ത് ആഗ്രഹിക്കും ഒരു നീണ്ട യാത്ര പോകുവാന്‍ .... ഈ ലോകത്തിന്‍റെ മായാവലയങ്ങളില്‍ നിന്ന് അകന്ന് ദൂരെ ആരും കാണാത്തതും കേള്‍ക്കാത്ത്ത്തുമായ ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലത്തേക്ക്.... എങ്ങും സന്തോഷവും സ്നേഹവും നിറഞ്ഞുനില്‍ക്കുന്ന ഒരു ലോകം.... ഞാന്‍ പ്രണയിക്കുന്ന എല്ലാം അവിടെ വേണം... മഴ , മഞ്ഞ്, ഇളംവെയില്‍, മഴവില്ല്, പൂക്കള്‍, കിളികള്‍, പുഴകള്‍..... അങ്ങനെ എല്ലാം.... അവിടെയിരുന്ന് ഞാന്‍ എഴുതും എന്‍റെ സ്വപ്നങ്ങളെക്കുറിച്ച്.....

 
Whenever I think about my inspiration in writing, I can only admire one person in my life....
 
No matter how I was hurt and insulted in my life, my respect and love will be persisted through out my journey to venture out the new dimensions of life in the world of letters. 
 
 
 
I LOVE & RESPECT EACH AND EVERY MOMENTS OF MY LIFE.
.........KARTHIKA......
















Tuesday, July 28, 2015

A GREAT TRIBUTE TO DR. A. P. J. ABDUL KALAM

Image result for apj abdul kalam quotes



     MY HEARTFELT CONDOLENCES.....






A GREAT PERSON WHO BELIEVED IN SIMPLICITY, COURTESY AND GOODWILL.



എന്നും മനസ്സില്‍ ഏറ്റവും  ബഹുമാനത്തോടും ആദരവോടും കൂടി വീക്ഷിച്ചിരുന്ന ഒരു വ്യക്തിത്വം.

 എന്നെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ ഒന്ന്.

ദൈവം ഈ ലോകത്തിന് നല്‍കിയ ഏറ്റവും അമൂല്യമായ ജന്മം.

എന്നും എല്ലാവരുടേയും മനസ്സില്‍ ഒരു നല്ല ഓര്‍മയായി അദ്ദേഹം ഈ ലോകത്തില്‍ നിന്നും വിടപറഞ്ഞിരിക്കുന്നു.....

 ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.......
Image result for red flowers images              കാര്‍ത്തിക......

Sunday, July 26, 2015

IT'S NOT MY NONSENSE!!!!!!! :)


Thoughts are at it’s peak now. I think creative part of my brain is fully functional. Special gratitude for making me so vibrant……. As part of my new write up, I referred so many books related to love, relationships and getting connected, but I got confused with distinct ideas of various writers. Then I decided to illustrate my own perceptions regarding those topics. Since it’s a vast topic and limited time in my night duty made me to write few thoughts about how people are getting connected.
I do always wonder why we are not falling in love with everyone whom we meet or pass by in our life. What I believe is that each creations in the universe have distinct vibrations and frequency which emit through their acts, thoughts, creations, love, relationship and even through sex. When people with same energy meet each other , there emerges the quest for to be connected or associated. I am not explain about infatuations, it’s all about deep relating where you could feel each other’s vibrations.

Image result for flowers

Getting attracted or connected to someone is not a fault as long as you know how to respect your relationship and treat each other with respect. The association with someone depends on the strength of vibration which would be reflected in certain people in high frequency. Those individuals cannot be associated with normal people and their thoughts and deeds are divergent from common man. They always stand distinct among the crowd. Their level of confidence and positive attitude towards life will always take the prime position throughout their living. They have great extent of self-respect and high self-esteem and keep trust towards self and their proficiencies. They spread positive energy around and always with a flow of unconditional love. They never wish to hurt anyone for they respect each and every expressions of a man kind.  
Finding people with similar frequency is not an easy going way. There needs an upgraded intellect and perfect perception towards their life and relationship. Certain people love to associate with lots of relationship and friends, and are highly vibrant as well. What I noticed that when someone is well connected with people and society, they feel immense positivity and happiness. But other kind of people fond to be associated with one person or very few people in their life, not in terms of selfishness. Their level of personality and insight are focusing on a particular aspect of a person whom they would like to be connected. They would not be able to get along with everyone because of their hyper emission of vibrations. Their expressions in terms of love, lust and creativity would be extremely incredible. They can connect each other through any means such thoughts, dreams, and even through simple existence.

Time to go back to my duty again…… so stopping here for the day without a conclusion.

Saturday, July 25, 2015

സ്വപ്നമാം ജീവിതം


Image result for butterfly and  flowers


എതോ സ്വപ്നത്തിന്‍ ചിറകിലേറി
വന്നു നീയെന്‍ ജീവിതയാത്രയില്‍
ഏകാന്തമാമെന്‍ സ്വപ്നതീരങ്ങളില്‍ നീ
നിറച്ചു പൊയ്പ്പോയ കാലത്തിന്നോര്‍മകള്‍
 
വിരിഞ്ഞു നാമറിയാതെ നമ്മില്‍
പുതിയ സൗഹൃദത്തിന്‍ പൂമൊട്ടുകള്‍
അതില്‍ വിടര്‍ന്ന പൂക്കള്‍ നല്‍കി
പുതിയ വസന്തത്തിന്‍ നിറച്ചാര്‍ത്തുകള്‍
 
കാലം തെറ്റിയ വര്‍ഷംപോല്‍
പെയ്തിറങ്ങി നീയെന്‍ മനതാരില്‍
അറിഞ്ഞു നിന്‍ ഹൃദയതാളങ്ങളില്‍
മുഴങ്ങും സ്വകാര്യമാം മനോവീചികള്‍
 
ഇനിയും തുടരുമീയാത്രയില്‍ നീ
നല്‍കി ഇന്നലകളെ ഒരോര്‍മ്മയായി
കാലം സാക്ഷിയാം നാളെകളില്‍
വിടരട്ടെ ആ സ്വപ്‌നങ്ങള്‍ നമുക്കായി.


...........കാര്‍ത്തിക..........
 

Thursday, July 23, 2015

ചിരിയുടെ വിവിധ ഭാവങ്ങൾ

 ചിരിക്കുവാൻ മറക്കുന്ന ലോകത്ത്‌ ഒരു ചിരിയിലൂടെ ഉളള യാത്രാ.....



നാട്ടിൽ പോയപ്പോൾ എന്റെ കാമറയിൽ പകർത്തുവാൻ കഴിഞ്ഞ ഒരു ചിരിയുടെ വിവിധ ഭാവങ്ങൾ...



നാടിന്റെ നന്മയും നിഷ്കളങ്കതയും അവരുടെ  ചിരികളിൽ പ്രതിഫലിച്ചു...

 മനസ്സ്‌ തുറന്നു ചിരിക്കണമെങ്കിൽ നാട്ടിൽ ചെല്ലണം... ആ സന്തോഷം ലോകത്തിന്റെ ഏതു കോണിൽ പോയി എത്ര സുഖലോലുപതയിൽ
ജീവിച്ചാലും
കിട്ടില്ലാ......

ചില നഷ്ടങ്ങൾ ജീവിതത്തിൽ എന്നും തീരാനഷ്ടങ്ങൾ
തന്നെയാണു....
ഞാൻ എടുക്കുന്ന ഫോട്ടോയെ കുറ്റം പറഞ്ഞുളള ചിരിയാണിത്‌....


എല്ലാവരേയും ഒരുപാടു മിസ്സ്‌. ചെയ്യുന്നു...

സോണിച്ചായാ, റ്റീനാ എന്റെ ബ്ലോഗിലേക്ക്‌ സ്വാഗതം....


ചിരി അവസാനിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ ആ ഫോട്ടോ സെക്ഷൻ അവസാനിച്ചു.....


ഇന്ന് മനുഷ്യൻ പരസ്പരം ചിരിക്കാനും സംസാരിക്കാനും..മറന്നുപോകുന്നു... കാരണം സമയമില്ലാ ഒന്നിനും...  അന്യം നിൽക്കുന്ന നല്ല ചിരികൾക്കായി ഇതു സമർപ്പിക്കുന്നു...

കുടംബത്തോടും, പ്രിയപ്പെട്ടവരോടും, സുഹ്രുത്തുക്കളോടും ഒപ്പം ഇത്തിരി നേരം നിങ്ങൾ കണ്ടെത്തുന്ന നിമിഷങ്ങൾ ഇതുപോലൊരു ചിരി മാമാങ്കത്തിനു നിങ്ങൾക്കും വഴിയൊരുക്കട്ടെ....

                        കാർത്തിക....

Wednesday, July 22, 2015

9 TUESDAYS

I was committed to offer a Prayer in the name of St. Antony's for 9 Tuesdays. Today, 21st July 2015 woke me up with the thought of certain memories and I realized that here ending the series of my 9 Tuesday's prayer for very special people in my life.

I submitted all my requests in the hands of Almighty Lord. I am sure "There shall no evil befall thee. For He will give His Angels charge over thee, to keep thee in all thy ways."

After the prayer, an unexplained silence just enclosed me and my thoughts and memories were inculcated with saudade.

I couldn't concentrate in my class and really wanted to cry but couldn't. My roads were blurred by the  tears in my eyes while I was driving. Thanks to my Rengi for understanding and accepting me as the way I am.

Life is a mystery when it reflects you with certain unexpected expressions of life. But I still strongly believe that Life is Beautiful... for I could feel every bit of expressions which meant for me. It is undefined and infinite.

My Prayers will be continued......

Thank Lord!!!!
 

Sunday, July 19, 2015

നിലാവ്


Image result for moon light





   ചുട്ടുപൊള്ളുന്ന വേനല്‍ വെയിലിനും മാനം ചുവപ്പിച്ച സായം സന്ധ്യയ്ക്കും വിട നല്‍കി നിലാവെളിച്ചം നിശാദേവിയെ സ്വാഗതം ചെയ്തിരിക്കുന്നു. ഈ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ തല ചായിച്ചുറങ്ങുവാന്‍ ഞാന്‍ എന്നും കാംക്ഷിച്ചിരുന്നു. ആ ഉറക്കത്തെ സൌരഭ്യമുള്ളതാക്കാന്‍ എന്‍റെ മുറ്റത്തെ മുല്ലയും പൂവിട്ടിരിക്കുന്നു. നിലാവില്‍ ഇളം തെന്നലിന്‍റെ മഞ്ചലിലേറിവരുന്ന ആ മുല്ലപ്പൂ വാസന എന്‍റെ എല്ലാ വികാരങ്ങളെയും തൊട്ടുണര്‍ത്തി.


വീടിന്‍റെ ഉമ്മറത്തെ നടക്കല്ലില്‍ രാത്രിയുടെ യാമങ്ങളില്‍ പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്നിരിക്കാന്‍ എന്ത് രസമാണ്. പ്രത്യേകിച്ചും വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍. അപ്പോളാണ് നിശയുടെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നത്.


"എടീ കാത്തു.. ഈ നട്ടപ്പാതിരയ്ക്ക് നീ അവിടെ ആരെ സ്വപ്നം കണ്ടിരിക്കുവാ??.. ഇഴജെന്തുക്കളെറങ്ങണ സമയാ! വീടിന്‍റെ അകത്തു കേറി പോ പെണ്ണെ"... അമ്മയുടെ നീട്ടിയുള്ള വിവരണം എന്‍റെ എല്ലാ വികാരങ്ങളേയും തല്ലി കെടുത്തി.


"ഈ അമ്മ വേണ്ടാത്ത സമയത്ത് കുറെ വാക്കുകളും പെറുക്കിയെടുത്തു വരും. വികാരങ്ങള്‍ അതിന്‍റെ മൂര്‍ത്തിഭാവത്തിലേക്ക് എത്തുകയായിരുന്നു. ദേ! കിടക്കുന്നു എല്ലാം വെള്ളത്തില്‍.." തന്‍റെ നിരാശ അവള്‍ മനസ്സില്‍ നിശബ്ദമായി പ്രകടിപ്പിച്ചു.


ആ രാത്രിയോട് വിട ചൊല്ലുവാന്‍ അവള്‍ക്ക് തോന്നിയില്ല. അമ്മയുടെ അടുത്ത പരാതിയുടെ ഭാണ്ടകെട്ടുകള്‍ അഴിക്കുന്നതിനു മുന്‍പേ അവള്‍ തന്‍റെ മുറിയിലേക്ക് പോയി. തന്‍റെ ജനാലയുടെ കതകുകള്‍ തുറന്ന് നിശയെ തന്‍റെ മുറിയിലേക്ക് സ്വാഗതം ചെയ്തു. അവിടെ ആരും തന്നെ ശല്യപ്പെടുത്തില്ല... ഏതു വികാരത്തിനും അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനും അവയില്‍ അലിഞ്ഞു ചേരാനും കഴിയുന്ന നിമിഷങ്ങള്‍ എന്‍റെ മുറി എനിക്ക് സമ്മാനിച്ചിരുന്നു.


കലാലയ ജീവിതത്തിന്‍റെ വര്‍ണകാഴ്ചകളില്‍ എന്നും സൗന്ദര്യത്തിനാണ് പ്രാമുഖ്യം. ആരൊക്കെ തന്നെ വായിനോക്കി ആരൊക്കെ തന്നെ പുകഴ്ത്തി ആരൊക്കെ തന്നെ പ്രണയതുരയാക്കി... എന്നൊക്കെയാണ് ഒരു സാദാരണ പെണ്‍കുട്ടിയുടെ ആകുല ചിന്തകള്‍.. പഠനത്തേക്കാള്‍ പ്രണയത്തിനാണ് ഓരോ കലാലയവും സാക്ഷിയാവുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഞാനും അക്കൂട്ടത്തില്‍ ഉള്ള ഒരു സാദാരണ പെണ്‍കുട്ടി മാത്രമാണ്.. പക്ഷെ വളരെ യാദൃശ്ചികമായാണ് ആ വയോദികനെ ഇന്ന്‌ കാണുവാന്‍ ഇടയായത്. തന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവും സമ്മാനിച്ച് അയാള്‍ പോയി മറഞ്ഞു... ഇനി ഒരിക്കലും ഞാന്‍ അയാളെ കാണത്തില്ലായിയിരിക്കും... അയാളെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ ജനാലയ്ക്കരികില്‍ നില്‍ക്കുമ്പോളാണ് ഒരു രാപ്പാടി വളരെ ഉച്ചത്തില്‍ പാടിക്കൊണ്ട് മുറ്റത്തെ മാവിന്‍കൊമ്പില്‍ ചേക്കേറിയത്.. രാപ്പാടിയുടെ പാട്ട് രാത്രിയുടെ സംഗീതമാണ്...


പെട്ടെന്ന്‍ ഉണ്ടായ ബസ്‌ സമരം കാരണം നേരത്തെ ക്ലാസ്സ് വിട്ടു. കിട്ടിയ വണ്ടിയില്‍ കയറി ഇറങ്ങാന്‍ പറ്റുന്നിടത്ത് ഇറങ്ങി. പിന്നെ ഏതൊക്കെയൊ കുറുക്കു വഴികളിലൂടെയോ വീട് ലക്ഷ്യമാക്കി നടന്നപ്പോള്‍ ആണ് അയാളെ കാണുവാന്‍ ഇടയായത്. അയാളുടെ വേഷവിധാനങ്ങള്‍ ഒരു ഭിക്ഷക്കാരന്‍റെ പോലുണ്ടായിരുന്നു.. ശരിക്കും ഞാന്‍ പേടിച്ചു അയാളില്‍നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും അയാള്‍ എന്‍റെ പുറകെ വരുവാന്‍ തുടങ്ങി.


"എന്നെ രക്ഷിക്കണം, എന്നെ സഹായിക്കണം.. എന്‍റെ കുഞ്ഞ്.." വേറൊന്നും അയാള്‍ പറയുന്നുണ്ടായിരുന്നില്ല.


എന്‍റെ ഹൃദയമിടിപ്പ് കൂടി. ആ വഴിയില്‍ വേറാരെങ്കിലും എനിക്ക് കൂട്ടായി വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ബലാല്‍സംഗത്തിന്‍റെയും പിടിച്ചു പറിയുടേയും മദ്ധ്യത്തില്‍ ജീവിക്കുന്ന എന്നെ പോലൊരു പെണ്‍കുട്ടിക്ക് ഒരു ഭ്രാന്തന്‍ മനുഷ്യന്‍റെ ജല്പനങ്ങളും അയാളുടെ നിലവിളിയും ഒരു അപകടത്തിന്‍റെ സൂചനയോ ലക്ഷണങ്ങളോ ആയേ കാണുവാന്‍ സാധിച്ചൊള്ളു. അയാളില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി. പിന്നെ ഞാന്‍ സര്‍വ ദൈര്യവും സംഭരിച്ച് അയാളോട് സംസാരിക്കുവാന്‍ തുടങ്ങി.


"നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? നിങ്ങള്‍ എന്തിനാണ് എന്നെ ശല്യപ്പെടുത്തുന്നത്?"


"എന്‍റെ കുഞ്ഞ്"... വീണ്ടും വീണ്ടും അയാള്‍ അത് തന്നെ ആവര്‍ത്തിച്ചു.


ഞാന്‍ കുറച്ചു ദൈര്യം സംഭരിച്ച് അയാളോട് സംസാരിക്കാന്‍ തീരുമാനിച്ചു.

"ശരി നിങ്ങളുടെ കുഞ്ഞിന് എന്താണ് പറ്റിയതതെന്നു പറയു"?

മനസിനുള്ളിലെ പേടിയും ആകാംക്ഷയും എന്‍റെ മുഖത്ത് പ്രകടമായിരുന്നു.


അയാള്‍ ആ ചോദ്യം കേട്ടതും ദൂരേക്ക് എവിടെയോ വിരലുകള്‍ ചൂണ്ടി എന്നോടു കൂടെ ചെല്ലുവാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ദൈര്യം വീണ്ടെടുത്ത് അയാളുടെ കൂടെ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ അങ്ങകലെയായി ഒരു ചെറ്റ കുടില്‍ കാണുവാന്‍ തുടങ്ങി. ആ വീടിന്‍റെ അവസ്ഥ ശോചനീയമായിരുന്നു. ആ പരിസര പ്രദേശങ്ങളില്‍ ഒന്നും ആരെയും കാണുവാന്‍ കഴിഞ്ഞില്ല. ആ കുടിലില്‍ ആരും താമസിക്കുന്നതായിട്ടും തോന്നിയില്ല.


അയാള്‍ വീണ്ടും എന്‍റെ കുഞ്ഞ് എന്നും പറഞ്ഞ് വീടിന്‍റെ പുറകിലേക്ക് ഓടി. ഞാന്‍ അപ്പോള്‍ ചുറ്റും കണ്ണോടിക്കുകയായിരുന്നു. അടുത്തെങ്ങും ഒരു വീട് പോലുമില്ല. എന്‍റെ ദൈര്യം മുഴുവന്‍ ചോര്‍ന്നു പോകുവാന്‍ തുടങ്ങി. ഞാന്‍ അയാളെ തിരക്കി വീടിന്‍റെ പുറകു വശത്തേക്ക് നടന്നു.


"ചേട്ടാ.. നിങ്ങള്‍ എവിടെയാ?.." ഞാന്‍ ഉറക്കെ വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും എന്‍റെ കണ്മുന്നില്‍ കണ്ട കാഴ്ചയാല്‍ എന്‍റെ വാക്കുകള്‍ പുറത്തു വന്നില്ല.


                      (തുടര്‍ച്ച.....)



 
അവിടെ ഒരു കീറത്തുണിയില്‍ ഒരു കുഞ്ഞു കിടക്കുന്നു. ജീവന്‍ ഉള്ളതായി തോന്നിയില്ല. എന്‍റെ ശരീരം മുഴുവന്‍ തണുത്തുറഞ്ഞു. ആ കുഞ്ഞിന്‍റെ അടിത്തേക്ക് പോകുവാനോ അതിനെ തൊടുവാനൊ ഞാന്‍ പേടിച്ചു. കുറച്ചു നിമിഷത്തേക്ക് എന്‍റെ ബോധം എന്നില്‍ നിന്നും മറയുന്നതായി തോന്നി. പെട്ടെന്ന് വീണ്ടും ആ കരച്ചില്‍ എന്‍റെ കാതില്‍ മുഴങ്ങി "എന്‍റെ കുഞ്ഞ്." ആ നിലവിളി വീണ്ടും എന്‍റെ സ്ഥലകാല ബോധം തിരിച്ചുകൊണ്ടുവന്നു. ഞാന്‍ ആ മനുഷ്യനു വേണ്ടി വീണ്ടും ചുറ്റും തിരഞ്ഞുവെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. എന്‍റെ മനസിലെ ആയിരം ചോദ്യങ്ങള്‍ക്ക് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെടുവാനുള്ള ഉത്തരം ആണ് കിട്ടിയത്.


ഞാന്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും ഓടുവാന്‍ തുടങ്ങി. പക്ഷേ എന്‍റെ കാലുകള്‍ ഇടറുവാന്‍ തുടങ്ങി. വീണ്ടും വീണ്ടും അയാളുടെ കരച്ചില്‍ എന്‍റെ കാതുകളില്‍ മുഴങ്ങി. എന്‍റെ മനസ്സില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് ആരോ വിളിച്ചുപറഞ്ഞു. വീണ്ടും എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ രക്ഷപെട്ടുള്ള എന്‍റെ ഓട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ ആ കുഞ്ഞിന്‍റെ അടുത്തേക്ക് ഓടുവാന്‍ തുടങ്ങി. അപ്പോഴും ഭീതിയുടെ കരിനിഴല്‍ എന്നില്‍ അവശേഷിച്ചിരുന്നു.


വെള്ളത്തുണിയില്‍ ഉപേക്ഷിച്ചിരുന്ന ആ കുഞ്ഞിന്‍റെ ശരീരത്തിലും മുഖത്തുമെല്ലാം ഈച്ചയും ഉറുമ്പുകളും വിഹരിച്ചിരുന്നു. ആ കാഴ്ച്ച വളരെ ദാരുണമായിരുന്നു. ഞാന്‍ ആ കുഞ്ഞിനെ എന്‍റെ കൈകളില്‍ വാരിയെടുത്തു എന്‍റെ നെഞ്ചോടു ചേര്‍ത്തു. എന്‍റെ ശരീരത്തിലെ ചൂട് ഏറ്റപ്പോള്‍ ആ ശരീരം ഒന്ന്‍ അനങ്ങുന്നതായി എനിക്ക് തോന്നി. നേര്‍ത്ത ശ്വാസോഛ്വാസങ്ങള്‍ ആ ശരീരത്തില്‍ നിന്ന് ഉതുരുന്നതായി എനിക്കനുഭവപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ പതറി നിന്നു. പിന്നെ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. കുഞ്ഞിനെയും എടുത്ത് വഴിയിലേക്ക് ഓടി. അവിടെ ആരെയും കാണുവാന്‍ കഴിഞ്ഞില്ല. കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു പോലിസ് ജീപ്പ് വരുന്നത് കണ്ടു. എന്‍റെ മനസ്സില്‍ പേടി ഇരട്ടിച്ചു.


ആ കുഞ്ഞിനെ രക്ഷിക്കുവാനുള്ള വാഞ്ചയില്‍ പോലീസ് ജീപ്പിന് കൈ കാണിച്ചു. പോലിസുകാരോട് നടന്നതെല്ലാം പറഞ്ഞു. കുഞ്ഞിനെയും കൊണ്ടു പോലിസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചപ്പോള്‍  ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ അവരുടെ സ്ഥിരം പരേടില്‍ ഭാഗവാക്കായി. ചോദ്യങ്ങളും തെളിവെടുപ്പും അങ്ങനെ ഒരു സമരം എനിക്ക് നല്‍കിയ അനുഭവം വളരെ വിചിത്രമായിരുന്നു. ഞാന്‍ പറഞ്ഞ സംഭവത്തില്‍ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ആ മനുഷ്യനെ മാത്രം കാണിച്ചുകൊടുക്കുവാന്‍ സാധിച്ചില്ല. പോലിസുകാരെ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ചക്കക്ക് ചുറ്റും ഈച്ച കൂടുന്നതുപോലെ ഒരു പറ്റം ആള്‍ക്കാരും കൂടും. അത്രയും നേരം വിജനമായി കിടന്ന വഴിയില്‍ മനുഷ്യരെ കൊണ്ടു നിറഞ്ഞു.


ആ നാട്ടുകാരില്‍ ആരോ പറയുന്നത് കേട്ടു "ആ വീട്ടില്‍ ഒരു പാടു ദുരൂഹതകള്‍ ഉണ്ട്. ആര്‍ക്കും അവിടെ തനിയെ പോകുവാനുള്ള ദൈര്യം ഇല്ല. പണ്ട് അതിന്‍റെ ഉടമസ്ഥന്‍ അവിടെ തൂങ്ങിമരിച്ചതാണ്." ഏത് ഒറ്റപ്പെട്ട, അല്ലെങ്കില്‍ ആള്‍ പാര്‍പ്പില്ലാത്ത വീടിനെക്കുറിച്ച് നാട്ടില്‍ ഇതുപോലൊരു കഥ പതിവാണ്. എല്ലാ നാടകങ്ങള്‍ക്കൊടുവില്‍ ഞാന്‍ പോലിസ് ജീപ്പില്‍ കയറി അടുത്ത പതിവുകള്‍ക്കായി യാത്ര ആരംഭിച്ചു. ആ ഒറ്റപ്പെട്ട വീട്ടിലേക്ക് ഞാന്‍ നോക്കി അയാളെ അവിടെ കാണുവാന്‍ കഴിഞ്ഞാല്‍! ഒരു ദീര്‍ഘ നിശ്വാസം വിട്ട് അകന്നു പോകുന്ന ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അയാളെ വീണ്ടും. പക്ഷേ ഞാന്‍ കണ്ണടച്ചു തുറന്നപ്പോളെക്കും അയാള്‍ ആ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. അയാള്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. പക്ഷേ എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നിട്ടാണ് അയാള്‍ പോയിമറഞ്ഞത്‌.


"കാത്തു അത്താഴം കഴിക്കാന്‍ വാ കുട്ടി" അമ്മയുടെ വിളി വീണ്ടും വന്നു.


തന്‍റെ ചിന്തകള്‍ക്ക് വിട പറഞ്ഞ് അത്താഴം കഴിക്കാന്‍ പോകുവാന്‍ ഒരുങ്ങിയപ്പോള്‍ അവള്‍ തന്‍റെ മേശപ്പുറത്തിരുന്ന ഡയറി വെറുതെയൊന്ന് മറിച്ചുനോക്കി. തന്‍റെ ഏറ്റവും മനോഹരമായ എഴുത്തുകളില്‍ ഒന്ന് അവളുടെ കണ്ണില്‍ പതിഞ്ഞു.... നിലാവിന്‍റെ സൗന്ദര്യത്തില്‍ ചാലിച്ച

അവളുടെ നിര്‍വച്ചനങ്ങളില്ലാത്ത പ്രണയം...


"നിലാവെളിച്ചം നിശയെ പുൽകുമ്പോൾ ഇളം തെന്നലായി വരുമെൻ ചാരെ നിന്നോർമ്മകൾ എതോ സ്വപ്‌നത്തിൻ ചിറകിലേറി പോയീടാൻ......

യാത്രകൾ ഒരിക്കലും അവസാനിക്കരുതെന്നാഗ്രഹിക്കുമ്പോൾ അവയെല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന് എന്‍റെ കാതിൽ മെല്ലെ മൊഴിഞ്ഞ്‌ അവ ദൂരേക്ക്‌ പറന്നകലും.....".

             ................ കാര്‍ത്തിക ...............









Power of Prayer

I believe in the Power of Prayer....

Prayer always creates a positive energy around us and it spreads to the people whom we offer the prayers as well. It teaches us to love and respect one another and heals your soul and mind.12th July 2015... The Day my silent prayers gave me the courage to continue my prayers  for my dear and near ones in this world. I'm sure it will touch your life and heals everything in your life. Healing comes  from the Almighty God through the Power of Prayer... Trust in Him.  And keep everyone safe in our Prayers... 


Friday, July 17, 2015

ഓർമ്മകളിൽ എന്നും ഒരു വിങ്ങലായ്‌...

MAY LORD BLESS US.... WITH LOVE....

ഇനിയും എത്രയോ കാതങ്ങൾ ഞാൻ എന്‍റെ  നാൾ വഴികളിലൂടെ താണ്ടുവാനിരിക്കുന്നു.... ആ നാൾവഴികളിൽ ഒരോർമ്മയായി ആ സൗഹൃദങ്ങൾ എന്നും എന്‍റെ  ഹൃദയത്തിലുണ്ടാവും... എന്‍റെ കുറവുകൾക്കും ബലഹീനതകൾക്ക്‌ മദ്ധ്യത്തിലും എനിക്കു നൽകിയ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും ഒരു പാട്‌ നന്ദി... നിങ്ങളുടെ ഓർമകളിൽ നിന്നും ജീവിതത്തില്‍ നിന്നും ഞാൻ മാറ്റപ്പെട്ടിരിക്കാം പക്ഷെ എന്‍റെ ഓർമ്മകളിൽ ഒരു വിങ്ങലായി ആ സൗഹൃദം  എന്നും എന്‍റെ കൂടെയുണ്ടാവും... എല്ലാവരേയും സ്നേഹിക്കുവാൻ മാത്രം അറിയാവുന്നയെന്നെ ഒരിക്കലും വെറുക്കരുത്... ശപിക്കരുത്‌...

എനിക്കു നഷ്ടപ്പെട്ട ആ നല്ല സൗഹൃദങ്ങൾ ഇനിയൊരിക്കലും കൂട്ടിച്ചേർക്കപ്പെട്ടില്ലെങ്കിലും എന്നെങ്കിലും ഞാനെന്ന വ്യക്തിയെ, എന്നിലെ നന്മയെ, എന്നിലെ സ്നേഹത്തെ തിരിച്ചറിയുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു.... എന്നും നന്മകൾ നേർന്നുകൊണ്ട്‌....