My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, May 20, 2020

Tribute to Nurses



 "A little effort goes a long way...”


ട്രിബൂട്ട്‌ റ്റു നേഴ്സസ്‌ എന്ന സംരംഭം  ലോകമെമ്പാടുമുളള നേഴ്സുമാരുടെഅർപ്പണമനോഭാവത്തിനുംകഠിനാധ്വാനത്തിനുംകോവിഡിന്റെ  നാളുകളിൽ അവർ ലോകത്തിനു നൽകുന്ന അമൂല്യമായ സേവനത്തിനുമുളള ഒരു ആദരസൂചകമായിആസ്ട്രേലിയയിൽ നിന്ന് സൂം വെബ്കാസ്റ്റിലൂടെ മെയ്‌ 17-നു ആറു മണി മുതൽ ഏഴ്‌മണിവരെ  ലോകമെമ്പാടുമുളള നേഴ്സുമാർക്കുവേണ്ടി സംഘടിക്കപ്പെട്ടുആസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ലാ ,  ലോകത്തിന്റെനാനാഭാഗത്തും നിന്നും നേഴ്സുമാർ അവരുടെ അനുഭവങ്ങളുമായി പങ്കുചേർന്നപ്പോൾഅവരുടെ അനുഭവങ്ങളിലൂടെ ട്രിബൂട്ട്‌ റ്റു നേഴ്സസെന്ന പരിപാടിഅന്വർത്ഥമാകുകയായിരുന്നു ഒരു സംരംഭത്തിനു ചുക്കാൻ പിടിച്ച ഫൈസലിനോടുംഷെറിൻ അലെക്‌സിനോടുമുളള നന്ദിയിലൂടെ  പരിപാടിയുടെ വിശദീകരണത്തിലേക്ക്.


ക്യാൻസർ റിസേർച്ച്‌ സയന്റിസ്റ്റായി സിഡ്നിയിൽ ജോലിചെയ്യ്യുന്ന ഷെറിൻ അലെക്സ്‌ട്രിബൂട്ട്‌ റ്റു നേഴ്സെസ്സെന്ന പരിപാടിയുടെ അവതാരകയായി പ്രോഗ്രാമിന്റെആദ്യവസാനവരെ നേഴ്സല്ലാതിരുന്നിട്ടു കൂടിയും നേഴ്സിങ്ങെന്ന ജോലിയുടെ മഹത്വംഉൾക്കൊണ്ട്‌ നല്ല ഒരു അവതരണം കാഴ്ച്ചവെച്ചുമെൽബണിൽ നിന്ന് മനോജ്‌ഗുരുവായൂരിന്റെ ഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചുമനോഹരമായ  ഗാനം ഒരുനല്ല അനുഭവം സമ്മാനിച്ചുപിന്നീട്‌ മുപ്പത്തഞ്ചു വർഷത്തെ സേവന പാരമ്പര്യവുമായിഅലി കൃഷ്ണൻ തന്റെ നേഴ്‌സിങ്ങനുഭവം പങ്കുവെച്ചപ്പോൾ ഒരു നേഴ്സിന്റെ ജൈത്രയാത്രഎത്ര കഠിനവും എത്രയെത്ര അനുഭവങ്ങളിലൂടെ വാർത്തെടുത്തതുമാണെന്നുളള ഒരുസന്ദേശം പുതുതലമുറക്ക്‌ പങ്കുവെക്കുകയായിരുന്നുഇത്രയും വർഷങ്ങൾ തന്റെസേവനത്തിലൂടെ തന്റെ ജോലി ഏറ്റവും ആത്മാർത്ഥമായി സമർപ്പിക്കപ്പെട്ടപ്പോൾ ജോലിയിൽ ഏറ്റവും അഭിമാനിക്കുന്ന ഒരു നല്ല നേഴ്സിനെ ഞങ്ങൾക്ക്‌ അവിടെകാണുവാൻ സാധിച്ചുഇനിയും എത്രയോ വർഷങ്ങൾ ഞങ്ങളൊക്കെ യാത്രചെയ്യ്യേണ്ടിയിരിക്കുന്നു  അനുഭവങ്ങൾ ഞങ്ങളുടെ ജീവിതത്തിൽഎഴുതിച്ചേർക്കുവാൻ


 ന്യൂയോർക്കിൽ നിന്ന് റൂബി മത്തായി ഞങ്ങളോടൊപ്പം ചേർന്നപ്പോൾ വളരെചെറുപ്രായത്തിലേ കോവിഡെന്ന മഹാമാരിയെ നേരിട്ട അനുഭവം ശ്വാസംഅടക്കിപ്പിടിച്ചിരുന്ന് കേൾക്കേണ്ടി വന്നുവെളുപ്പിനെ നാലു മണിക്ക്‌  സംരംഭത്തിന്റെഭാകമാകുവാൻ റൂബി കാണിച്ച വലിയ മനസ്സിനു ഒരു നല്ല നേഴ്‌സിന്റെ കൈയ്യൊപ്പ്‌അവശേഷിച്ചുകൊറോണ താണ്ഡവമാടിയ ന്യൂയോർക്കിൽ N95 മാസ്കില്ലാതെയുംരോഗികളെ പരിചരിക്കുകയുംനീണ്ട ഒരാഴ്ച്ച കൂടെ ജോലി ചെയ്തവരെല്ലാം അസുഖംപിടിപെട്ട്‌ അവധിയിൽ പ്രവേശിച്ചപ്പോൾ ഡബിൾ ഡൂട്ടി ചെയ്യേണ്ടി വന്നതുംകണ്മുന്നിൽമരിച്ചു വീഴുന്ന രോഗികൾക്ക്‌ മുന്നിൽ പതറാതെ പിടിച്ചു നിൽക്കേണ്ടി വന്നതായുമുളളഅനുഭവങ്ങൾ ഒരു നിമിഷം നമ്മളൊക്കെ ജീവിതത്തിൽ എത്ര സുരക്ഷിതരാണെന്ന ചിന്തമനസ്സിലേക്ക്‌ ഉയർത്തിപിന്നീട്‌ തനിക്കും  അസുഖം വന്നപ്പോൾ  രോഗത്തിന്റെഅനുഭവം എത്ര വലുതാണെന്ന് റൂബി അറിഞ്ഞുഅതിൽ നിന്ന് സുഖം പ്രാപിച്ച്‌നമ്മളെപ്പോലുളള നേഴ്സുമാർക്ക്‌ ആത്മവ്ശ്വാസം പകരുവാൻ റൂബി തെയ്യ്യാറായപ്പോൾകർമ്മനിരതയായ ഒരു നേഴ്സിനു എല്ലാവരും തങ്ങളുടെ ട്രിബൂട്ട്‌ അവിടെ സന്ദേശമായിഅയച്ചു തങ്ങളുടെ ആദരവ്‌ പ്രകടിപ്പിച്ചു.


ഒരുപാട്‌ അനുഭവങ്ങളാൽ ഞങ്ങളുടെ മനസ്സും ഹൃദയവും നിറഞ്ഞപ്പോൾ ന്യൂസൗത്ത്‌വെയിസിൽനിന്ന് ഒരു കൂട്ടം തീയെറ്റർ നേഴ്സുമാർ ഒരു നൃത്ത പരിപാടിയുമായിഞങ്ങളെ ആസ്വദിപ്പിച്ചുനേഴ്സെന്ന ജോലിക്കുമപ്പുറം തങ്ങളുടെ ഉളളിലുളളകലാവാസനകളെ ഓരോരുത്തരും എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും അതിനൊരു വേദിഒരുക്കിത്തന്ന ട്രിബൂട്ട്‌ നേഴ്സസെന്ന സംരംഭത്തിലൂടെ ഇതുപോലെ സ്വന്തം കഴിവുകൾഉളളിലൊളിപ്പിച്ച അനവധി നേഴ്‌സുമാർ നമ്മുടെ ഇടയിലുണ്ട്‌ എന്ന് ഒരു ഓർമ്മൽപ്പെടുത്തൽകൂടിയായി  ഒരു വേദിപിന്നീട്‌ ക്ലിനിക്കൽ നേഴ്സ്‌ എഡ്യുക്കേറ്ററായി ന്യൂ സൗത്ത്വെയിൽസ്‌ ഹോസ്പിറ്റലിൽ ജോലി ചെയ്യ്യുന്ന ബിജി ജേയ്സണിന്റെ സന്ദേശം ഒരുനേഴ്സിന്റെ ജീവിതത്തിൽ വിജയവും ആത്മസംപ്തൃപ്തിയും എങ്ങനെ ഒരാളുടെജോലിയിൽ പ്രതിനിധാനം ചെയ്യ്യുന്നുവെന്ന് വളരെ മനോഹരമായി അവതരിപ്പിച്ചുഅതുപോലെ തന്നെ ന്യൂ സൗത്ത്‌ വെയിൽസിൽ നേഴ്സായി ജോലി ചെയ്യുന്ന സിജിമാർട്ടിന്റെ അനുഭവങ്ങൾ ആസ്ട്രേലിയായിൽ എങ്ങനെ കോവിഡ്‌ 19-നെ നേരിട്ടുവെന്ന് ഒരുനല്ല വിവരണം നൽകികോവിഡ്‌ 19-നിലൂടെ തന്റെ ജീവിതത്തിൽ എഴുതിച്ചേർത്തഅനുഭവങ്ങൾ ഒരു വലിയ ജീവിത പാഠം തന്നെ തനിക്ക്‌ നൽകുകയും ഇനിയും വളർന്ന്വരുന്ന തലമുറക്ക്‌ ഒരു അനുഭവ പാഠമായി താൻ വർത്തിക്കുമെന്നുമുളള ദൃഢശ്ചയം ഒരുനല്ല പോരാളിയുടെ ഒരു നല്ല ആത്മവിശ്വാസത്തിന്റെ അനുഭവം ഞങ്ങളിലേക്ക്‌ ആഴത്തിൽഎഴുതിച്ചേർക്കുകയായിരുന്നു.


കേരളത്തിൽ നിന്ന് ഐഡിയ സ്റ്റാർ സിങ്ങർ വിജയിയായ അരുൺ ഗോപനുംതമിഴ്‌നാട്ടിൽനിന്ന് ഗായകനായ ഇഷാൻ ദേവും ട്രിബൂട്ട്‌ റ്റു നേഴ്‌സസെന്ന പരിപാടിയുടെ ഭാഗമായപ്പോൾഒരു സംഗീത്‌ വിരുന്ന് തന്നെ ഞങ്ങൾ നേഴ്സുമാർക്കായി ഒരുങ്ങിതങ്ങൾക്കിഷ്ടപ്പെട്ടപാട്ടുകൾ അവർ പാടിയപ്പോൾ  ലോകം മുഴുവൻ നേഴ്സിങ്ങെന്ന ജോലിക്ക്‌ തരുന്നആദരം ഒരു കോവിഡിലൂടെ എത്രയോ ഉന്നതങ്ങളിലെത്തിയെന്ന്  വേദി ഒരിക്കൽക്കൂടിഎഴുതിച്ചേർക്കുകയായിരുന്നു


അജീഷിന്റെ നേതൃത്വത്തിൽ ഒരു ഫൺ ഗെയിമോടെ പരിപാടികൾ അവസാനിച്ചപ്പോൾ ഒരുനിമിഷം അതിനുവേണ്ടി പ്രയത്നിച്ച ഫൈസലിനേയുംഷെറിനേയുംസപ്പോർട്ട്‌ ചെയ്തമെട്രൊമലയാളത്തേയും അതിൽ പങ്കുകൊണ്ട നേഴ്സ്മാരോടുമുളള നന്ദി മനസ്സിൽനിറഞ്ഞു... അഭിമാനിക്കുന്നു  ഒരു സംരഭത്തിനായി ഈശ്വരൻ നിങ്ങളെതിരഞ്ഞെടുത്തതിൽ ... നേഴ്സിങ്ങെന്ന ജോലിയും നേഴ്സെന്ന പദവിയും  ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുമ്പോഴും അവരുടെ ജീവിതത്തിന്റെ പച്ചയായയാഥാർത്ഥ്യങ്ങൾ എത്രയോ വിഷമകരവും കഠിനവുമാണെന്ന് ഇതുപോലുളള വേദികൾകാണിച്ചു തരുന്നു...  ലോകമെമ്പാടുമുളള നേഴ്സ്മാരോടുമുളള ആദരവ്‌ അർപ്പിച്ചുകൊണ്ട്‌...


നന്ദിയോടെ 

കാർത്തിക...


Monday, May 11, 2020

മദേഴ്സ്‌ ഡെ ( മാതൃദിനം)...


മാതൃത്വത്തെ ആത്മാവിൽ 

സ്വീകരിച്ചവർക്കായി ഒരുദിനം... സ്നേഹിക്കുവാനുംസ്നേഹിക്കപ്പെടുവാനുമായി ഒരു ദിനം... അമ്മമാർ നമുക്കുവേണ്ടി ചെയ്ത ത്യാഗങ്ങളെആദരപൂർവ്വം ഓർമ്മിക്കുവാൻ ഒരു ദിനം....


മാതൃദിനമെന്ന ആശയത്തിനു തുടക്കം കുറിച്ചത്‌ യുണൈറ്റഡ്‌ സ്റ്റെയിറ്റ്സിലെവിർജീനിയയിലാണുഅന്ന ജാർവ്വിസെന്ന പുരോഗമനവാദി 1908 മെയ്‌ 10-നു തന്റെഅമ്മയുടെ (ആൻ ജാർവിസ്‌മൂന്നാം ചരമവാർഷികത്തിനു തന്റെ ആരാധനാലയത്തിൽഒരു ഓർമ്മദിനം നടത്തുകയും ദിനം അമ്മമാർക്കുളള ദിനമായി എല്ലാ വർഷവുംആചരിക്കണമെന്ന് അവർ  പളളിയിൽ കൂടിയവരോട്‌ അഭ്യർത്ഥിക്കുകയും ചെയ്തു


വിദ്യാഭ്യാസവുംസ്ത്രീ സ്വാതന്ത്ര്യവും അന്യമായ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽആൻ ജാർവ്വിസെന്ന തന്റെ അമ്മയുടെ നേതൃത്വത്തിൽ ആഭ്യന്തര കലാപത്തിൽ പരുക്കേറ്റപട്ടാളക്കാരെ ശുശ്രൂക്ഷിക്കുകയുംസ്ത്രീകളുടെ സംഘടിത ശക്തിയെപ്രോത്സാഹിപ്പിക്കുകയും അങ്ങനെ  നൂറ്റാണ്ടിലെ സ്ത്രീകൾക്ക്‌ ഒരു വലിയപ്രചോദനമായി മാറിയ അമ്മയോടുളള തന്റെ ബഹുമാന സൂചകമായാണു പിന്നീട്‌ ‌ വെർജ്ജീനിയയിൽ നിന്ന് ലോകം മുഴുവൻ മാതൃദിനമെന്ന ആശയം എത്തിക്കുവാൻ അന്നജാർവ്വിസിനു പ്രചോദനമായത്‌ . പിന്നീട്‌ പല ലോക രാജ്യങ്ങളും അതേറ്റെടുക്കുകയുംവിവിധ മാസങ്ങളിലും ദിനങ്ങളിലും മാതൃദിനം ആചരിക്കുവാനും തുടങ്ങി.


ആസ്ട്രേലിയായിൽ 1924- അമ്മ ദിനത്തിനു തുടക്കമിട്ടത്‌ ജാനെറ്റ്‌ ഹെയ്ഡെനാണുആരും തുണയില്ലാത്തതുംസമൂഹത്താലും കുടുംബത്താലും ഉപേക്ഷിക്കപ്പെട്ടതുമയഅമ്മമാർക്ക്‌ വേണ്ടി സിഡ്നിയിൽ ഒരു സമ്മേളനം നടത്തുകയും മാതൃദിനത്തിന്റെപ്രാധാന്യം ഇവിടുത്തെ ജനങ്ങളിലേക്ക്‌ എത്തിക്കുകയും ചെയ്തുഅങ്ങനെ എല്ലാവർഷവും മെയ്യിൽ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആചരിക്കുവാൻ ആരംഭിച്ചു.


 മാതൃദിനത്തിന്റെ പുഷ്പമായി ക്രിസാന്തമം (Chrysanthemum) പൂക്കൾ പ്രതിനിധാനംചെയ്യ്യുന്നു പൂക്കൾ പുഷ്പിക്കുന്നത്‌ മെയ്‌ മാസത്തിലാണു അതുപോലെ തന്നെ പൂവിന്റെ പേരു അവസാനിക്കുന്നത്‌ "mum” എന്ന വാക്കിലുമാണുഅമ്മമാരോടുളളആദരസൂചകമായി  പൂക്കൾ സമ്മാനിക്കുന്നു.


വർഷത്തിൽ ഒരിക്കൽ മാത്രം ഓർമ്മിക്കപ്പെടേണ്ടവരല്ലാ നമ്മുടെ അമ്മമാരെങ്കിലുംജീവിതത്തിൽ  അമ്മമനസ്സുകളെ ഓർമ്മിക്കുവാനും തങ്ങളുടെ ആദരവ്‌പ്രകടിപ്പിക്കുവാനും ലഭ്യമാകുന്ന ഓരോ നിമിഷങ്ങളും ഒരു മാതൃദിനത്തിന്റെസമ്പൂർണ്ണതയോട്‌ കൂടിത്തന്നെ നിങ്ങളോരുരത്തർക്കും പ്രാപ്തമാക്കുവാൻസാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു....


അമ്മയെന്ന ഓർമ്മകളിൽ ജീവിക്കുന്നവർക്ക്‌ ...

അമ്മയെന്ന അനുഭവത്തിന്റെ മാധുര്യമറിഞ്ഞവർക്ക്‌...

അമ്മയെന്ന സൗഭാഗ്യം അന്യമായിട്ടും മാതൃത്വത്തെ നെഞ്ചോട്‌ചേർക്കുന്നവർക്ക്‌...


സ്നേഹം നിറഞ്ഞ ഒരു മാതൃദിനം നേർന്നുകൊണ്ട്‌....


ഒരു അമ്മ മനസ്സ്‌...