My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, October 16, 2021

❤️… മൂകമായി...❤️




https://youtu.be/1J5m2PY5DvY

രചന: അനീഷ്‌ നായർ

സംഗീതം: ശിവദാസ്‌ വാര്യർ

ആലാപനം: ജി. വേണുഗോപാൽ

Camera and Director : Anish Nair


ഭക്തി സാന്ദ്രമായ വരികൾ.... മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം.... ആത്മാവിലേക്ക് ‌ആഴ്‌ന്നിറങ്ങുന്ന ആലാപനം....


കുട്ടിക്കാലത്ത്‌ ചുറ്റും അമ്പലങ്ങളാലുംപളളികളാലും നിറഞ്ഞ ഒരു നാട്ടിലാണു ഞാൻ ജനിച്ചു വളർന്നത്‌... 


മാതൃമല അമ്പലംകൂരോപ്പട അമ്പലംമാടപ്പാട്‌ അമ്പലം...


എന്നും വെളുപ്പിനെ അഞ്ചു മണിക്കെണീക്കും... പഠിക്കുന്ന മുറിയിലെ ജനൽ തുറക്കുമ്പോൾ തണുപ്പ്‌ ഇരച്ച്‌ അകത്തോട്ട്‌ കയറും...  തണുപ്പിനെ ഒരു പുതപ്പുകൊണ്ട്‌ മറച്ച്‌ അമ്പലത്തിൽ രാവിലെ ഇടുന്ന ദേവീ സ്തുതിക്കായി കാതോർത്തിരിക്കും...  പാട്ട് ‌മനസ്സിനെ തൊട്ട്‌ ആത്മാവിലേക്ക്‌ ആഴ്‌ന്നിറങ്ങുമ്പോൾ കിളികൾ  ദേവി സ്തുതികളെ ഏറ്റെടുത്ത്‌ ആകാശത്തേക്ക്‌ പറന്നുയരുന്നത്‌ കാണാം... 


സായന്തനത്തിൽ ഉമ്മറത്ത്‌ പോയിരുന്ന് ആകാശത്തെ ചുവപ്പിക്കുന്ന സൂര്യകിരണങ്ങളോടൊപ്പം അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഹരിവരാസനം എന്ന പാട്ട്‌ കേട്ട് ‌അങ്ങനെയിരിക്കും.... അപ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു കാര്യം എത്രയോ അമ്പലങ്ങളിൽ , എത്രയോ പേരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്തുതികളാണു ഇവയെല്ലാം... 


അനീഷ്‌ നായർ എഴുതി , ശിവദാസ്‌ വാര്യർ സർ സംഗീതം നൽകിജി വേണുഗോപാൽ സർ ആലപിച്ച ഗാനം ആദ്യം കേൾക്കുമ്പോൾ മനസ്സും ശരീരവും ആത്മാവുമെല്ലാം ആ കുട്ടിക്കാലത്തേക്കുംഅന്നു കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഭക്തി ഗാനങ്ങളിലേക്കും അറിയാതെ തിരിച്ചു പോയി....  ഗാനവും ഭക്തി സാന്ദ്രമായി ജനഹൃദയങ്ങളിൽ ആഴ്‌ന്നിറങ്ങട്ടെ.... 


ഇന്നാണു അതിന്റെ വിഷ്വൽ മുഴുവനും കാണുന്നത്‌.... നാടും വീടും  അഡ്ലെയിഡെന്ന കൊച്ചു നാടും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....


വളരെ മനോഹരമായ ഫ്രെയിംസ്‌...  അനീഷ്‌ മാഷേ... വാക്കുകളില്ലാ...

റെഫീക്ക്‌ ഭായി നിങ്ങളുടെ ഡ്രോൺ ഷോട്ട്‌ സ്‌ അതി ഗംഭീരം.... 


 ഒരു ഗാനത്തിനു പിന്നിൽ പ്രവൃത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി... അജു മാഷ്‌ ... ജിജോ... നിങ്ങളാണു  പാട്ടിന്റെ ചിറകുകൾ ... 


ഇതിൽ അഭിനയിച്ച അനിലേട്ടൻ... അഖില.. കുട്ടികൾ... ജോസഫ്‌... അങ്ങനെ എല്ലാവരേയും ഓർക്കുന്നു... വളരെ നന്നായിട്ട്‌ അഭിനയിച്ചിരിക്കുന്നു....


അനീഷ്‌ മാഷേ നിങ്ങളുടെ പരിശ്രമംവിശ്രമമില്ലാതെ നിങ്ങൾ ചില വഴിച്ച ഓരോ നിമിഷവും  പാട്ടിന്റെ ആത്മാവിലുണ്ട്‌... നന്ദി മനോഹരമായ  സർഗ്ഗ സൃഷ്ടിക്കുവേണ്ടി നിങ്ങൾ അധ്വാനിച്ച ഓരോ നിമിഷങ്ങൾക്കും... 


സായി സരസ്വതി.... എനിക്ക്‌ നിങ്ങളോട്‌ എന്നും ബഹുമാനവും സ്നേഹവുമാണു... അനീഷെന്ന കലാകാരന്റെ ഓരോ ചുവടുവെപ്പിലും നിങ്ങളുടെ കൈയ്യൊപ്പുണ്ട്‌നിങ്ങളുടെ പ്രോത്സാഹനമുണ്ട്‌നിങ്ങളുടെ സ്നേഹമുണ്ട്‌.... നന്ദി... ഓരോ യാത്രയിലും നിങ്ങൾ ഏറ്റെടുക്കുന്ന കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കും ...


എല്ലാവരും കാണുക... നല്ല കഴിവുകളെ... നല്ല മനുഷ്യരെ പ്രോത്സാഹിപ്പിക്കുക... ഈ ലോകത്തിനു ഇനി ആവശ്യം അങ്ങനെയുളളവരെയാണു...


നന്ദി...

കാർത്തിക

Friday, October 15, 2021

Rest In Peace Jude…❤️🙏

 



God sent an Angel to James and Preethy. They named Him Jude James Thomas. God is kind. He chose You both to give a peaceful and dignified life to Jude.


Jude’s journey in this beautiful earth was ended yesterday… He joined with His Heavenly Father… 


Oh! Jude… We all miss You, but Your family…They’re going to miss You the most..  You left them with Your beautiful memories…. 


May Your Soul Rest In Peace…


With lots of Love ❤️ and prayers…


Tuesday, October 5, 2021

സാഹിത്യവേദി (26.09.21)

 സാഹിത്യവേദിയുടെ കൂട്ടായ്മ ഒരിക്കൽ കൂടി കൊറോണയുടെ ആകുലതകളെ മാറ്റി വെച്ച്‌ സെപ്റ്റംബർ 26-നു സംഗമിച്ചപ്പോൾ പുസ്തക പരിചയവും ചർച്ചകളുമായി വീണ്ടും ഒരു പിടി നല്ല ഓർമ്മകൾ ഞങ്ങളിൽ അവശേഷിപ്പിച്ചു



സജിച്ചായൻ പരിചയപ്പെടുത്തിയ വിടിഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും ഏറെ ചർച്ചചെയ്യപ്പെട്ടു. 1971- കേരള സാഹിത്യ പുരസ്കാരം  കൃതിക്ക്‌ ലഭിച്ചുവി ടി -യുടെ ബാല്യം കൗമാരം യവ്വനം വരച്ചു കാട്ടുന്ന ആത്മകഥ  ബ്രാഹ്മണ സമൂഹത്തിന്റെ അനാചാരങ്ങളെ വളരെ ധീരമായി എടുത്തുകാണിക്കുന്ന ഒരു ചരിത്ര പുസ്തകമായിത്തന്നെ ഇതു മാറി


തന്റെ പതിനേഴാം വയസ്സ് വരെ നിരക്ഷരനായിരുന്ന  യുവാവ് ഒരു ചെറു ബാലികയില്‍ നിന്ന് ആദ്യമായി അക്ഷരം പഠിക്കുന്നത്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയവഴിത്തിരിവായി മാറിവ്യവസായ വിപ്ലവങ്ങളിലൂടെയും ശാസ്ത്രീയ വിജ്ഞാനത്തിലൂടെയും ലോകം മുന്നേറുമ്പോള്‍ ദര്‍ഭ പുല്ലുകൊണ്ട് പവിത്രമോതിരവും കൂര്‍ച്ചവും കെട്ടി ഹോമരൂപേണ നമ്പൂതിരിമാര്‍ നടത്തി വന്ന ലഘു വ്യവസായത്തിന്റെ ദയനീയതയോര്‍ത്തു അദ്ദേഹം പരിതപിച്ചു.


ഉണ്ണുകഉറങ്ങുകഗർഭമുണ്ടാക്കുക’, ‘വയ്ക്കുകവിളമ്പുകപ്രസവിക്കുക’ തുടങ്ങി വിവാദപരമായ പ്രസ്‌താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നുനങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ  പുസ്തകത്തിലൂടെ വി.ടിഎടുത്തുകാണിക്കുന്നു.


വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ലചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകിആ ചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചുഅവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചുമനുഷ്യചിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്ക് തോന്നുന്നുസ്വാതന്ത്ര്യസമരമെന്നാല്‍ രാഷ്ട്രീയസമരമോസാമ്പത്തിക സമരമോ സാമൂഹ്യസമരമോ മാത്രമല്ലഎന്നാല്‍ ഇതെല്ലാമാണുതാനും…”

കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെപ്പിടിച്ച കണ്ണാടിയായിമാറിയ ഇതിഹാസസമാനമായ ഒരു ആത്മകഥയിലെ കുറിപ്പുകളാണ്


അര്‍ത്ഥശൂന്യവും യാന്ത്രികവുമായ ആചാരാനുഷ്ഠാനങ്ങളുടെ കണിശതയില്‍ ബുദ്ധിയും സര്‍ഗ്ഗ ശേഷിയും മുരടിച്ചു തങ്ങളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാന്‍ സാധിക്കാതെ ആത്മസംഘര്‍ഷങ്ങളില്‍ പെട്ട് കഷ്ടപെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹംകണ്ടു കാഴ്ച അദ്ദേഹത്തില്‍ ഉണ്ടാക്കിയ ആത്മനൊമ്പരങ്ങള്‍ ആണ് വി. ടി. ഭട്ടതിരിപ്പട്‌ എന്നാ സാമൂഹ്യ പരിഷ്‌കര്‍ത്താവിനു ജന്മം നല്‍കിയത്.


"1921- അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻറെ വാർഷികത്തിൽ ഞാൻ കേരളത്തിൻറെ ഒരു പ്രതിനിധിയായി പങ്കെടുത്തു." എന്നതൊഴിച്ചാൽ അവിടെ സംഭവിച്ച രാഷ്ട്രീയ തീരുമാനങ്ങളെ ബോധപൂർവം ഒഴിവാക്കി തന്റെ കേരളം നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്കു വി ടി കൃത്യമായി ഒരുക്കുന്നത് ഒരു വിരോധാഭാസമാണ് . ഇന്ത്യയുടെ ചുറ്റുപാടിനേക്കാൾ ഉപരി കേരളം സമൂഹം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല എന്നതിന് ഒരു അടിവര മാത്രമാണ് പ്രസ്തുത ഭാഗം


വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചുപറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത്.


(കടപ്പാട്‌ : വിക്കിപീഡിയഡി.സിബുക്ക്സ്‌).


സ്നേഹപൂർവ്വം 

കാർത്തിക.

Monday, October 4, 2021

പ്രിയപ്പെട്ട അപ്പാപ്പിക്ക്‌ കണ്ണീരോടെ വിട...




 ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ട്‌ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പാപ്പിയും യാത്രയായിരിക്കുന്നു... എന്നും ഒരു ചിരിയോട്‌ കൂടി മാത്രമേ അപ്പാപ്പിയെ കണ്ടിട്ടുളളൂ.... ഇനി നാട്ടിൽ ചെല്ലുമ്പോൾ  ചിരി ഇല്ലാ... 


കൊറോണയെന്ന മഹാമാരിയിൽ പ്രിയപ്പെട്ടവരെ‌ ഒരു നോക്ക്‌ കാണുവാൻ സാധിക്കാതെ എത്രയോ പേർ ഓർമ്മയുടെ ഏടുകളിൽ മൃതിയടയുന്നു....


ഞങ്ങളുടെ സൂസുവിനേയും(പപ്പയുടെ പ്രിയപ്പെട്ട പെങ്ങൾ), രെഞ്ചിത്തിനേയുംരെമ്യയേയുംറോയിയേയും അവരുടെ കുടുംബാങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുന്നു.... അപ്പാപ്പിയുടെ വേർപാട്‌ തീർത്തിരിക്കുന്ന വേദനയെശൂന്യതയെ അതിജീവിക്കുവാൻ ദൈവം എല്ലാവരേയും പ്രാപ്തമാക്കട്ടെ...


ഒരു പാട്‌ വേദനയോടെ...