തനിച്ചൊന്നു കാണാൻ
കൊതിച്ചു നിൻ മനസ്സിന്റെ
ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ
മൗനത്തിൻ തഴുതിട്ട
വാതിലിൻ പിന്നിൽ നീ എന്തിനു മുഖം
കുനിച്ചൊളിച്ചിരുന്നു
എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..
(തനിച്ചൊന്നു)
മാനത്തൊരോരത്ത് ഓർമ്മതൻ ചാരത്ത്
ദൂരത്തൊരമ്പിളി നോക്കി നിന്നു
പാലൊത്ത ചേലൊത്ത നോക്കിൻ നിലാവെയെൻ
മൺകുടിൽ മുറ്റത്ത് തിരി തെളിച്ചു
എന്തിനു പിന്നെ നീ ഒന്നും മിണ്ടാതെ
കാർമുകിൽത്തുമ്പാൽ മുഖം മറച്ചു...
(തനിച്ചൊന്നു)
പണ്ടു നാം പാടിയ പൂമരക്കൊമ്പത്ത്
രണ്ടിണക്കിളികൾ പറന്നു വന്നു
വാരുറ്റ സ്നേഹത്തിൻ കൊഞ്ചലുമായെന്നും
നമ്മുടെ മോഹങ്ങൾ പങ്കുവെയ്ക്കും
എങ്കിലുമിന്നു നാം മായും സന്ധ്യയിൽ
കൺകളിൽ വെറുതേ നോക്കി നിന്നു..
(തനിച്ചൊന്നു..)
തനിച്ചൊന്നു കാണാൻ
കൊതിച്ചു നിൻ മനസ്സിന്റെ
ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ
മൗനത്തിൻ തഴുതിട്ട
വാതിലിൻ പിന്നിൽ നീ എന്തിനു മുഖം
കുനിച്ചൊളിച്ചിരുന്നു
എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..
(തനിച്ചൊന്നു)
Singer : Padma Vibhooshan Dr. K J Yesudas, Deepthi Das
Lyrics, Concept, DOP & Direction: Anish Nair
Music: K. V. Sivadas
Music:
Orchastration & Programming: Vishnu Sivan
Mixed & Mastersed @ Renjith Rajan
Video:
Concept, DOP & Direcction: Anish Nair
Production: Twinframes Media
Associate Directors: Manesh Narayanan, Syam Sasikumar
Editor: P Deepesh
Production controller: Madhavan Atlas
Art Director: Manoj M.
Technical Support: Aju John
Cast:
Justin Paul, Radhika, Paul Justin, Kalyani Menon, Harikrishnan, Mohammed Faheem, Shilpa, Ram, Dr. Sreelekha R. S., Ajith Narayanan, Manoj Ramesh, Sivadas Warrier, Rajan Manjeri, Viswanathan K. K.
🙏
KR
No comments:
Post a Comment