ഇന്ന് ചിത്തിര!.. 🌼🌺🌸🌻
ഓണത്തിന്റെ രണ്ടാം ദിനം... 🌺
ഓണാഘോഷത്തിന്റെ രണ്ടാം ദിവസത്തിന്റെ പ്രത്യേകത കേരളത്തിലെ ജനങ്ങൾ വീടുകൾ വൃത്തിയാക്കുവാൻ തുടങ്ങുന്നു എന്നതാണ്. തൊടിയും, മുറ്റവും, അകത്തളങ്ങളും, വഴിയിറമ്പുമെല്ലാം ചെത്തി മിനുക്കി തൂത്ത് തുടച്ച് മഹാബലി തമ്പുരാനെ സ്വീകരിക്കാൻ നാടും വീടുമൊരുങ്ങുന്നു..
ഓണത്തെക്കുറിച്ചുളള ഐതീഹ്യങ്ങൾ നാട്ടിൽ കൊച്ച് കുട്ടികൾക്ക് പോലും മനഃപാഠം. ദേവന്മാർക്കും പോലും അസൂയ ഉളവാക്കിയ ദാന-ധർമ്മിഷ്ഠനായ അസുര രാജാവായ മഹാബലിയുടെ ജീവിതത്തിലൂടെ സീമകളില്ലാത്ത മാനവികത മലയാള നാടുമുഴുവൻ പ്രചരിക്കുന്നു എന്നത് എത്രയോ മഹത്തരം!.. കേരള സൃഷ്ടാവായ പരശുരാമനേക്കാൾ മാവേലിത്തമ്പുരാൻ മലയാളി മനസ്സിൽ കുടികൊളളുന്നത് അംഹിസയ്ക്കും, മാനവികതയ്ക്കും അദ്ദേഹം നൽകിയ മൂല്യം ഒന്ന് കൊണ്ട് മാത്രമാണ്...🙏🙏
സസ്നേഹം
കാർത്തിക
🌼🌺🌸🌻