ജീവിതമെന്ന അനന്ത സാഗരത്തിലൂടെ നിരാശയെന്ന കപ്പലിൽ ഗതിവിഗതികൾ നിർണ്ണയമില്ലാതെ യാത്ര ചെയ്യുമ്പോൾ നമ്മുടെ മുൻപിൽ അണയുന്ന ഏതു തീരവും പുതിയ ജീവിതത്തിലേക്കുളള ഒരു പ്രതീക്ഷയുടെ കവാടമാണു, മരണത്തിൽ നിന്നും പുതിയ ജീവിതത്തിലേക്കുളള കാൽവെയ്പ്...
പക്ഷേ ആ കാൽവെയ്പും പിഴച്ചുപോയാൽ , ആ തീരവും മറ്റൊരു നിരാശയിലേക്കുളള കവാടമായുരുന്നുവെന്ന് അറിയുന്ന നിമിഷം .. ആ യാത്ര എന്നന്നേക്കുമായി അവസാനിച്ചിരുന്നുവെങ്കിലെന്ന് അറിയാതെ ഒരു നിമിഷം ആഗ്രഹിച്ചു പോകും...
പക്ഷേ പിന്നെയും തുടരുവാണുളള യാത്രയാണെങ്കിൽ അവിടെ മറ്റൊരു വാതിൽ തുറക്കപ്പെടും ..., പക്ഷേ ആദ്യം ഉണ്ടായിരുന്ന ആത്മവിശ്വാസം അതിന്റെ പൂർണ്ണതയിൽ അവിടെയുണ്ടാവുകയുമില്ലാ ... കാരണം മറ്റൊരു തീരത്തെ സമീപിക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ഒരു ഭയവും കൂടി നമ്മളെ വലയം ചെയ്തിരിക്കും ...അതും വീണ്ടുമൊരു നിരാശയിലേക്കുളള വാതിലാണെങ്കിലോയെന്ന ഭയം....
ജീവിതത്തിൽ ഒരിക്കലും പിരിയരുതെന്നാഗ്രഹിച്ചു
പക്ഷേ വിധി നമ്മളെയകറ്റുകയാണു ചെയ്തത്
തീരങ്ങൾ അന്യമായ എന്റെ പ്രതീക്ഷകൾ
ഏത് തീരം തേടിയാണു പോകേണ്ടത്.
നാം കണ്ട സ്വപ്നങ്ങൾക്ക് വർണ്ണങ്ങളുണ്ടായിരുന്നു
നാം കണ്ട ജീവിതത്തിനു യാഥാർദ്ധ്യങ്ങളുണ്ടായിരുന്നു
പക്ഷേ വിധിയുടെ പുസ്തകത്തിൽ നാം കണ്ട ജീവിതം
എഴുതി ചേർത്തതോ നിറങ്ങളില്ലാതെ.
എന്നും നമ്മുടെ വഴികൾ ഒന്നായിരുന്നു
പക്ഷേ ഇപ്പോളവ രണ്ടായി പിരിഞ്ഞിരിക്കുന്നു
പൂർണ്ണതയിലേക്കുളള ആ യാത്രാ വഴികളിലെപ്പോഴും
ഒരുപാടിഷ്ടത്തോടെ നേരുന്നു നന്മകൾ നിനക്കായി.
No comments:
Post a Comment