ഇന്ന് ചോതി!..🌺🌻🌸🌼
ഓണത്തിന്റെ മൂന്നാം നാൾ...🌺
കുടുംബ ബന്ധങ്ങൾക്കിടയിലുളള കെട്ടുറപ്പുകൾ ഊട്ടിയുറപ്പിക്കുവാനുളള ദിനമായ് ഓണത്തിന്റെ മൂന്നാം നാൾ ആയ ചോതി അറിയപ്പെടുന്നൂ. കുടുംബത്തിലുളളവർ ഒരുമിച്ച് കടകളിൽ പോയി എല്ലാവർക്കും ഓണക്കോടി വാങ്ങുന്നത് ചോതി നാളിലാണ്.
ഓണക്കോടിയുടെ പ്രസക്തി ഇന്ന് എത്രമാത്രം ഉണ്ടെന്നുളളത് ചിന്തനീയം. പഴമയുടെ നാളുകളിൽ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ആ ഓണക്കോടിക്ക് വേണ്ടിയുളള കാത്തിരിപ്പും, ആ ഓണക്കോടിയുടുത്ത് ഓണം ആഘോഷിക്കുന്നതുമൊക്കെ ഓർമ്മകളെ തരളിതമാക്കുന്ന ഒന്നായിരുന്നൂ. ഇന്ന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും, ബ്രാൻഡെഡ് വസ്ത്രങ്ങളുടെ ആവിർഭാവവുമൊക്കെ ഓണക്കോടിയുടെ പെരുമ നഷ്ടപ്പെടുത്തീയെന്ന് തന്നെ പറയാം.
ലോകവും, മനുഷ്യരും എത്ര നേട്ടങ്ങൾക്ക് പുറകെ ഓടിയാലും നമ്മുടെ ഉളളിലെ സംസ്കാരവും, നന്മയും കൈവെടിയാതെയിരിക്കുക. നമ്മുടെ കുഞ്ഞുങ്ങളിലേക്ക്, അടുത്ത തലമുറയിലേക്ക് നമ്മുടെ സംസ്കാരവും, പാരമ്പര്യവും പകർന്ന് നൽകുക... 🥰🙏
ആസ്ട്രേലിയൻ പൂക്കളാൽ തീർത്ത പൂക്കളത്തിനൊരു വിദേശിയ ഛായയുണ്ടെങ്കിലും മാവേലി തമ്പുരാനേറ്റവും ഇഷ്ടമുളള തുമ്പപ്പൂവിനെ അനുസ്മരിപ്പിക്കുന്ന കുഞ്ഞു വെളളപ്പൂക്കൾ ഇന്ന് അയൽപക്കകാരുടെ പൂന്തോട്ടത്തിൽ നിന്നും കിട്ടി... ഇന്നാണെന്റെ പൂക്കളത്തിനൊരു പൂർണ്ണത വന്നത്..🥰🥰
സസ്നേഹം
കാർത്തിക
🌺🌻🌸🌼