My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, September 10, 2024

ഇന്ന് അനിഴം ... 🌼🌸🌺🌻

ഇന്ന് അനിഴം ... 🌼🌸🌺🌻

ഓണത്തിന്റെ അഞ്ചാം നാൾ..🌺




സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന അടയാളമായ ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള വള്ളംകളി നടക്കുന്നത്‌ ഓണത്തിന്റെ അഞ്ചാം ദിനമായ അനിഴം നാളിലാണ്. പത്തനംതിട്ടയിലെ പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമായ ആറന്മുളയിലാണ് ഈ വളളംകളി നടക്കുന്നത്‌.


വളളംകളിയുമായ്‌ ബന്ധപ്പെട്ട ചില ഐതീഹ്യങ്ങളും ഇവിടെ കുറിക്കുന്നു. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നതെന്ന് പറയപ്പെടുന്നു.


4-ം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. സംസ്ഥാനത്തുടനീളമുളള വിവിധ വളളംകളി സംഘങ്ങൾ തങ്ങളുടെ ചുണ്ടൻ വളളങ്ങളുമായ്‌ ആറന്മുളയിലേക്കെത്തുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും, തുടർന്ന് 52 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരവുമാണ് ഈ ജലഘോഷ യാത്രയുടെ മനോഹാരിത. 


പ്രിയ സുഹൃത്ത്‌ ഹരിയുടെ Hari Ramakrishnan അറിവും ചുവടെ പകർത്തുന്നു... നന്ദി ഹരി..🙏🙏

കോഴഞ്ചേരിക്കടുത്ത് കാട്ടൂർ എന്ന സ്ഥലത്തായിരുന്നു മങ്ങാട്ട് ഇല്ലം. പിന്നീട് എപ്പോഴോ ഈ ഇല്ലത്തെ ഭട്ടതിരിപ്പാട് കോട്ടയത്ത് കുമാരനല്ലൂരിലേക്ക് താമസം മാറി. അതിനു ശേഷം എല്ലാവർഷവും മൂലം നാളിൽ കുമാരനല്ലൂരിൽ നിന്നും ചുരുളൻ വള്ളത്തിൽ കയറി മീനച്ചിലാർ , മണിമലയാർ, പമ്പാനദി എന്നീ നദികളിലൂടെ യാത്ര ചെയ്ത് ഉത്രാടം നാൾ കാട്ടൂരിലെത്തും. അന്ന് വൈകിട്ട് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയിൽ യാത്ര തിരിച്ച് പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണപ്പുലരിയിൽ ആറൻമുള ക്ഷേത്രകടവിലെത്തും. ഈ പള്ളിയോടങ്ങൾക്കും തുഴച്ചിൽക്കാർക്കും നൽകുന്ന വഴിപാടാണ് ആറൻമുള വള്ള  സദ്യ .


സസ്നേഹം 

കാർത്തിക

🌺🌻🌼🌸


NB: 

ഐതീഹ്യങ്ങൾ അനുസരിച്ച്‌ വളളം കളി ഓണത്തിന്റെ അഞ്ചാം നാൾ അനിഴം നാളിലാണെന്ന് പറയപ്പെടുന്നൂ... പക്ഷേ ഉത്തൃട്ടാതി വളളം കളി ഉത്തൃട്ടാതി നാളിലുമാണ്. ഈ രണ്ടറിവും കുറച്ച്‌ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്‌.. ഒരു പക്ഷേ അനിഴം നാൾ മുതൽ വളളം കളിക്കുളള ഒരുക്കങ്ങളിലേക്ക്‌ കടക്കുന്നതിനേം ആവാം ഇതിലൂടെ രേഖപ്പെടുത്തുന്നത്‌..🥰🥰🥰🙏


ആറന്മുള വള്ളസദ്യ 2024 ജൂലൈ 21 ഞായറാഴ്ച ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ഒക്ടോബർ 2 വരെ 72 ദിവസമാണ് ഈ വർഷം വള്ളസദ്യയുള്ളത്. ഒരു ദിവസം 15 വള്ളസദ്യയാണ് ഉണ്ടാവുക. 🌺🌸🌻🌼