ഇന്ന് അനിഴം ... 🌼🌸🌺🌻
ഓണത്തിന്റെ അഞ്ചാം നാൾ..🌺
സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന അടയാളമായ ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള വള്ളംകളി നടക്കുന്നത് ഓണത്തിന്റെ അഞ്ചാം ദിനമായ അനിഴം നാളിലാണ്. പത്തനംതിട്ടയിലെ പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമായ ആറന്മുളയിലാണ് ഈ വളളംകളി നടക്കുന്നത്.
വളളംകളിയുമായ് ബന്ധപ്പെട്ട ചില ഐതീഹ്യങ്ങളും ഇവിടെ കുറിക്കുന്നു. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നതെന്ന് പറയപ്പെടുന്നു.
4-ം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. സംസ്ഥാനത്തുടനീളമുളള വിവിധ വളളംകളി സംഘങ്ങൾ തങ്ങളുടെ ചുണ്ടൻ വളളങ്ങളുമായ് ആറന്മുളയിലേക്കെത്തുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും, തുടർന്ന് 52 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരവുമാണ് ഈ ജലഘോഷ യാത്രയുടെ മനോഹാരിത.
പ്രിയ സുഹൃത്ത് ഹരിയുടെ Hari Ramakrishnan അറിവും ചുവടെ പകർത്തുന്നു... നന്ദി ഹരി..🙏🙏
കോഴഞ്ചേരിക്കടുത്ത് കാട്ടൂർ എന്ന സ്ഥലത്തായിരുന്നു മങ്ങാട്ട് ഇല്ലം. പിന്നീട് എപ്പോഴോ ഈ ഇല്ലത്തെ ഭട്ടതിരിപ്പാട് കോട്ടയത്ത് കുമാരനല്ലൂരിലേക്ക് താമസം മാറി. അതിനു ശേഷം എല്ലാവർഷവും മൂലം നാളിൽ കുമാരനല്ലൂരിൽ നിന്നും ചുരുളൻ വള്ളത്തിൽ കയറി മീനച്ചിലാർ , മണിമലയാർ, പമ്പാനദി എന്നീ നദികളിലൂടെ യാത്ര ചെയ്ത് ഉത്രാടം നാൾ കാട്ടൂരിലെത്തും. അന്ന് വൈകിട്ട് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയിൽ യാത്ര തിരിച്ച് പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണപ്പുലരിയിൽ ആറൻമുള ക്ഷേത്രകടവിലെത്തും. ഈ പള്ളിയോടങ്ങൾക്കും തുഴച്ചിൽക്കാർക്കും നൽകുന്ന വഴിപാടാണ് ആറൻമുള വള്ള സദ്യ .
സസ്നേഹം
കാർത്തിക
🌺🌻🌼🌸
NB:
ഐതീഹ്യങ്ങൾ അനുസരിച്ച് വളളം കളി ഓണത്തിന്റെ അഞ്ചാം നാൾ അനിഴം നാളിലാണെന്ന് പറയപ്പെടുന്നൂ... പക്ഷേ ഉത്തൃട്ടാതി വളളം കളി ഉത്തൃട്ടാതി നാളിലുമാണ്. ഈ രണ്ടറിവും കുറച്ച് കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്.. ഒരു പക്ഷേ അനിഴം നാൾ മുതൽ വളളം കളിക്കുളള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനേം ആവാം ഇതിലൂടെ രേഖപ്പെടുത്തുന്നത്..🥰🥰🥰🙏
ആറന്മുള വള്ളസദ്യ 2024 ജൂലൈ 21 ഞായറാഴ്ച ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ഒക്ടോബർ 2 വരെ 72 ദിവസമാണ് ഈ വർഷം വള്ളസദ്യയുള്ളത്. ഒരു ദിവസം 15 വള്ളസദ്യയാണ് ഉണ്ടാവുക. 🌺🌸🌻🌼