നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Thursday, June 17, 2021

17.6.21

 ചില മനുഷ്യരെ ദൈവം ഒരു പാട്‌ വേദനകൾ നൽകി  ഭൂമിയിൽ ബാക്കിയാക്കും! 

എന്തിനാണെന്നറിയുവോ??!!….

വേദന അനുഭവിച്ചവർക്ക്‌ മാത്രമേ അതിന്റെ കാഠിന്യം മനസ്സിലാവുകയുളളൂ... 

അവർക്ക്‌ മാത്രമേ മറ്റുളളവരുടെ വേദനയെ അറിയുവാനുംഅവർക്ക് ‌താങ്ങായി നിൽക്കുവാനും സാധിക്കൂ... 

കരച്ചിൽ വരുമ്പോൾ ആരും കാണാതെ കരയണം ... എന്നിട്ട്‌ വേദനകളെയെല്ലാം കണ്ണുനീരിൽ അലിയിച്ച്‌ , വീണ്ടും ഒരു പുഞ്ചിരിയുമായി തന്റെ തണൽ ആഗ്രഹിക്കുന്നവർക്ക്‌ കൈതാങ്ങാകണംകരുത്താകണം... 

അതാണു കാരുണ്യം... 

അതു സാധ്യമാകുന്ന ജീവിതങ്ങൾ എത്രയോ ധന്യമാണു ...

കണ്ണുനീർ എന്നത്‌ നെഗറ്റിവിറ്റിയുടെയോനിസ്സഹായതയുടെയോ പ്രതിഫലനമല്ലാ...


മറിച്ച്‌ വേദനകൾക്ക്‌ യാത്രാമൊഴി നൽകി,

വീണ്ടും സധൈര്യം ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നതിനുളള ഒരു ഇടവേളമാത്രമാണു ...


❤️

KR

Tuesday, June 15, 2021

In your memories… 15.6.15 - 15.6.21

 Mariam…. My Baby…. Your Mom remembers You dear…

I still feel sorry for not accomplishing Your journey with me… But, I see You in My Little Bodhi… I still trust that Your soul is in My Bodhi… I couldn’t come and give You a hug today. But, You came to me yesterday…. I Gave you all my Love… Hope you’re going to part of my life in my next incarceration…. Lots of Love ❤️ 

Your Mom.

Monday, June 14, 2021

14.6.21


എന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങളും നിനക്കുളള സമർപ്പണമായിരുന്നു ...

നീ നൽകിയ ജീവിതത്തിനു...
നീ നൽകിയ പുനർജന്മത്തിനു...

പക്ഷേ അതൊന്നും കാണുവാനും,
 കേൾക്കുവാനും ആഗ്രഹിക്കാതെ 
നീ ചേക്കേറിയ ലോകത്തിലേക്ക്‌,
 എന്റെ പ്രാർത്ഥന...  
ഒരു കൃതഞ്ജതയായി ഞാനെന്നും-
നിനക്ക്‌ സമർപ്പിച്ചു കൊണ്ടേയിരുന്നു ...

❤️
KR

Wednesday, June 9, 2021

June 5 “World Environmental Day 2021”


Theme: Restoration of ecosystem 


പ്രകൃതിയെന്ന അമ്മയുടെ ദിനം ദിവസത്തിൽ ഞാൻ മരമൊന്നും നട്ടില്ലപക്ഷേ കുറേദിവസമായി എഴുതണമെന്ന് ആഗ്രഹിച്ചൊരു കാര്യം ഇവിടെ കുറിക്കുന്നു.


സ്കൂളിൽ പോകുമ്പൊൾ എപ്പോഴും എന്റമ്മൂനെ നടത്തിക്കൊണ്ടു പൊകുവാനാണുഇഷ്ടപ്പെടുന്നത്‌നാളെ സ്കൂളുണ്ടെന്ന് പറയുമ്പോൾ അവളുടെ ആദ്യ ചോദ്യം,

“Are we walking to school?”


“What do you prefer Ammu?”.


“I like to walk Amma”.


“Why?”


“I can see butterflies, sky, sun, plants, flowers etc...” Her list will never end.


One day, When we were walking to school, she noticed two budding mushroom on a grassy field. She got so excited and wanted to eat that. She loves mushroom. We discussed  about different sort of mushrooms, edible and non edible ones through out our walk.


This is what we can give to our kids in this environmental Day. Let them feel the true spirit of Nature. Let them grow in hand with Nature.


നിങ്ങളുടെ ചെറിയൊരു പരിശ്രമം മതി നടന്നു പോകുവാൻ സാധിക്കുന്നിടത്തൊക്കെനടത്തി തന്നെ കൊണ്ടു പോവുകപ്രകൃതി എന്ന അമ്മക്ക്‌ അവരെ പഠിപ്പിക്കുവാൻ ഒരു പാട്‌കാര്യങ്ങളുണ്ട്‌.


Life is short.. Live your moments with your child in this beautiful Nature...


❤️

KR

Sunday, June 6, 2021

5.6.21

 "എനിക്ക്‌ അവധി കിട്ടിയില്ലാ..."


"ആണോ... അതെന്താ??..."


"തിരക്കാത്രേ... അതുകൊണ്ട്‌ തന്നില്ലാ..."


നിശബ്ദത....


(ആത്മഗതം...)

ആശകൾക്ക്‌ പഞ്ഞമില്ലാത്തതുകൊണ്ടാവണം .... ഏതൊക്കെയോ ലോകങ്ങളിൽ പോയ ഞാൻ തിരിച്ചു വരുവാൻ രണ്ടു ദിവസമെടുത്തു .... 


മൂന്നാമത്തെ ദിവസം ഉയിർത്തെണീറ്റപ്പോൾ കണ്മുന്നിൽ എല്ലാം വ്യക്തമായി കണ്ടു.... അല്ലാ... മുകളിൽ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നയാൾ എന്നെ കാണിച്ചു...


"വിഷമമായോ??..."


"പിന്നെ .. വിഷമിക്കാതെ.... "


"സാരല്ല്യാ...."


നന്ദി !!..... എല്ലാ കാഴ്ചകൾക്കും ... എല്ലാ യാഥാർത്ഥ്യങ്ങൾക്കും .... 


❤️

KR

Friday, June 4, 2021

പ്രതീക്ഷ...

ചില സമയങ്ങളിൽ ചില കാര്യങ്ങൾ
നമ്മൾ തീവ്രമായിട്ട്‌ ആഗ്രഹിക്കും!
പക്ഷേ അത്‌ സാധ്യമാക്കിത്തരേണ്ട സാഹചര്യങ്ങൾ-
നമ്മളെ വേദിനിപ്പിക്കുമെന്നുളള ഭയം,
നമ്മളെ നിർവികാരതയുടെ കയങ്ങളിലേക്ക്‌ തളളിയിടും...
പിന്നീട്‌ എല്ലാം യാന്ത്രികമായി മാറുന്നു...
പക്ഷേ ഉളളിന്റെയുളളിൽ എവിടെയോ ഉളള പ്രതീക്ഷയങ്ങനെ തിരികെടാതെ തെളിഞ്ഞുകൊണ്ടേയിരിക്കും.... 
എല്ലാം നല്ലതായി പര്യവസാനിക്കുന്നിടം വരെ....

ഓർമ്മപ്പൂക്കൾ ..

 ഞങ്ങളുടെ നാട്ടിലെ ഓമന ചേട്ടനു കണ്ണീരോടെ വിട



ബ്രഹ്മദത്തൻ എന്ന ആനയുടെ യാത്ര പറച്ചിൽ .... ജീവജാലങ്ങൾ നമ്മളെ എത്രസ്നേഹിക്കുന്നുവെന്നത്‌ നാമെന്ന വ്യക്തിത്വത്തിന്റെ നിഷ്കളങ്കതയും നന്മയും എപ്പോഴുംഎടുത്ത്‌ കാണിക്കും...



കൂരോപ്പടആറ് പതിറ്റാണ്ടോളമായി ആനകളുടെ കളിത്തോഴനായിരുന്ന ളാക്കാട്ടൂർ  കുന്നക്കാട്ട് ദാമോദരൻ നായർ ( ഓമനച്ചേട്ടൻ - 74 ) ഓർമ്മയായി.


Courtesy; ഫോട്ടോയും വീഡിയോയും ആരാണു എടുത്തതെന്ന് അറിയില്ല... നന്ദി  ഒരുനിമിഷം ലോകത്തിനു സമർപ്പിച്ചതിനു.