ചില മനുഷ്യരെ ദൈവം ഒരു പാട് വേദനകൾ നൽകി ഈ ഭൂമിയിൽ ബാക്കിയാക്കും!
എന്തിനാണെന്നറിയുവോ??!!….
വേദന അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ കാഠിന്യം മനസ്സിലാവുകയുളളൂ...
അവർക്ക് മാത്രമേ മറ്റുളളവരുടെ വേദനയെ അറിയുവാനും, അവർക്ക് താങ്ങായി നിൽക്കുവാനും സാധിക്കൂ...
കരച്ചിൽ വരുമ്പോൾ ആരും കാണാതെ കരയണം ... എന്നിട്ട് വേദനകളെയെല്ലാം കണ്ണുനീരിൽ അലിയിച്ച് , വീണ്ടും ഒരു പുഞ്ചിരിയുമായി തന്റെ തണൽ ആഗ്രഹിക്കുന്നവർക്ക് കൈതാങ്ങാകണം, കരുത്താകണം...
അതാണു കാരുണ്യം...
അതു സാധ്യമാകുന്ന ജീവിതങ്ങൾ എത്രയോ ധന്യമാണു ...
കണ്ണുനീർ എന്നത് നെഗറ്റിവിറ്റിയുടെയോ, നിസ്സഹായതയുടെയോ പ്രതിഫലനമല്ലാ...
മറിച്ച് വേദനകൾക്ക് യാത്രാമൊഴി നൽകി,
വീണ്ടും സധൈര്യം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുളള ഒരു ഇടവേളമാത്രമാണു ...
❤️
KR
No comments:
Post a Comment