നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Wednesday, June 23, 2021

BE THE SURVIVOR…. NOT THE VICTIM…


I represent the World of Women….

I represent the confidence in Women…

I represent the determination in Women…

I represent the compassion in Women…


GIRLS….

Step out of the system of Dowry …

Never sell your WORTH in the price of Gold and assets…

Be courageous enough to say “NO” to the people who mistreat You…

SPEAK UP ….. STAND UP…..

BE THE SURVIVOR…. NOT THE VICTIM…


❤️

KR

23.06

 നെഞ്ചോട്‌ ചേർത്ത് ‌ നിർത്തുന്ന ഓർമ്മകൾ ...

 ഓർമ്മകളിൽ പുനർജ്ജനിക്കുന്ന നിമിഷങ്ങൾ ...

കാലം എഴുതിച്ചേർത്ത  നിമിഷങ്ങൾ തൻ ഭംഗി

ഇനിയൊരിക്കലും തിരികെ വരില്ലെന്നറിയാമെങ്കിലും,

നിനക്കായി കാത്തിരിക്കുന്ന നേരങ്ങൾക്ക്‌,‌ 

അതിലേറെ നന്മയുണ്ടെന്ന പ്രതീക്ഷചേർക്കുന്നു ഇന്നിന്റെ നിമിഷങ്ങളെ ഹൃദയത്തോട്‌...


❤️

KR

Sunday, June 20, 2021

20.06.21

 ചില മനുഷ്യർ അങ്ങനെയാണു....


ജീവിതത്തിൽ നമ്മൾ പരിചയപ്പെടുന്ന ഓരോ മനുഷ്യരും ഓരോ അധ്യായങ്ങളാണു....


ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ എത്തിച്ചേരുന്നത്‌ വളരെ യാഥൃശ്ചികമായാണുപക്ഷേ മനുഷ്യരെ നമ്മൾ ജീവിതത്തോട്‌ ചേർത്ത്‌ നിർത്തുന്നത്‌ അവരിലുളള ഒരു പാട്‌ നന്മകളുടെ ഫലമായിട്ടായിരിക്കും ഇന്ന് നാട്ടിലേക്ക്‌ ഫോൺ വിളിച്ചപ്പോൾ അതിൽ ഒരുഫോൺ കോൾ എന്നെ വല്ലാതെ സ്പർശിച്ചു ഞാനുമായിട്ട്‌ ഒരു രക്തബന്ധമോഅയൽബന്ധമോ ഒന്നും തന്നെയില്ലാ  മനുഷ്യനോട്‌ഒരമ്മയിലൂടെ എന്റെ ജീവിതത്തിൽ എത്തിച്ചേർന്ന ഒരു നല്ല മനുഷ്യൻ


കുശലാന്വേഷണങ്ങൾക്ക്‌ ശേഷം ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു;


"കൊറോണയുംലോക്ക്ഡൗണുമൊക്കെയായി കച്ചോടമൊക്കെ എങ്ങനെ പോകുന്നു അണ്ണാ?".


"കുഴപ്പമില്ലാതെ പോകുന്നു മോളെനമ്മുടെ അടുത്ത്‌ തന്നെ വേറൊരാളും കൂടി കട തുടങ്ങിയിട്ടുണ്ട്‌അപ്പോ കച്ചോടം ഇത്തിരി കുറവാണു."


"അത്‌ ശരി.."


"മോൾക്കറിയുമോ കച്ചോടക്കാരൻ നമ്മുടെ കടയിലേക്ക്‌ വരുന്ന ആളെ വഴിയിൽ തടഞ്ഞു നിർത്തിഅവരുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിക്കുന്നുവെന്ന് അറിഞ്ഞു."


"അയ്യോഅതു മോശമാണല്ലോ!.."


"നമ്മുടെ നാട്ടിലെ പിളേളരു എന്റെ അടുത്തുവന്നു ചോദിച്ചുഅണ്ണാ നമുക്കിതൊന്ന് ചോദിക്കണ്ടേയെന്ന്.."


"എന്നിട്ട്‌ അണ്ണൻ എന്തു പറഞ്ഞു?"


"ഞാൻ അവരോട്‌ പറഞ്ഞു ഒരു പ്രശ്നമുണ്ടാക്കാൻ എളുപ്പമാണുഅതുമൂലം ഒരുപാട്‌ പേർ മാനസ്സികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുംഅതോഴിവാക്കുന്നതല്ലേ എപ്പോഴുംനല്ലത്‌എനിക്കു കിട്ടുവാനുളള കച്ചവടം എനിക്കു തന്നെ കിട്ടുംഅയാൾക്കും ജീവിക്കണ്ടേ..."


 മനുഷ്യന്റെ മുൻപിൽ ഞാൻ നമിച്ചു പോയി.... എന്റെ  ദിവസം എത്ര ധന്യമായീന്ന് അറിയുമോ ...  തന്നെ വേദനിപ്പിക്കുന്നവരോട്‌തന്നെ ദ്രോഹിക്കുന്നവരോട്‌ ഇതിലും മാന്യമായി എങ്ങനെയാണു പെരുമാറുക ല്ലേ... 


നന്ദി... നല്ല വാക്കുകൾക്ക്‌ .... നല്ല നിമിഷത്തിനു ... നല്ല ഓർമ്മകൾക്ക്‌ ...


❤️

KR


Thursday, June 17, 2021

17.6.21

 ചില മനുഷ്യരെ ദൈവം ഒരു പാട്‌ വേദനകൾ നൽകി  ഭൂമിയിൽ ബാക്കിയാക്കും! 

എന്തിനാണെന്നറിയുവോ??!!….

വേദന അനുഭവിച്ചവർക്ക്‌ മാത്രമേ അതിന്റെ കാഠിന്യം മനസ്സിലാവുകയുളളൂ... 

അവർക്ക്‌ മാത്രമേ മറ്റുളളവരുടെ വേദനയെ അറിയുവാനുംഅവർക്ക് ‌താങ്ങായി നിൽക്കുവാനും സാധിക്കൂ... 

കരച്ചിൽ വരുമ്പോൾ ആരും കാണാതെ കരയണം ... എന്നിട്ട്‌ വേദനകളെയെല്ലാം കണ്ണുനീരിൽ അലിയിച്ച്‌ , വീണ്ടും ഒരു പുഞ്ചിരിയുമായി തന്റെ തണൽ ആഗ്രഹിക്കുന്നവർക്ക്‌ കൈതാങ്ങാകണംകരുത്താകണം... 

അതാണു കാരുണ്യം... 

അതു സാധ്യമാകുന്ന ജീവിതങ്ങൾ എത്രയോ ധന്യമാണു ...

കണ്ണുനീർ എന്നത്‌ നെഗറ്റിവിറ്റിയുടെയോനിസ്സഹായതയുടെയോ പ്രതിഫലനമല്ലാ...


മറിച്ച്‌ വേദനകൾക്ക്‌ യാത്രാമൊഴി നൽകി,

വീണ്ടും സധൈര്യം ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നതിനുളള ഒരു ഇടവേളമാത്രമാണു ...


❤️

KR

Tuesday, June 15, 2021

In your memories… 15.6.15 - 15.6.21

 Mariam…. My Baby…. Your Mom remembers You dear…

I still feel sorry for not accomplishing Your journey with me… But, I see You in My Little Bodhi… I still trust that Your soul is in My Bodhi… I couldn’t come and give You a hug today. But, You came to me yesterday…. I Gave you all my Love… Hope you’re going to part of my life in my next incarceration…. Lots of Love ❤️ 

Your Mom.

Monday, June 14, 2021

14.6.21


എന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങളും നിനക്കുളള സമർപ്പണമായിരുന്നു ...

നീ നൽകിയ ജീവിതത്തിനു...
നീ നൽകിയ പുനർജന്മത്തിനു...

പക്ഷേ അതൊന്നും കാണുവാനും,
 കേൾക്കുവാനും ആഗ്രഹിക്കാതെ 
നീ ചേക്കേറിയ ലോകത്തിലേക്ക്‌,
 എന്റെ പ്രാർത്ഥന...  
ഒരു കൃതഞ്ജതയായി ഞാനെന്നും-
നിനക്ക്‌ സമർപ്പിച്ചു കൊണ്ടേയിരുന്നു ...

❤️
KR

Wednesday, June 9, 2021

June 5 “World Environmental Day 2021”


Theme: Restoration of ecosystem 


പ്രകൃതിയെന്ന അമ്മയുടെ ദിനം ദിവസത്തിൽ ഞാൻ മരമൊന്നും നട്ടില്ലപക്ഷേ കുറേദിവസമായി എഴുതണമെന്ന് ആഗ്രഹിച്ചൊരു കാര്യം ഇവിടെ കുറിക്കുന്നു.


സ്കൂളിൽ പോകുമ്പൊൾ എപ്പോഴും എന്റമ്മൂനെ നടത്തിക്കൊണ്ടു പൊകുവാനാണുഇഷ്ടപ്പെടുന്നത്‌നാളെ സ്കൂളുണ്ടെന്ന് പറയുമ്പോൾ അവളുടെ ആദ്യ ചോദ്യം,

“Are we walking to school?”


“What do you prefer Ammu?”.


“I like to walk Amma”.


“Why?”


“I can see butterflies, sky, sun, plants, flowers etc...” Her list will never end.


One day, When we were walking to school, she noticed two budding mushroom on a grassy field. She got so excited and wanted to eat that. She loves mushroom. We discussed  about different sort of mushrooms, edible and non edible ones through out our walk.


This is what we can give to our kids in this environmental Day. Let them feel the true spirit of Nature. Let them grow in hand with Nature.


നിങ്ങളുടെ ചെറിയൊരു പരിശ്രമം മതി നടന്നു പോകുവാൻ സാധിക്കുന്നിടത്തൊക്കെനടത്തി തന്നെ കൊണ്ടു പോവുകപ്രകൃതി എന്ന അമ്മക്ക്‌ അവരെ പഠിപ്പിക്കുവാൻ ഒരു പാട്‌കാര്യങ്ങളുണ്ട്‌.


Life is short.. Live your moments with your child in this beautiful Nature...


❤️

KR