എവിടെയോ ഒരു ശൂന്യത വലയം
പ്രാപിച്ചിരിക്കുന്നു.... വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഇല്ലാതാകുമ്പോള്‍
അവസാനമായി മനസ് എത്തിച്ചേരുന്ന നിര്‍വികാരമായ ഒരു അവസ്ഥ.
ആ ശൂന്യതയിലും എന്‍റെ വ്യക്തിത്വം ഒരു
ചോദ്യചിഹ്നമായി നില്‍ക്കുന്നു.. അവിടെ എന്‍റെ ശരികളും തെറ്റുകളും പരസ്പരം കലഹിച്ച്
ചില കണക്കുക്കൂട്ടലുകള്‍ നടത്തുന്നു. പക്ഷെ ആ കൂട്ടിക്കിഴിക്കലുകള്‍ക്കിടയിലും
മനസ് എത്തിച്ചേരുന്നത് എന്‍റെ ശരികളില്‍ മാത്രമായിരിക്കും.. ആ ശരികളായിരിക്കും
നമ്മെ ജീവിതത്തില്‍ മുന്‍പോട്ട് നടത്തുന്നതും. അവിടെ ഞാന്‍ പരാജയപ്പെട്ടാല്‍
എന്‍റെ മുന്‍പോട്ടുള്ള വഴികള്‍ ശൂന്യവും അവ്യക്തവുമായിത്തീരും.
എന്‍റെ ജീവിതവും എന്‍റെ വഴികളും എന്‍റെ മാത്രം
ശരികളാണ്. ആ വഴികളില്‍ ഞാന്‍
ആഗ്രഹിക്കുന്നത് ഒരു പൂര്‍ണമായ സ്വാതന്ത്ര്യവും സന്തോഷവുമാണ്... അവ എനിക്ക്
സ്വായക്തമാകുന്നത് എനിക്ക് മാത്രം മനസിലാകുന്ന എനിക്ക് മാത്രം അനുഭവിക്കാന്‍
കഴിയുന്ന എന്‍റെ പ്രണയത്തിലൂടെയാണ്.. അക്ഷരങ്ങളോടുള്ള, ജീവിതത്തോടുള്ള, ഇനിയും
നിര്‍വചനങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കാത്ത ആ പ്രണയത്തിലൂടെ......
......... കാര്‍ത്തിക.
No comments:
Post a Comment