നിലാവെളിച്ചം നിശയെ പുൽകുമ്പോൾ ഇളം തെന്നലായി വരുമെൻ ചാരെ നിന്നോർമ്മകൾ, എതോ സ്വപ്‌നത്തിൻ ചിറകിലേറി പോയീടാൻ.. ആ യാത്രകൾ ഒരിക്കലും അവസാനിക്കരുതെന്നാഗ്രഹിക്കുമ്പോൾ അവയെല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന് എന്റെ കാതിൽ മെല്ലെ മൊഴിഞ്ഞ് അവ ദൂരേക്ക് പറന്നകലും...
ഇനിയും തുടരേണ്ടയീയാത്രയിൽ ജീവിതം എത്ര നാൾ ബാക്കി.. ചിൽപ്പോൾ നിമിഷങ്ങൾ, അല്ലെങ്കിൽ ദിനങ്ങൾ അതുമല്ലെങ്കിൽ മാസങ്ങൾ ..വർഷങ്ങൾ ..
ചിലപ്പൊൾ ആ കാത്തിരിപ്പ് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചാൽ!!!.. ഈ ജന്മം ബാക്കിവെക്കുന്നത് ഒരു പിടി ഓർമ്മകൾ മാത്രമായിരിക്കും..
ഒരുപാട് നല്ല ഓർമ്മകൾ ബാക്കി വെക്കാൻ നമ്മുടെ ഈ ജീവിതം സാക്ഷിയാവട്ടെ...
KARTHIKA.....
No comments:
Post a Comment