17.10.20
ഒരാഴ്ച്ച മുൻപ് പീഡിയാട്രിക് ഐ.സി.യുവിൽ ആദ്യത്തെ ഷിഫ്റ്റ് ചെയ്തപ്പോളാണു രണ്ടുദിവസം മാത്രം പ്രായമുളള നിന്നെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞാൻ നിന്നെശുശ്രൂഷിക്കുന്ന ഓരോ സമയത്തും നിന്നോട് എന്തൊക്കെയോ സംസാരിച്ചു. ഒരു പക്ഷേനിന്റെ അമ്മയേക്കാൾ നീ കേട്ടിട്ടുണ്ടാവുക ഞങ്ങൾ നേഴ്സുമാരുടെ സംഭാഷണങ്ങളാവും, നിന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചിട്ടുളളത് ഞങ്ങളുടെ കരങ്ങളായിരിക്കും...
ജീവിതത്തിലേക്ക് നിന്നെ കൈപിടിച്ച് കയറ്റുവാനുളള ഞങ്ങളുടെ ശ്രമത്തെവിഫലമാക്കിക്കൊണ്ട് നീ ഇന്നലെ രാത്രി ഞങ്ങളോട് വിടപറഞ്ഞപ്പോൾ നിന്റെ ജീവനുവേണ്ടി പൊരുതിയ ഞങ്ങളെല്ലാം നിസ്സഹായതയോടെ കണ്ണീർ പൊഴിച്ചപ്പോൾ ... ഞാൻകണ്ടു നിന്നെ സ്നേഹിച്ച ഒരു പറ്റം നേഴ്സ്മാരേയും ഡോക്ട്‌ർമാരേയും... നിന്റെമാതാപിതാക്കൾ എത്തിയപ്പോഴേക്കും നീ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു... അവരുടെഹൃദയം തകർന്നുളള കരച്ചിൽ ഞങ്ങളുടെ ഹൃദയവും നീറി പിടഞ്ഞപ്പോൾ അവർക്കുവേണ്ടിപ്രാർത്ഥിക്കുവാൻ മാത്രമേ ഞങ്ങൾക്ക് സാധ്യമാകുമായിരുന്നുളളൂ...
ഒരു രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം സങ്കടങ്ങൾ പങ്കുവെച്ചപ്പോൾ ആശ്വസിച്ചപ്പോൾഞാൻ അവരോട് പറഞ്ഞു "നിന്റെ ആയുസ്സ് ഒൻപത് ദിവസം മാത്രമേ ഈ ഭൂമിയിൽഉണ്ടായിരുന്നുളളൂ... ഒരു പക്ഷേ നീ ഭാവിയിൽ അനുഭവിക്കേണ്ടി വരുന്ന വേദനകൾക്കെല്ലാംഅന്ത്യം കുറിച്ചു കൊണ്ട് നീ യാത്രയായപ്പോൾ നിന്റെ വിരഹത്തിൽ ഇപ്പോൾ നിന്റെമാതാപിതാക്കൾ അനുഭവിക്കുന്ന വേദന അവരുടെ ജീവിതത്തിലേക്ക് വീണ്ടുമൊരുകുഞ്ഞിന്റെ വരവിലൂടെ ഇല്ലാതാകുമ്പോൾ നിന്റെ യാത്രയിൽ ഏറ്റവും കൂടുതൽസന്തോഷിക്കുന്നത് ഒരു പക്ഷേ നീയായിരിക്കുമെന്ന്..."
നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്...
ഞങ്ങൾ ഭൂമിയിലെ മാലാഖമാർ....
No comments:
Post a Comment