എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ എന്നോട് ആ ചോദ്യം ചോദിക്കുമ്പോൾ അവളെവാരിപ്പുണർന്ന് ഞാൻ പറയും, "Of course... You can call me “Amma”. “ഞാൻ നിന്റേയുംഅമ്മയാണു.” പിന്നീട് പലപ്പോഴും അവൾ ആ ചോദ്യം ആവർത്തിച്ചപ്പോൾ ഞാനറിഞ്ഞുഅവൾക്ക് ജന്മം നൽകാത്ത ഞാനെങ്ങനെ അവൾക്കമ്മയാകുമെന്ന സന്ദേഹം ആ കുഞ്ഞുമനസ്സിൽ നിറഞ്ഞു നിൽപ്പുണ്ടെന്ന് .... എന്നിട്ടും അമ്മേയെന്ന് അവളെന്നെവിളിക്കണമെങ്കിൽ അവൾക്കെന്നോടുളള സ്നേഹം, വിശ്വാസം എത്രആഴമേറിയതായിരിക്കണം...
ഒരു കുസൃതി ചിരിയോടെ ആരും കേൾക്കാതെ ആരുമറിയാതെ ഇടക്കിടക്ക് അവളെന്നെഅമ്മേയെന്ന് വിളിക്കും.... ആ വിളിയിൽ അവൾക്ക് മുൻപിൽ ഞാനെല്ലാ വേദനകളുംമറക്കുന്നു... ഒരു പക്ഷേ അവളറിഞ്ഞിരിക്കണം ഈ ലോകത്തിൽ എനിക്കേറ്റവും സന്തോഷംനൽകുന്നതാണു, "അമ്മേ.." എന്നുളള അവളുടെ ആ വിളിയെന്ന് ....
ഒരു പക്ഷേ നമ്മുടെ കുഞ്ഞുങ്ങൾ നമ്മളെ മനസ്സിലാക്കുന്നതുപോലെ വേറാർക്കും നമ്മളെമനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലാ... കാരണം അവരുടെ സ്നേഹം നിഷ്കളങ്കമാണു... ആ നിഷ്കളങ്കതിയിലൂടെ നമ്മുടെഹൃദയത്തിന്റെ ആഴങ്ങളിലേക്ക് അവർ ഇറങ്ങിചെല്ലുന്നു... അഹന്തയുടേയുംഅസ്സൂയയുടെയുമൊക്കെ തിമിരത്താൽ മറഞ്ഞിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് കാണുവാൻസാധിക്കാത്തത് ആ കുഞ്ഞു ഹൃദയങ്ങൾ ഒപ്പിയെടുക്കുമ്പോൾ കാരുണ്യത്തിന്റെസ്നേഹത്തിന്റെ കൈയ്യൊപ്പുകൾ അവർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്നു....
❤️
കാർത്തിക....
2 comments:
കുഞ്ഞുങ്ങളിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട് കാർത്തൂ :)
തീർച്ചയായും മുബീത്താ... എല്ലാവർക്കും അത് പഠിക്കുവാൻ സാധിക്കട്ടെ...
Post a Comment