എന്നും
ഞാന്‍ തനിച്ചായിരുന്നു എന്റെ
യാത്രകളില്‍ ഇനിയും ഞാന്‍ തനിച്ചാണ് എന്റെ യാത്രയില്‍....
|
ഞാന്‍
പലപ്പോഴും ചിന്തിക്കാറുണ്ട് എന്റെ സൌഹൃദങ്ങള്ക്കെന്തേ ഇയ്യാംപാറ്റകളുടെ ആയുസ്സ്
ഉള്ളതെന്ന്... അവ ചിറകിട്ടടിച്ചു പറന്നുയരുന്നതിനെ മുന്‍പേ ഭൂമിയില്‍
കൊഴിഞ്ഞുവീഴുന്നു.
കൈയ്യിലിരിപ്പ് അല്ലാണ്ടെന്ത്!!!!! എന്നു
മനസില്‍ തോന്നിയവര്‍ ആരെങ്കിലും കാണും ഇത് വായിച്ചപ്പോള്‍. എന്നാല്‍ തെറ്റി....
ഞാന്‍ സൗഹൃദങ്ങളുടെ സുഹൃത്ത് അല്ല.. മറിച്ച് വളരെക്കുറച്ച് നല്ല സുഹൃത്തുക്കളില്‍
നിന്നും ഒരു നല്ല സൗഹൃദം കണ്ടെത്താന്‍ ശ്രമിച്ച ഒരു നല്ല സുഹൃത്ത് മാത്രമാണ്
ഞാന്‍... ഒന്നും മനസ്സില്‍ ആയില്ലാ അല്ലേ!!! അതാണ് എന്റെ സൗഹൃദവും....
ജീവിതം
നമ്മള്‍ക്ക് മുന്പില് തുറന്നു വെച്ചിരിക്കുന്ന ഏറ്റവും മനോഹരമായ ബന്ധങ്ങളില്‍
ഒന്നാണ് സൗഹൃദം.... നമ്മളുടെ പ്രതിബിംബങ്ങളാണ് ചിലപ്പോള്‍ അവര്‍.
പത്തു
വര്‍ഷത്തെ പള്ളിക്കൂടജീവിതം ഒരുപാട് സുഹൃത്തുക്കുളെ നല്കി. ആ സൗഹൃദം പിന്നെ
കലാലയജീവിതത്തിന് വഴിമാറിയപ്പോള്‍ അതാണ് ഏറ്റവും തീവ്രവും ഒരിക്കലും
പിരിയാത്തതുമായ സൌഹൃദമെന്നു ഉറപ്പിച്ചു. എന്തിന് അത് ചിന്തിച്ചുതീര്ന്നില്ല
അതിലും വലിയ ലോകവും തുറന്നുകൊണ്ട് പിന്നെയും ഓരോ സൗഹൃദങ്ങളും വിടര്‍ന്നു. പക്ഷേ
ഒന്നും ജീവിതത്തില്‍ സ്ഥായിയല്ല എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവയെല്ലാം എന്നെ
വിട്ട് ദൂരേക്ക് പറന്നകന്നു പോവുകയും ചെയ്തു....
പക്ഷേ വളരെ
കുറച്ചു സുഹൃത്തുക്കളില്‍ മാത്രമേ ഞാന്‍ ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍
കണ്ടിട്ടുള്ളു... അവര്‍ തമ്മില്‍ പരസ്പരം വര്‍ഷങ്ങളായി
സംസാരിച്ചിട്ടില്ലെങ്കില്കൂടിയും ഏതോ ജന്മത്തിലെ ഏതോ ബന്ധത്തിന്റെ നൂലുകളാല്‍ അവ
കൂട്ടികെട്ടപ്പെട്ടിരിക്കുന്നതുപോലെ എനിക്കു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള
സൗഹൃദങ്ങള്‍ ഉറപ്പായും നിങ്ങളുടെ ജീവിതത്തിലും കാണുമെന്ന് ഞാന്‍ വിശ്വസിച്ചിട്ടോ,
മറ്റുള്ളവരെ വിശ്വസിപ്പിച്ചിട്ടോ വല്ല കാര്യവുമുണ്ടോ???? ഇല്ലാ...
എനിക്ക്
പറഞ്ഞിട്ടുള്ള പണിയുമായി മുന്‍പോട്ടു പോകുവാന്‍ ഞാന്‍ തീരുമാനിച്ചു...
അതാകുമ്പോള്‍ ആരെയും ഞാന്‍ വേദനിപ്പിച്ചു എന്ന് കുത്തിയിരുന്ന് തല പുകച്ച്
ആലോചിക്കണ്ടല്ലോ... ഇനിയിപ്പോ എന്റെ പണി എന്താണെന്നായിരിക്കും അടുത്ത ആലോചന
അല്ലേ... എന്റെ ബ്ലോഗും, എന്റെ എഴുത്തുകളും, എന്റെ കൊച്ചു സ്വപ്നങ്ങളും....
അതുകൊണ്ട് നല്ല നാളെകള്‍ നല്ല സൗഹൃദങ്ങള്‍ക്ക്
വഴിതുറക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്... ഇതുപോലൊരു ബ്ലോഗ് എന്‍ട്രി
നടത്താന്‍ എനിക്ക് അവസരം ഒരുക്കി തന്ന എന്റെ ആ നല്ല സുഹൃത്തിന് ദൈവം നല്ലതു
മാത്രം വരുത്തട്ടെയെന്നും ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു...
.........കാര്‍ത്തിക...........