കുഞ്ഞേ നീ ഇനി
എന്റെ ഓര്‍മകളില്‍ മാത്രം!!!
|
വര്‍ഷങ്ങളുടെ
പ്രാര്‍ത്ഥനയും, കാത്തിരിപ്പുമുണ്ടായിരുന്നു നീ എന്റെ ഉദരത്തില്‍ ജന്മം
കൊള്ളുവാന്‍... എന്റെ വാത്സല്യവും,
സ്നേഹവും മുഴവന്‍ ഞാന്‍ നിനക്കായി കാത്തു
വെച്ചു... എന്റെ സ്വപ്നങ്ങളില്‍ നിന്റെ കളിചിരികളും കുസൃതികളും
നിറഞ്ഞുനിന്നിരുന്നു.............
പക്ഷേ ജൂണ്‍
പതിനഞ്ചാം തീയതി നീ എന്നെ തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും
ജീവിതത്തില്‍ തനിച്ചാവുകയായിരുന്നു..... ഇരുപത്തിമൂന്നാം തീയതി നീ എന്റെ
ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നും പൂര്‍ണമായി മുറിച്ചുമാറ്റപ്പെട്ടപ്പോള്‍ ഈ
അമ്മക്ക് ഒരു അപേക്ഷയെ നിന്നോട് ഉണ്ടായിരുന്നുള്ളു ഒന്‍പത് മാസം നിന്നെ ഉദരത്തില്‍
സംരക്ഷിക്കാന്‍ കഴിയാഞ്ഞ, നിനക്ക് ജന്മം തരാന്‍ സാധിക്കാഞ്ഞ ഈ അമ്മയെ നീ ഒരിക്കലും
ശപിക്കരുതേയെന്ന്......
നിന്റെ
ആത്മാവ് എന്റെ ഈ മുറിക്കുള്ളില്‍ ഇരുന്ന് തേങ്ങുന്നത് എനിക്ക് കേള്‍ക്കാം....
കുഞ്ഞേ നിന്റെ പുനര്‍ജന്മത്തിനായി ഞാന്‍ കാത്തിരിക്കുന്നു... ഈ അമ്മ അതിനു
യോഗ്യയെങ്കില്‍ നിന്റെ ഈ തേങ്ങലുകള്‍ വീണ്ടും കളിചിരികളായി എന്റെ ഉദരത്തില്‍
ജന്മം എടുക്കുട്ടെ.... കുഞ്ഞേ വീണ്ടും നിന്റെ വരവിനായി ഞാന്‍ പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുന്നു.... നീയെങ്കിലും എന്നെ തനിച്ചാക്കില്ലാ എന്ന് ഞാന്‍ വിശ്വസിക്കുന്നു....
എന്ന് നിന്റെ സ്വന്തം അമ്മ.....