എവിടെയാണ്
നമ്മള്‍ തുടങ്ങിയത് എങ്ങനെയാണ് നമ്മള്‍
അവസാനിപ്പിച്ചത്.... പരസ്പരം തങ്ങളുടെ ശരികള്‍ക്കായി നമ്മള്‍ വാദിച്ചപ്പോള്‍
ജീവിതം ചില വാശികളും തീരുമാനങ്ങളും ബാക്കിയാക്കി...
ജീവിതത്തിന്‍റെ മനോഹാരിതയെക്കുറിച്ച് അതിലൂടെ
ജന്മം കൊള്ളുന്ന വിവിധ ബന്ധങ്ങളെക്കുറിച്ച് നീ എനിക്ക് പകര്‍ന്നു നല്‍കിയ
അറിവുകള്‍ ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ നിന്നോ എന്‍റെ ജീവിതാനുഭവങ്ങളില്‍
നിന്നോ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്തവയായിരുന്നു....
ഒരു
കെട്ടുപാടുകളും ഇല്ലാത്തതെന്ന് നീ വാദിക്കുമ്പോള്‍ അത് അനശ്വരമായതെന്ന് ഞാന്‍
വിശ്വസിച്ചു.... എപ്പോഴും ഒരു പരസ്പര വിരുദ്ധ സമീപനമാണ് നമ്മള്‍ നമ്മുടെ
ബന്ധങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്ക് കൊടുത്തിരുന്നത്..
മനോഹരമായ
ഈ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുവാന്‍
ഉള്ളതാണെന്ന് നീ പറയുമ്പോള്‍ ആ ജീവിതത്തിന് കൂടുതല്‍ സൗന്ദര്യം ഉള്ളതായി
എനിക്കനുഭവപ്പെട്ടു....
ഇനിയും
പറയുവാന്‍ ഏറെയുണ്ട് കേള്‍ക്കുവാനും.... പക്ഷേ കാലം ചില ചങ്ങലകളാല്‍ എല്ലാം
ബന്ധിച്ചിരിക്കുന്നു.... അവിടെ പറയുവാന്‍ നീയുമില്ല കേള്‍ക്കുവാന്‍ ഞാനുമില്ല ....
പിന്നെയോ ബാക്കിയായത് നമ്മുടെ മൌനങ്ങള്‍ മാത്രം...
പക്ഷേ ആ
മൌനങ്ങളും വാചാലമാണ്... അത് കേള്‍ക്കുവാന്‍ കഴിഞ്ഞാല്‍....
LIFE IS BEAUTIFUL…...
........KARTHIKA.........