പെണ്ണേയെന്ന വിളിപ്പേരില്‍ നിറയുന്നു
നിന്നോര്‍മകളെന്‍
ഹൃദയമാം തന്ത്രികളില്‍
ആ
വിളികളിലെന്നും നിറഞ്ഞിരുന്നു
നിന്നോടുള്ള
വാത്സല്യവും സ്നേഹവും
വിടരുമോരോ
പ്രഭാതങ്ങളും ചാലിച്ചു
നിന്‍
വര്‍ണ്ണങ്ങളെന്‍ സ്മൃതിപഥത്തില്‍
അറിയുന്നു
ഞാനിന്നും നിന്നിലലതല്ലും
തീവ്രാമാം
പ്രണയത്തിന്‍ സ്പന്ദനങ്ങള്‍
ഓര്‍മചെപ്പിലൊരു കോണിലിന്നും ഞാന്‍
സൂക്ഷിപ്പൂ
നിര്‍മലമാം നിന്‍ സൗഹൃദം
എത്ര
കാതങ്ങള്‍ അകലെയാണെങ്കിലും
നേരുന്നു
നന്മകള്‍ ഈ ജീവകാലമത്രയും
.......കാര്‍ത്തിക......