സമയം 1pm:
രാവിലെ നൈറ്റ് ഡൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വണ്ടിയോടിച്ചു പോരുമ്പോൾ റേഡിയോയിൽ കേട്ടത്...
സംഗീതത്തിനൊപ്പം തനിയെ വണ്ടിയോടിച്ചു പോകുകായെന്നെത് എനിക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യങ്ങളിൽ ഒന്നാണു...
Driving alone, Playing the beautiful track on full volume and sing along with the music... Only Me, My Music and My Car... Then cherish the most beautiful moments in your life... It really soothes the soul as well as mind... Feeling so affirmative and rejuvenated... ThanK God for all lovely moments You bestowed in my life...
സമയം 8.30pm:
മനസ്സിരുത്തി ഒരു നല്ല സൃഷ്ടിക്ക് ജന്മം കൊടുത്തിട്ട് ഒരുപാട് നാളായിരിക്കുന്നു. എഴുതണം ഒരുപാട് എഴുതണം.... ഒരുപാട് ആശയങ്ങള്‍ മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നു... എഴുതുവാന്‍ തുടങ്ങിയതാണ് ആദ്യ വരിയെഴുതിയപ്പോളെക്കും പിന്നീട് എഴുതുവാനായി മാറ്റിവെച്ചു..
പക്ഷേ ഇന്ന്‍ എന്തോ ഒരു നിശബ്ദത തളം കെട്ടിനില്‍ക്കുന്നു ചുറ്റിനും....
മനസ്സിന്‍റെ കടിഞ്ഞാണ്‍ നമ്മില്‍ നിന്നു പോകുമ്പോള്‍ ഒരു നിശബ്ദമായ പ്രാര്‍ത്ഥനയിലൂടെ എല്ലാം ശുഭകരമായിത്തീരുമെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കും... അതും ഒരു വിശ്വസിപ്പിക്കല്‍ മാത്രം....
ഇപ്പോള്‍ എന്‍റെ ലോകം ഇതാണ്.... ആര്‍ക്കും പരാതിയും പരിഭവങ്ങളും അവകാശപ്പെടാനില്ലാത്ത, എന്‍റെ മാത്രമായ സ്വപ്നങ്ങളും, സന്തോഷങ്ങളും, ദുഃഖങ്ങളും, പ്രതീക്ഷകളും നിറഞ്ഞുനില്‍ക്കുന്ന ലോകം... എന്‍റെ അക്ഷരങ്ങളുടെ ലോകം..... പിന്നെ എന്‍റെ ഏകാന്തതകളില്‍ കൂട്ടായി എന്‍റെ റെഞ്ചിയും....
നാട്ടില്‍ പോയി പപ്പയെ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. കീമോതെറാപ്പിയുടെ എല്ലാ ബുദ്ധിമുട്ടുകളും ആ പാവം അനുഭവിക്കുന്നുണ്ട്... മുടിയൊക്കെ പ്പോയി ആളാകെ മാറിയിരിക്കുന്നു... പക്ഷേ പുള്ളിക്കാരന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്... തന്‍റെ അസുഖത്തെ തോല്‍പ്പിച്ച് താന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പൂര്‍ണവിശ്വാസം പപ്പക്കുണ്ട്... ദൈവം തുണയാകട്ടെ എന്‍റെ പപ്പയ്ക്ക്....
നിര്‍ത്തുന്നു .... ഇനി ഞാന്‍ ഇവിടെ വരുന്നത് ഒരു ജീവിതാനുഭവവുമായിട്ടാണ്.. ഈ ലോകത്തില്‍ നമ്മള്‍ എത്ര ഭാഗ്യവാനാണെന്ന് എനിക്ക് പഠിപ്പിച്ചു തന്ന എന്‍റെ ഓര്‍മക്കുറിപ്പുകളുമായിട്ട്.... എന്നും നന്മകള്‍ നേരുന്നു...