Aankhen teri.... aankhen teri kitni hasin
ke inka aashiq, mein ban gaya hoon
mujhako basa le, iname tu
mujhase yeh har ghadi, mera dil kahe
tum hi ho usaki aarzoo
mujhase yeh har ghadi, mere lab kahe
teri hi ho sab guftagoo
baatein teri itni haseen, main yaad inko jab karta hoon
phoolon si aaye, khushaboo
(Beautiful lyrics)
നിന്റെ കൊച്ചു കൊച്ചു വാശികൾ ...
പിന്നെ നിന്റെ ചില വലിയ വലിയ വാശികൾ...
ആ വാശികൾക്കു മുൻപിൽ ഞാൻ സമ്മതിക്കുന്ന
തോൽവിയായിരുന്നു നിന്റെ വിജയം,
നിന്റെ സന്തോഷം..
ആ തോൽവികളായിരുന്നു എന്റെ സന്തോഷം
അതായിരുന്നു നമ്മുടെ സൗഹൃദം ...
(Beautiful lyrics)
നിന്റെ കൊച്ചു കൊച്ചു വാശികൾ ...
പിന്നെ നിന്റെ ചില വലിയ വലിയ വാശികൾ...
ആ വാശികൾക്കു മുൻപിൽ ഞാൻ സമ്മതിക്കുന്ന
തോൽവിയായിരുന്നു നിന്റെ വിജയം,
നിന്റെ സന്തോഷം..
ആ തോൽവികളായിരുന്നു എന്റെ സന്തോഷം
അതായിരുന്നു നമ്മുടെ സൗഹൃദം ...
"നമ്മുടെയെല്ലാം ജീവിതം പടുത്തുയര്‍ത്തുന്നത് ഒരുപാട് ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടേയും മദ്ധ്യത്തിലാണ്...
ചില ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും, ചിലവ നമ്മുടെ മനസ്സില്‍തന്നെ ജനിച്ച് നമ്മള് മണ്ണോടു ചേരുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ആഗ്രഹങ്ങളും മരണപ്പെടും....
എല്ലാ ആഗ്രഹങ്ങളും സഫലമാക്കപ്പെട്ട മനുഷ്യര്‍ ഉണ്ടാകുമോ.... അറിയില്ലാ..."
എന്റെ ഏറ നാളത്തെ ഒരു സ്വപ്നമായിരുന്നു ആ ട്രാവലോഗ് ... യാത്രാവിവരണം...
"My Dream Project "
പക്ഷേ അതിപ്പോൾ സ്വപ്നത്തിൽ മാത്രം നിലകൊളളുന്ന ഒന്നായി മാറിയടോ... ആ ഒരു ആശയം മൂന്നു നാലു വർഷങ്ങളായി ഞാൻ മനസ്സിൽ താലോലിച്ചു നടന്നതാണു ...
ഇനി അത് സാധ്യമാകുമോ???? സാധ്യമാകും എന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം ...
കാരണം ഒരു നല്ല സൗഹൃദത്തിന്റെ അതിന്റെ നന്മയുടെ ഒരു കൈയ്യൊപ്പ് അതിൽ ഉണ്ടാകും.
അതൊരിക്കലും വേറൊരാളിലൂടെയും ഈ ലോകം കാണില്ലാ...
അതൊരിക്കലും എന്റെ വാശിയല്ല...
മറിച്ച് എന്റെ എഴുത്തുകളോടുളള എന്റെ പ്രണയത്തിന്റെ ആത്മാർത്ഥയാണു...
തന്റെ സൗഹൃദത്തിനു എന്റെ ജീവിതത്തിൽ ഞാൻ നൽകുന്ന ബഹുമാനവും, സ്ഥാനവുമാണത് ...
എന്നെങ്കിലും ആ സ്വപ്നം പൂവണിയുമെന്ന വിശ്വാസത്തിൽ , പ്രതീക്ഷയിൽ
ആ സ്വപ്നം എന്നും എന്റെ മനസ്സിൽ ഉണ്ടാകും....
അതിലുമുപരി അക്ഷരങ്ങളുടെ ലോകത്തേക്കുളള തന്റെ തിരിച്ചുവരവും
ഞാൻ കാത്തിരിക്കുന്നു...
എന്തിനാണു ഞാൻ ഇതൊക്കെ ഇവിടെ എഴുതുന്നതെന്ന് ചോദിച്ചാൽ...
ഉത്തരം .. വെറുതെ!!!!
ഇപ്പോള്‍ ഇതാണെന്റെ ലോകം ... ഇതുമാത്രം...
എന്റെ സന്തോഷവും, ദുഃഖവും, പ്രണയവും, സ്വപ്നങ്ങളുമെല്ലാം
എന്റെ അക്ഷരങ്ങളിലൂടെ ഇതിൽ എഴുതി ചേർക്കപ്പെടുന്നു...
ഇന്നെന്തോ ആ ട്രാവലൊഗിനെക്കുറിച്ചളള ഓർമ്മകൾ മനസ്സിൽ വന്നു...
അതിന്റെ പേരും, അടിക്കുറിപ്പും, അത് എഴുതിയതാരാണെന്നുളള ഒരു ഫോർമാറ്റും എല്ലാം മനസ്സിൽ
തെളിഞ്ഞു... എനിക്കറിയാം അത് ഏറ്റവും വ്യത്യസ്ഥവും മനോഹരവുമായുളള ആശയമായിരുന്നുവെന്ന് ...
ഞാൻ വിശ്വസിച്ചോട്ടെ അത് നടക്കുമെന്ന് ... ഒരു നല്ല സഹൃദത്തിന്റെ ഓർമ്മക്കായി ഈ ലോകത്തിനു നമ്മൾ കൊടുക്കുന്ന അനശ്വരമായ ഒരു ഉപഹാരമായി അത് എന്നും നിലനിൽക്കും ...
ഒരുപാട് പ്രതീക്ഷകളോടെ ....
കാർത്തിക...