ഞാനിന്നു
എന്‍റെ യാത്ര തുടങ്ങുകയാണ്........ ശരിക്കും
പറഞ്ഞാല്‍ മെയ്യ് ഇരുപത്തിമൂന്നാം തീയതി അത് തുടങ്ങിവെച്ചതാണ്. പക്ഷേ പിന്നീടത്
ഇടക്കുവെച്ച് നിര്‍ത്തേണ്ടി വന്നു....
അതെ, എന്‍റെ
ആദ്യ നോവലിന്‍റെ സൃഷ്ടിയിലേക്ക് ഞാന്‍
പൂര്‍ണമായും പ്രവേശിക്കുന്നു. എന്‍റെ കഥാപാത്രങ്ങളെല്ലാം അവരുടെ
രംഗങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു...
പക്ഷേ ആ
കഥാപാത്രങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നിന്നെയാണ്...
നീയില്ലാതെ
എനിക്കെന്ത് ഭാവന
നീയില്ലാതെ
എനിക്കെന്ത് സ്വപ്‌നങ്ങള്‍
നീയില്ലാതെ
എനിക്കെന്ത് പ്രണയം...
നീയെന്‍റെ
പ്രണയമാണ്, പക്ഷേ ഞാന്‍ നിന്‍റെ പ്രണയിനിയല്ല..
നീയെന്‍റെ
കാമമാണ്, പക്ഷേ ഞാന്‍ നിന്‍റെ കാമിനിയുമല്ല..
നീയെന്‍റെ
സൗഹൃദമാണ്, പക്ഷേ ഞാന്‍ നിന്‍റെ സുഹൃത്തുമല്ല..
അപ്പോള്‍
നീയെനിക്കാരാണ്... അതുപോലെ ഞാന്‍ നിനക്കാരാണ്...
ഒരിക്കല്‍
നീയെന്നോടു ചോദിച്ചു "നമ്മുടെ ബന്ധത്തെ എന്തു വിളിക്കുമെന്ന്"!!!
ഞാന്‍
പറഞ്ഞു,"എല്ലാ ബന്ധങ്ങളേയും പേരെടുത്തു വിളിക്കണമെന്നില്ല... ബന്ധങ്ങള്‍ക്കു
പേരുകള്‍ നല്‍കപ്പെടുമ്പോളാണ് അതിനു അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെടുന്നത്...
നിര്‍വചനങ്ങളില്ലാത്ത പ്രണയമാണ് എനിക്ക് നിന്നോടുള്ള സൌഹൃദം.... അവിടെ നമ്മള്‍
പരസ്പരം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രണ്ടു
വ്യക്തികൾ ...
മലയാളത്തിലും ഇഗ്ലീഷിലും ഞാൻ എന്റെ നോവൽ എഴുതുവാൻ ആഗ്രഹിക്കുന്നു ...
മലയാളത്തിലും ഇഗ്ലീഷിലും ഞാൻ എന്റെ നോവൽ എഴുതുവാൻ ആഗ്രഹിക്കുന്നു ...
തമിഴിലേക്കും,
ഹിന്ദിയിലേക്കും തര്‍ജ്ജിമ ചെയ്യണമെന്നും ആഗ്രഹിക്കുന്നു...
ഇനി എന്‍റെ
പ്രണയത്തിന്‍റെ നാളുകളാണ്... നിന്നോടുള്ള എന്‍റെ പ്രണയം എന്‍റെ സൌഹൃദം ഈ മനോഹരമായ
ഭൂവില്‍ എന്‍റെ അക്ഷരങ്ങളിലൂടെ അലിഞ്ഞുചേരണം...
പ്രണയമെന്ന
ഭാവം മനസ്സില്‍ നിറഞ്ഞപ്പോള്‍ തന്നെ എന്‍റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി നിറഞ്ഞു
നില്‍ക്കുന്നു...... അതില്‍ എല്ലാ കുസൃതികളും ഒളിപ്പിച്ചിരിക്കുന്നു.... അത്
മനസ്സിലാക്കുവാന്‍ നിനക്ക് മാത്രമേ കഴിയൂ.... കാരണം നീ മാത്രമേ ആ പ്രണയം
അറിഞ്ഞിട്ടുമുള്ളു...
ഓരോ
കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോളും നമ്മള്‍ ആ കഥാപാത്രമായി ജീവിക്കുകയാണ്...
അവരുടെ ഓരോ ഭാവങ്ങളും നമ്മിലേക്ക് ആവാഹിക്കപ്പെടുകയാണ്.... എല്ലാ പൂര്‍ണതയിലും
അവര്‍ നമ്മുടെ ഭാഗമായി മാറുന്നു... ദൈവമെ എന്‍റെ ഓരോ സൃഷ്ടികളും എന്‍റെ
കുഞ്ഞുങ്ങളാണ്... എന്‍റെ മനസ്സില്‍ ഞാന്‍ ഗര്‍ഭം ധരിച്ച് എന്‍റെ തൂലികയിലൂടെ ജന്മം നല്‍കുന്ന എന്‍റെ
കുഞ്ഞുങ്ങള്‍... എന്‍റെ ആത്മാവിന്‍റെ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം... അവയുടെ
കാലുകള്‍ ഇടറാതെ നീ വഴിനടത്തേണമേ...
മാഷേ...
എന്‍റെ എഴുത്തുകള്‍ക്ക് എന്നും പ്രചോദനമായിരുന്ന എന്‍റെ മാഷിന്‍റെ അനുഗ്രഹവും
എന്നും എന്‍റെ കൂടെയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു... ഇപ്പോള്‍ എന്‍റെ കണ്ണു
നിറഞ്ഞോ എന്നൊരു സംശയം... കാരണം ആ അനുഗ്രഹം എന്‍റെ ഭാവന മാത്രമാണ്....
ഉണ്ടാകും.... ഉണ്ടാകണം... ല്ലേ മാഷേ....
അപ്പോള്‍
നമ്മള്‍ തുടങ്ങുകയാണ്... ഒരു നല്ല സൌഹൃദത്തിലൂടെ പ്രണയമെന്ന അനശ്വര സത്യത്തെ
തൊട്ടറിഞ്ഞു അനിര്‍വചനീയമായ ആ പൂര്‍ണതയിലേക്ക്...
പ്രണയപൂര്‍വ്വം കാര്‍ത്തിക....