31.7.19
ഇന്ന് കർക്കിടക വാവ്. ഹിന്ദു ആചാരങ്ങൾക്കിടയിൽ പൂർവികർക്ക് ബലിയർപ്പിക്കുന്ന ദിവസം.
ആദ്യമായി ആ ആചാരത്തിന്റെ ഭാഗമാകുവാൻ എനിക്കും സാധിച്ചു മാഷിന്റെ അമ്മയുടെയും അച്ഛന്റേയും ബലിയർപ്പണത്തിൽ ഭാഗവാക്കയതിലൂടെ. അതിലുമുപരി എന്നെ സന്തോഷവതിയാക്കിയത് ആ നിമിഷങ്ങളിൽ എന്നിലേക്ക് വന്ന എന്റെ കുഞ്ഞിന്റെ ഓർമ്മകളാണു. ആ ക്ഷേത്രത്തിൽ അർപ്പിച്ച പ്രാർത്ഥനയിൽ ഗർഭാവസ്ഥയിൽ വെച്ച് ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും ബലി അർപ്പിക്കുകയെന്ന് പറഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ അവൾക്കുവേണ്ടിയുളള പ്രാർത്ഥനകൾ ഞാൻ അർപ്പിച്ചു.
ജൂൺ 15, 2015-ൽ മൂന്ന് മാസം മാത്രം പ്രായമുളള എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു. ഒരിക്കലും മാമ്മോദീസാ മുങ്ങാതെ അവളെയൊരു കൃസ്ത്യാനിയായി കരുതാത്ത എന്റെ മത വിഭാഗത്തിനു അവൾക്കുവേണ്ടി ഒരു ഓർമ്മയോ പ്രാർത്ഥനയോ ഇല്ലായിരുന്നതുകൊണ്ട് ആദ്യമായി ഞാൻ അവൾക്കുവേണ്ടി എന്റെ മനസ്സിൽ ബലിയർപ്പിച്ചു.... മാഷിന്റെ അച്ഛന്റേയും അമ്മയുടേയും കൂടി എന്റെ കുഞ്ഞിന്റെ ആത്മ്മാവിനും ഞാൻ നിത്യ ശാന്തി നേർന്നപ്പോൾ ഒരു പാട് നാളിനു ശേഷം ഒരു വലിയ ശാന്തത മനസ്സിലേക്ക് നിറഞ്ഞതുപോലെ തോന്നി....
മാഷേ .... ഒരു പാട് നന്ദി ആ കർമ്മത്തിനു സാക്ഷിയാകുവാൻ എന്നെ അനുവദിച്ചതിൽ .... ഈ ജന്മത്തിൽ മാഷിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഞാൻ നേടിയ നേട്ടങ്ങൾ, ഞാൻ അനുഭവിച്ച സന്തോഷങ്ങൾ, ഞാൻ കണ്ടെത്തിയ എന്നിലെ ഏറ്റവും ശക്തമായ വ്യക്തിത്വം , എന്നിലെ നന്മ, എന്നിലെ സ്നേഹം.... അങ്ങനെ വാക്കുകൾക്കുമപ്പുറം എന്റെ ഈ ജന്മത്തിന്റെ പൂർണ്ണത.... നന്ദി!