ഒരു നീണ്ട ഇടവേള .....
വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് .....
ജീവിതത്തിൽ ചിലപ്പോഴൊക്കെ ചില അനുഭവങ്ങൾ നമുക്ക് മുൻപിൽ ഒരു ചോദ്യം അവശേഷിപ്പിക്കും ,
"ഞാൻ എന്ത് തെറ്റാണ് ചെയ്തത് ! തികച്ചും നിഷ്കളങ്കമായ എന്റെ ഉദേശങ്ങളെ മറ്റൊരാൾ എങ്ങനെ സ്വാർത്ഥമായി കാണുന്നു ...." .
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്ന കൂട്ടത്തിൽ ഈ ഒരു ചോദ്യത്തിനു മാത്രം മനസ്സ് കണ്ടെത്തുന്ന ആശ്വാസം ,
"എല്ലാ വ്യക്തികൾക്കും അവർ എങ്ങനെ പെരുമാറണമെന്നത് അവരുടെ സ്വാതത്ര്യം മാത്രമാണ് . അതൊരു പക്ഷേ നമ്മളെ വേദനിപ്പിക്കുന്നു എന്നുള്ളത് നമ്മുടെ അനുഭവവും .... നമ്മുടെ പോരായ്മയും . കാരണം നമ്മുടെ നിഷ്കളങ്കമായ സ്‌നേഹത്തെ മറ്റൊരാൾക്ക് അംഗീകരിക്കാൻ സാധിക്കാതെ വരുമ്പോൾ, നമ്മൾ അവരെ സ്നേഹിക്കുന്ന അതേ അനുഭവത്തിൽ അവർ തിരിച്ചും നമ്മളെ സ്നേഹിക്കണമെന്നും , നമ്മളെ കരൂതണമെന്നും ഒക്കെയുള്ള നമ്മുടെ സ്വാർത്ഥതയാണ് നമ്മുടെ വേദനക്ക് കാരണം... "
തിരികെ ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ മറ്റുള്ളവരെ സ്നേഹിച്ചാൽ ഒരു പക്ഷേ മറ്റൊരാൾ എങ്ങനെയായിരിക്കുന്നുവോ അതേ വ്യക്തിത്വത്തിൽ നമ്മൾക്ക് അയാളെ അംഗീകരിക്കുവാനും, നമ്മുടെ മാനസികമായ വ്യഥകളെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കുവാനും സാധിക്കും ....
പറയുവാൻ വളരെ എളുപ്പം പക്ഷേ പ്രാവർത്തികമാക്കുവാൻ എത്രയോ ക്ഷമയും സഹനവും വേണമെന്നത് ഓരോരുത്തരുടെയും അനുഭവം ....
എന്റെ കുറിപ്പുകൾ ഇവിടെ നിർത്തുമ്പോൾ , ഒന്ന് മാത്രം ഞാൻ പറഞ്ഞവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു മറ്റൊരാളുടെ വാക്കുകളാലും പ്രവൃത്തികളാലും കുറഞ്ഞു പോകേണ്ടതല്ല നിങ്ങളുടെ ഉള്ളിലെ സ്‌നേഹം , നിങ്ങളുടെ ഉള്ളിലെ നന്മ , നിങ്ങളുടെ ഉള്ളിലെ കരുണ .....
എന്നും സ്‌നേഹിച്ചിട്ടേയുള്ളൂ ....
ഇന്നും സ്നേഹിക്കുന്നു .....
ഇനിയും സ്‌നേഹിക്കുക .......
കാർത്തിക ........