കൈയ്യെത്തും ദൂരത്ത് നീയുണ്ടെങ്കിലും,
എത്രയോ കാതങ്ങൾ അകലെയാണു ഞാൻ നിനക്ക്.
മനസ്സ് നിറഞ്ഞ് സ്നേഹിക്കുമ്പോഴും,
സ്നേഹിക്കപ്പെടുവാൻ ഇനി എത്ര ജന്മം ഞാൻ കാത്തിരിക്കണം.
കാലം കൊട്ടിയടച്ച വാതിലിനിരുപുറം,
നീയും ഞാനും കാത്തിരിക്കുന്ന നിമിഷങ്ങൾ...
നാം ഒന്നു ചേരേണ്ട പകലുകളും രാവുകളും,
ആ കാത്തിരിപ്പിൽ നഷ്ടപ്പെടുമ്പോൾ,
അറിയാതെ എന്റെ മനസ്സ് മന്ത്രിക്കും എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു...
എല്ലാം ഒരു കാത്തിരുപ്പാണെന്ന് അറിയാമായിരുന്നിട്ടും എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു ....
കാർത്തിക...