ജീവിതം നമ്മളെ എത്രയെത്ര വിത്യസ്ഥമായ അനുഭവങ്ങളിലൂടെയും, ആൾകാരിലൂടെയുമാണു നമ്മളെ കൊണ്ട് പോകുന്നത് ല്ലേ... നമ്മൾ കാണുന്ന കണ്ണിലൂടെ തന്നെ മറ്റുളളവരും കാണണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ഓരോ വ്യക്തികൾക്കും എല്ലാ കാര്യങ്ങൾക്കും വിത്യസ്ഥമായ കാഴ്ച്ചപ്പാടുകളാണുളളത്....
വളരെ ആത്മാർത്ഥമായി നമ്മൾ കാണുന്ന നിമിഷങ്ങൾക്ക് വെറും സ്വാർത്ഥതയുടെ ആവരണം നൽകി ആ നിമിഷങ്ങളെ പുച്ചിക്കുമ്പോൾ ... അതിനെ വെറും അത്യാഗ്രഹമായി കാണുമ്പോൾ ആ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങളും ... ആ ദിവസങ്ങളെ പുൽകുന്ന സന്തോഷവും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഞാൻ എന്റെ കണ്ണിലൂടെ കണ്ട് എന്റെ ഹൃദയത്തിൽ ഞാൻ കെട്ടിപ്പൊക്കുന്ന ഒരു ചില്ലു കൊട്ടാരം മാത്രമാണെന്ന് മറ്റൊരാളുടെ പരിഹാസത്തിൽ നിന്ന് നമ്മൾ അനുമാനിക്കുന്നു....
മറ്റൊരാളുടെ സന്തോഷത്തേയും ആഗ്രഹങ്ങളേയും വിശ്വാസത്തേയും വൃണപ്പെടുത്തുന്ന പ്രസ്ഥാവനകൾ പറയാതിരുന്നിരുന്നുവെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ജീവിതം തന്നെ ചിലപ്പോൾ ഒരു അതിർ വരമ്പ് തീർക്കും ഇനിയും നീ പരിഹാസി ആകാതിരിക്കുവാൻ .... ഇനിയും നീ വഞ്ചിക്കപ്പെടാതിരിക്കുവാൻ.... ഇനിയും നീ വേദനിക്കുവാതിരിക്കാൻ....
അപ്പോഴും ഉളളിന്റെയുളളിൽ കാത്ത് വെച്ചിരിക്കുന്ന സ്നേഹത്തിനു ഒരു കുറവും ഇല്ലാട്ടോ.... പക്ഷേ ആർക്ക് വേണം ആ സ്നേഹമല്ലേ.... അത് വേദനിപ്പിക്കുന്ന ഒരു സത്യം....