രണ്ട് ധ്രുവങ്ങൾക്ക് നടുവിൽ ഒരു തട്ടിൽ സന്തോഷത്തിന്റെ സായൂജ്യത്തിലും, മറു തട്ടിൽ പരാതികളുടേയും കലഹങ്ങളുടേയും അനുഭവങ്ങളിലും, അസന്തുലിതമാകുന്ന മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും മധ്യത്തിലും, ഏതാണു യാഥാർത്യമെന്ന് തിരയുമ്പോഴും ഞാൻ തേടുന്നത് എന്നിലെ ആത്മവിശ്വാസത്തെ ശക്തമാക്കി, എന്നെ ഞാനായി കാണുന്ന എന്റെ കുറവുകളിൽ ഒരു കൈത്താങ്ങായി കൂടെ നിൽക്കുന്ന ഒരു സാമീപ്യമാണു...
ഈ ലോകം അവസാനിക്കുവാൻ പോവുകയാണെന്ന് പറഞ്ഞാൽ പോലും സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്... അവർ ഈ ലോകത്തെ കാണുന്നത് അവരുടെ കണ്ണുകളിലൂടെ മാത്രമാണു.... ഞാനാഗ്രഹിക്കുന്നതു പോലെ നീ ജീവിക്കണം ... അല്ലെങ്കിൽ നീ ആഗ്രഹിക്കുന്നതു പോലെ ഞാൻ ജീവിക്കണം ...
സ്വന്തം ആഗ്രഹങ്ങൾക്കും സ്വാർത്ഥതക്കും മുൻപിൽ മറ്റൊരു വ്യക്തിയുടെ, വ്യക്തിത്വത്തിന്റെ സ്ഥാനം എവിടെയാണു???.... ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ, വ്യക്തിത്വത്തെ ബഹുമാനിക്കുമ്പോൾ അയാൾക്ക് മറ്റൊരാളോട് തോന്നുന്ന ഒരു വിശ്വാസമുണ്ട് സ്നേഹമുണ്ട്... ആ സ്നേഹത്തിൽ മറ്റൊരാളുടെ ഇഷ്ടങ്ങളറിഞ്ഞ് അവർക്ക് വേണ്ടി അവരുടെ ജീവിതത്തിലെ ആഗ്രഹങ്ങൾക്ക് വേണ്ടി സന്തോഷങ്ങൾക്ക് വേണ്ടി പൂർണ്ണ മനസ്സോട് കൂടി നില കൊളളുവാൻ സാധിക്കും... മറ്റൊരാളുടെ സന്തോഷം നമ്മളറിയാതെ തന്നെ നമ്മുടേയും സന്തോഷമായി മാറും... അവിടെ സ്വന്ത ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കപ്പെടേണ്ട ആവശ്യകതയും വരുന്നില്ലാ... മനസ്സു നിറഞ്ഞ് സ്നേഹിക്കുവാൻ നല്ലൊരു മനസ്സുണ്ടായാൽ മാത്രം മതി....
"കനവാണോ...കഥയാണോ.. വെറും തോന്നലാണോ .... "