ഏപ്രിൽ 5..
താന്നിക്കൽ തറവാട്ടിൽ റ്റി.എം. വർഗ്ഗീസ്സിന്റേയും റെയ്ച്ചൽ വർഗ്ഗീസിന്റേയും കൊച്ചു മകളായും, മത്തായി വർഗ്ഗീസിന്റെയും സലി മത്തായുയുടേയും ആദ്യ പുത്രിയായും ഈ ഭൂമിയിൽ ജനിച്ചു വീണ ദിവസം...
36 വർഷങ്ങൾ....
അതൊരു നീണ്ട കാലഘട്ടം തന്നെയാണു .... ഒരു കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിൽ നിന്നും ഒരു സ്ത്രീയുടെ പൂർണ്ണതയിലേക്കുളള യാത്ര.... വഴികൾ വിത്യസ്ഥം ... ആശയങ്ങൾ വേരുറച്ചത്.... സ്വന്തമായ നിലപാടുകൾ .... നന്ദി പറയേണ്ടവരുടെ നീണ്ട നിര.... ജന്മം നൽകിയവർ മുതൽ വീണ്ടും പുനർ ജന്മം നൽകിയവർ വരെ ആ നിരയിൽ നിൽക്കുന്നു .... ആരും കൈത്താങ്ങില്ലാതെ വരുമ്പോൾ ചേർത്ത് നിർത്തുന്ന ദൈവത്തോട് നന്ദി പറഞ്ഞാൽ മാത്രം തീരുന്നതല്ല ആ കടപ്പാട് ... ഇനി എത്ര നാളെന്നറിയില്ലാ ഈ ഭൂമിയിൽ ജീവിതം ബാക്കി വെക്കുന്ന നിമിഷങ്ങൾ.... ജീവിക്കുന്ന നാളത്രയും സന്തോഷമായിട്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു....
(ഇന്നലെ എഴുതി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു .... കാരണം നമ്മൾ സ്നേഹിക്കുന്നവർ സങ്കടത്തോടിരിക്കുമ്പോൾ എന്റെ സന്തോഷം എനിക്കന്യമാകും....)
കൊറോണ കാലത്തെ പിറന്നാളിനെക്കുറിച്ച് ഒരു പാട് എഴുതണെമെന്ന് വിചാരിച്ചതാണു... ഇവിടെ നിർത്തുന്നു ...
എല്ലാം നല്ലതായി തീരുവാൻ പ്രാർത്ഥിക്കുന്നു