9.4.20
താന്നിക്കൽ തറവാട്ടിലെ ഏറ്റവും ഇളയ കാരണവരുടെ അമ്പതാമത് (50 years)പിറന്നാൾ ...
ഞങ്ങളുടെ പാപ്പന്റെ പിറന്നാൾ....
പാപ്പൻ... മനസ്സിൽ ഒരുപാട് നന്മയുളള , എല്ലാവരേയും മനസ്സു നിറഞ്ഞ് സ്നേഹിക്കുന്ന... ആരുടെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരു കൈത്താങ്ങായി ഓടിയെത്തുന്ന ഞങ്ങളുടെ സ്വന്തം പാപ്പൻ...
താന്നിക്കൽ തറവാട്ടിൽ പത്താമത്തെ പുത്രനായി ജനിച്ചതുകൊണ്ട് എല്ലാവരുടേയും സ്നേഹപരിലാളനകളാൽ പാപ്പൻ വിത്യസ്തനായി വളർന്നു... സ്കൂളിലും കോളേജിലുമൊക്കെ പാപ്പൻ ഒരു റൊമാന്റിക്ക് ഹീറോ ആയിരുന്നു... നാടകവും അഭിനയവും രാഷ്ട്രീയവുമൊക്കെയായി ആളു എല്ലാവരുടെ മനസ്സിലും നിറഞ്ഞു നിന്നു... ഞങ്ങൾ കുട്ടികൾക്ക് പാപ്പനെന്നു വെച്ചാൽ ജീവനാണു... കുടുംബത്തിലെ എന്താഘോഷങ്ങൾക്കും പാപ്പൻ തലയ്ക്കൽ കാണും... സഹോദരങ്ങൾ തമ്മിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ ഉണ്ടായാൽ പാപ്പൻ മുൻകൈ എടുത്ത് അത് ഒത്തു തീർപ്പാക്കാൻ ശ്രമിക്കും... അങ്ങനെ പാപ്പൻ ഞങ്ങളുടെ കുടുംബത്തിന്റെ നിറ സാന്നിദ്ധ്യമായിരുന്നു അന്നും ... ഇന്നും ... ഇനിയെന്നും...
കുട്ടിക്കാലത്ത് ഞങ്ങളുടെ സ്കൂളിനു നാടകത്തിനു ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലുമൊക്കെ സമ്മാനങ്ങൾ വാങ്ങിത്തന്നിരുന്നത് പാപ്പൻ എഴുതി സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു... അന്ന് സ്കൂൾ അസംബ്ലിക്ക് ഹെഡ് മാസ്റ്റർ പാപ്പനെ അഭിനന്ദിക്കുന്നത് ഏറ്റവും അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ട്. പണ്ടൊക്കെ പത്താം ക്ലാസ്സിൽ ഓരോ വർഷവും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവരുടെ പേരു വിവരങ്ങൾ ഒരു ബോർഡിൽ എഴുതി പ്രദർശിപ്പിക്കുമായിരുന്നു. അവിടേയും ഞങ്ങളുടെ പാപ്പന്റെ പേരു കാണുമ്പോൾ കൂട്ടുകാരോട് പറയുമായിരുന്നു , "ഇത് ഞങ്ങടെ പാപ്പനാണു." അങ്ങനെ ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾക്ക് പാപ്പൻ ഞങ്ങൾക്ക് മാതൃകയായിട്ടുണ്ട്...
സ്വപ്നങ്ങൾക്കൊക്കെ വിട ചൊല്ലി ഉത്തര വാദിത്വമുളള ഒരു പോലീസ് ഉദ്യോഗസ്ഥനായി ഇപ്പോൾ പാപ്പൻ ജീവിക്കുന്നു... ഒരു പാട് അനുഭവങ്ങളുളള പാപ്പനെക്കുറിച്ചെഴുതുവാൻ ഇനിയും ഒരു പാടുണ്ട്.... സമയ പരിമിതി കൊണ്ട് ഒരു ചെറിയ ഓർമ്മക്കുറിപ്പിൽ നിർത്തുന്നു.... ഇനിയും നല്ല അനുഭവങ്ങൾ ദൈവം പാപ്പനു അനുഭവഭേദ്യമാക്കട്ടെയെന്ന പ്രാർത്ഥനയോടെ...
താന്നിക്കൻസിനു വേണ്ടി ..
റ്റിന്റു താന്നിക്കൽ മത്തായി (കാർത്തിക)...