മാതൃത്വത്തെ ആത്മാവിൽ
സ്വീകരിച്ചവർക്കായി ഒരുദിനം... സ്നേഹിക്കുവാനുംസ്നേഹിക്കപ്പെടുവാനുമായി ഒരു ദിനം... അമ്മമാർ നമുക്കുവേണ്ടി ചെയ്ത ത്യാഗങ്ങളെആദരപൂർവ്വം ഓർമ്മിക്കുവാൻ ഒരു ദിനം....മാതൃദിനമെന്ന ആശയത്തിനു തുടക്കം കുറിച്ചത് യുണൈറ്റഡ് സ്റ്റെയിറ്റ്സിലെവിർജീനിയയിലാണു. അന്ന ജാർവ്വിസെന്ന പുരോഗമനവാദി 1908 മെയ് 10-നു തന്റെഅമ്മയുടെ (ആൻ ജാർവിസ്) മൂന്നാം ചരമവാർഷികത്തിനു തന്റെ ആരാധനാലയത്തിൽഒരു ഓർമ്മദിനം നടത്തുകയും, ആ ദിനം അമ്മമാർക്കുളള ദിനമായി എല്ലാ വർഷവുംആചരിക്കണമെന്ന് അവർ ആ പളളിയിൽ കൂടിയവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
വിദ്യാഭ്യാസവും, സ്ത്രീ സ്വാതന്ത്ര്യവും അന്യമായ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽആൻ ജാർവ്വിസെന്ന തന്റെ അമ്മയുടെ നേതൃത്വത്തിൽ ആഭ്യന്തര കലാപത്തിൽ പരുക്കേറ്റപട്ടാളക്കാരെ ശുശ്രൂക്ഷിക്കുകയും, സ്ത്രീകളുടെ സംഘടിത ശക്തിയെപ്രോത്സാഹിപ്പിക്കുകയും അങ്ങനെ ആ നൂറ്റാണ്ടിലെ സ്ത്രീകൾക്ക് ഒരു വലിയപ്രചോദനമായി മാറിയ അമ്മയോടുളള തന്റെ ബഹുമാന സൂചകമായാണു പിന്നീട് വെർജ്ജീനിയയിൽ നിന്ന് ലോകം മുഴുവൻ മാതൃദിനമെന്ന ആശയം എത്തിക്കുവാൻ അന്നജാർവ്വിസിനു പ്രചോദനമായത് . പിന്നീട് പല ലോക രാജ്യങ്ങളും അതേറ്റെടുക്കുകയുംവിവിധ മാസങ്ങളിലും ദിനങ്ങളിലും മാതൃദിനം ആചരിക്കുവാനും തുടങ്ങി.
ആസ്ട്രേലിയായിൽ 1924-ൽ അമ്മ ദിനത്തിനു തുടക്കമിട്ടത് ജാനെറ്റ് ഹെയ്ഡെനാണു. ആരും തുണയില്ലാത്തതും, സമൂഹത്താലും കുടുംബത്താലും ഉപേക്ഷിക്കപ്പെട്ടതുമയഅമ്മമാർക്ക് വേണ്ടി സിഡ്നിയിൽ ഒരു സമ്മേളനം നടത്തുകയും മാതൃദിനത്തിന്റെപ്രാധാന്യം ഇവിടുത്തെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അങ്ങനെ എല്ലാവർഷവും മെയ്യിൽ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആചരിക്കുവാൻ ആരംഭിച്ചു.
മാതൃദിനത്തിന്റെ പുഷ്പമായി ക്രിസാന്തമം (Chrysanthemum) പൂക്കൾ പ്രതിനിധാനംചെയ്യ്യുന്നു. ആ പൂക്കൾ പുഷ്പിക്കുന്നത് മെയ് മാസത്തിലാണു അതുപോലെ തന്നെ ആപൂവിന്റെ പേരു അവസാനിക്കുന്നത് "mum” എന്ന വാക്കിലുമാണു. അമ്മമാരോടുളളആദരസൂചകമായി ആ പൂക്കൾ സമ്മാനിക്കുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രം ഓർമ്മിക്കപ്പെടേണ്ടവരല്ലാ നമ്മുടെ അമ്മമാരെങ്കിലുംജീവിതത്തിൽ ആ അമ്മമനസ്സുകളെ ഓർമ്മിക്കുവാനും തങ്ങളുടെ ആദരവ്‌പ്രകടിപ്പിക്കുവാനും ലഭ്യമാകുന്ന ഓരോ നിമിഷങ്ങളും ഒരു മാതൃദിനത്തിന്റെസമ്പൂർണ്ണതയോട് കൂടിത്തന്നെ നിങ്ങളോരുരത്തർക്കും പ്രാപ്തമാക്കുവാൻസാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു....
അമ്മയെന്ന ഓർമ്മകളിൽ ജീവിക്കുന്നവർക്ക് ...
അമ്മയെന്ന അനുഭവത്തിന്റെ മാധുര്യമറിഞ്ഞവർക്ക്...
അമ്മയെന്ന സൗഭാഗ്യം അന്യമായിട്ടും മാതൃത്വത്തെ നെഞ്ചോട്‌ചേർക്കുന്നവർക്ക്...
സ്നേഹം നിറഞ്ഞ ഒരു മാതൃദിനം നേർന്നുകൊണ്ട്....
ഒരു അമ്മ മനസ്സ്...