നല്ലത് വരണമേയെന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുളളൂ.... പക്ഷേ അവിടേയുംഞാൻ ഒറ്റപ്പെട്ടു... ശരിയാണു രക്തബന്ധമോ അവകാശങ്ങളോ ഇല്ലാത്തവർക്ക് എപ്പോഴുംമാറി നിൽക്കേണ്ടി വരും...
മാറി നിൽക്കുന്നതിൽ ഒരു വിഷമമവും ഇല്ലാ... പക്ഷേ ഞാനൊരു തെറ്റായി മാറിയതിൽ... എല്ലാ സഹായവും ചെയ്തിട്ട് എന്റെ മേൽ എല്ലാ കുറ്റങ്ങളും ചാരി എന്നെഒറ്റപ്പെടുത്തിയപ്പോൾ ഒരുപാട് വേദനിച്ചു... എല്ലാവരുടേയും ജീവിതത്തിൽ എല്ലാംകഴിയുമ്പോൾ എന്നും ബാക്കിയാവുന്നത് ഈ ഞാൻ മാത്രമാണു... സാരല്ല്യാ.... എത്രപഠിച്ചാലും പഠിച്ചാലും പഠിക്കില്ലായെന്നുളള വാശിയെനിക്കാണൂട്ടോ... അപ്പോഅനുഭവിക്കുകയെന്ന യോഗത്തെയും കൂടെക്കൂട്ടുക...
വീണ കുഴിയിൽ നിന്ന് എഴുന്നേൽക്കാനും ആത്മവിശ്വാസം പകരാനുമൊക്കെ എനിക്ക്ഞാൻ മാത്രമേയുളളൂ... അതോർത്തോളാമേ പടച്ചോനെ...
ഒരുകാര്യം മാത്രം മനസ്സിലാക്കുവാൻ സാധിക്കുന്നില്ലാ... ആരു പറയുന്നത് വിശ്വസിക്കണം...
എല്ലാവരും അവർക്ക് പറയുവാനുളളത് പറയുന്നു.... ഒന്നുകിൽ അവരുടെ കാഴ്ച്ചപ്പാടുകൾമാത്രം .... അല്ലെങ്കിൽ മറ്റൊരാൾ കേൾക്കുവാൻ ആഗ്രഹിക്കുന്നത്... യാഥാർത്ഥ്യമെന്നത്ഇതിനു രണ്ടിനും മധ്യത്തിലും....
എന്റെ കണ്ണൊന്ന് നിറയുമ്പോൾ എന്റെ മനസ്സ് വേദനിക്കുമ്പോൾ എന്റെ കുഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തരും.. എന്നിട്ട് പറയും, "Why’re you so sad Amma... I will take care of you, Bodhi will take care of you, Blissu will take care of you and Barkha will take care of you “. അവൾ പറഞ്ഞ ആ വാക്കുകളുടെ ആഴം എന്റെ എല്ലാ വേദനെയും നീക്കുന്നതായിരുന്നു.
ഇനി മനസ്സ് നിറഞ്ഞ പ്രാർത്ഥനയും ഈ ഞാനും മാത്രം ബാക്കി...