കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒന്നാണു ആൺകുട്ടിയായാൽനട്ടെല്ലുവേണം, നല്ല ചങ്കൂറ്റം വേണം ... പെൺകുട്ടിയായാൽ അടക്കവുംഒതുക്കവും വേണം, എളിമ വേണം .... അന്ന് തൊട്ട് ഞാൻചിന്തിക്കുന്നത് അതെന്താ പെൺകുട്ടികൾക്ക് നട്ടെല്ലു വേണ്ടേ!!! അവർക്ക് ചങ്കൂറ്റം വേണ്ടെ!!!... ആൺകുട്ടികൾക്ക് എളിമ ഉണ്ടായാൽഎന്താ കുഴപ്പം!!!...
പിന്നീട് ജീവിതം പഠിപ്പിച്ചു തന്നു എത്ര നട്ടെല്ലും ചങ്കൂറ്റവും എളിമയും ഉണ്ടായിട്ടൊന്നും ഒരുകാര്യവുമില്ലാ... ഓരോ മനുഷ്യർക്കും ഓരോ വിധിയാണു .... ആ വിധിയിലൂടെ ജീവിതത്തെഎങ്ങനെ നയിക്കുന്നുവെന്നതാണു വ്യക്തിത്വമെന്ന്.... എത്ര മുറിപ്പെട്ടാലും വേദനിച്ചാലുംഎല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്ന, എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്ന, ഹൃദയംനീറുമ്പോഴും ഒരു പുഞ്ചിരിക്കൂടെക്കൂട്ടുന്ന, മറ്റൊരാളുടെ സന്തോഷത്തിൽ സന്തോഷംകണ്ടെത്തുന്ന, എല്ലാവരേയും മനസ്സ് നിറഞ്ഞ് സ്നേഹിക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിത്വമാണു ഓരോ മനുഷ്യരിലും , അതാണായാലും പെണ്ണായാലും വേണ്ടത്.... അതാണു ഒരാളുടെ നട്ടെല്ല് , ചങ്കൂറ്റം , എളിമ....