8.10.20
I BELIEVE IN KARMA....
ഞാനിന്ന് ദൈവത്തെ നേരിൽ കണ്ടു.... ഒരു മനുഷ്യന്റെ രൂപത്തിൽ... ഒരു പുരുഷന്റെരൂപത്തിൽ...
ജീവിതത്തിൽ ചില പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വഴികളും അടയുമ്പോൾ എല്ലാപ്രതീക്ഷകളും അവസാനിക്കുമ്പോൾ ദൈവം നമ്മെ തേടി വരും... ചിലപ്പോൾ മനുഷ്യന്റെരൂപത്തിൽ , മൃഗങ്ങളുടെ രൂപത്തിൽ, വാഹനത്തിന്റെ രൂപത്തിൽ, അതുമല്ലെങ്കിൽഏതെങ്കിലും വസ്തുക്കളുടെ രൂപത്തിൽ.... നിസ്സഹായതയിൽ നിന്ന് മുന്നോട്ടുപോകുവാനുളള ലക്ഷ്യങ്ങളിലേക്ക് ഒരു ധൈര്യമായി അവർ അല്ലെങ്കിൽ അത് നമ്മുടെജീവിതത്തിലേക്ക് കടന്നു വരുന്നു...
ഇന്ന് ഞങ്ങൾക്ക് തുണയായി വന്ന ദൈവം ഞങ്ങൾക്ക് തന്ന സന്ദേശമാണു, " I BELIEVE IN KARMA.” ചെയ്തു തന്ന ഉപകാരത്തിനു പ്രതിഫലം നൽകിയപ്പോൾ അത് നിരസിച്ചുകൊണ്ട് അയാൾ പറഞ്ഞ മറുപടിയാണു, "ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നു."
മനുഷ്യരിലും ദൈവത്തിലും നന്മയും സ്നേഹവും സഹാനുഭൂതിയും വറ്റിയിട്ടില്ലായെന്ന്ജീവിതവും ഇടക്ക് നമ്മളെ ഓർമ്മപ്പെടുത്തുന്നു...
ചില യാത്രകൾ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്കുളളതാകട്ടെ....
നന്ദിയോടെ...
കാർത്തിക...