"എവിടെയായിരുന്നു?"
"ഞാൻ ദൂരെയായിരുന്നു."
"എന്തിനാ ഇത്ര ദൂരെപ്പോയത്?"
"ദൂരെത്തന്നെയായിരുന്നു അടുത്തുളളപ്പോൾ.
ദൂരെപ്പോയപ്പോഴാണു അടുത്താണെന്ന് അറിഞ്ഞത്."
"ഇപ്പോ എത്ര ദൂരെയാണു?"
"അടുപ്പത്തേക്കാൾ അടുത്ത്."
"ഇനിയും അടുക്കാമോ?"
"അടുക്കാം."
"എത്ര അടുക്കാം?"
"ഇടയിൽ അകലം ഇല്ലാത്തത്ര അടുക്കാം."
ചില ഡയലോഗുകൾ എത്ര നിഷ്കളങ്കമാണല്ലേ... ചിലരുടെയെങ്കിലും ജീവിതത്തിൽ ആ നിഷ്കളങ്കതയും കാണുമായിരിക്കും...
പറയുവാൻ ബാക്കിവെച്ചതെല്ലാം പറഞ്ഞു തീർത്ത് ഈ ദുനിയാവിലെ ജന്നത്ത് ഏറ്റവും സംതൃപ്തമായി അവസാനിപ്പിക്കുവാൻ എല്ലാവർക്കും സാധ്യമാകട്ടെ...
❤️