തനിയെ നടന്ന വഴികളിലാണു ഞാൻ നിന്നെ കണ്ടത്..
നിന്നെ നോക്കി ഞാൻ കുറച്ചു നേരം നിന്നു...
പിന്നെ, നിന്നെ നോക്കി ഞാൻ ചിരിച്ചു...
"നീയെന്റെ കൂടെ ഉണ്ടല്ലേ??!!!"...
നിന്നോട് ആ ചോദ്യം ചോദിച്ചപ്പോൾ, എന്റെ ചിരി മായുന്നത് ഞാനറിഞ്ഞു...
ചേർന്ന് നടക്കുന്നവരെ, കൂടെയുളളവരെ അറിയാതെ പോകുന്നതിലും വലിയ വേദന,
ഈ ലോകത്തിലില്ലായെന്ന് നീയെന്നെ പഠിപ്പിച്ചു...
ഇനി നിനക്ക് കൂട്ടായി എന്നും ഞാനുണ്ടാവും...
നമ്മൾ ഒരുമിച്ച് നടക്കേണ്ടുന്ന വഴികൾ...
ഒരിക്കലും തീരാത്ത നമ്മുടെ സംഭാഷണങ്ങൾ, നമ്മുടെ കളിചിരികൾ, പരിഭവങ്ങൾ...
എല്ലാം ഇനി നമുക്ക് മാത്രം സ്വന്തം...