ചിരിക്കുവാൻ മറന്ന കാലത്തിനു മുൻപിൽ,
ചിരിയുടെ മേലാപ്പണിഞ്ഞ ഒരു അസ്ഥിത്വം...
ആ ചിരിക്കുളളിൽ ഇളകിമറിയുന്ന, പ്രഷുദ്ധമാം തിരയിളക്കങ്ങൾ,
അതറിയുന്ന കണ്ണുകൾക്ക് മാത്രം -
ഞാൻ ചിര പരിചിത...
പരിചിതമായതെല്ലാം എന്നിൽ നിന്ന്-
പറന്നകലുവാൻ വെമ്പുമ്പോൾ,
അന്യയായ ചിര പരിചിതക്ക് കൂട്ടായി- എല്ലാം ചിരിയിൽ ഒളിപ്പിച്ച ഒരു കോലം.
കോലം വെറും കോലം....
എന്തിനോ കെട്ടിയാടുന്ന കോലം ....
എല്ലാം ആറടി മണ്ണിനു-കാഴ്ചവെക്കുന്നിടം വരെ....