"എനിക്ക് അവധി കിട്ടിയില്ലാ..."
"ആണോ... അതെന്താ??..."
"തിരക്കാത്രേ... അതുകൊണ്ട് തന്നില്ലാ..."
നിശബ്ദത....
(ആത്മഗതം...)
ആശകൾക്ക് പഞ്ഞമില്ലാത്തതുകൊണ്ടാവണം .... ഏതൊക്കെയോ ലോകങ്ങളിൽ പോയ ഞാൻ തിരിച്ചു വരുവാൻ രണ്ടു ദിവസമെടുത്തു ....
മൂന്നാമത്തെ ദിവസം ഉയിർത്തെണീറ്റപ്പോൾ കണ്മുന്നിൽ എല്ലാം വ്യക്തമായി കണ്ടു.... അല്ലാ... മുകളിൽ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നയാൾ എന്നെ കാണിച്ചു...
"വിഷമമായോ??..."
"പിന്നെ .. വിഷമിക്കാതെ.... "
"സാരല്ല്യാ...."
നന്ദി !!..... എല്ലാ കാഴ്ചകൾക്കും ... എല്ലാ യാഥാർത്ഥ്യങ്ങൾക്കും ....
❤️
KR