ചില മനുഷ്യർ അങ്ങനെയാണു....
ജീവിതത്തിൽ നമ്മൾ പരിചയപ്പെടുന്ന ഓരോ മനുഷ്യരും ഓരോ അധ്യായങ്ങളാണു....
ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ എത്തിച്ചേരുന്നത് വളരെ യാഥൃശ്ചികമായാണു. പക്ഷേആ മനുഷ്യരെ നമ്മൾ ജീവിതത്തോട് ചേർത്ത് നിർത്തുന്നത് അവരിലുളള ഒരു പാട് നന്മകളുടെ ഫലമായിട്ടായിരിക്കും. ഇന്ന് നാട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ അതിൽ ഒരുഫോൺ കോൾ എന്നെ വല്ലാതെ സ്പർശിച്ചു. ഞാനുമായിട്ട് ഒരു രക്തബന്ധമോ, അയൽബന്ധമോ ഒന്നും തന്നെയില്ലാ ആ മനുഷ്യനോട്. ഒരമ്മയിലൂടെ എന്റെ ജീവിതത്തിൽ എത്തിച്ചേർന്ന ഒരു നല്ല മനുഷ്യൻ.
കുശലാന്വേഷണങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു;
"കൊറോണയും, ലോക്ക്ഡൗണുമൊക്കെയായി കച്ചോടമൊക്കെ എങ്ങനെ പോകുന്നു അണ്ണാ?".
"കുഴപ്പമില്ലാതെ പോകുന്നു മോളെ. നമ്മുടെ അടുത്ത് തന്നെ വേറൊരാളും കൂടി കട തുടങ്ങിയിട്ടുണ്ട്. അപ്പോ കച്ചോടം ഇത്തിരി കുറവാണു."
"ഓ! അത് ശരി.."
"മോൾക്കറിയുമോ, ആ കച്ചോടക്കാരൻ നമ്മുടെ കടയിലേക്ക് വരുന്ന ആളെ വഴിയിൽ തടഞ്ഞു നിർത്തി, അവരുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിക്കുന്നുവെന്ന് അറിഞ്ഞു."
"അയ്യോ! അതു മോശമാണല്ലോ!.."
"നമ്മുടെ നാട്ടിലെ പിളേളരു എന്റെ അടുത്തുവന്നു ചോദിച്ചു, അണ്ണാ നമുക്കിതൊന്ന് ചോദിക്കണ്ടേയെന്ന്.."
"എന്നിട്ട് അണ്ണൻ എന്തു പറഞ്ഞു?"
"ഞാൻ അവരോട് പറഞ്ഞു ഒരു പ്രശ്നമുണ്ടാക്കാൻ എളുപ്പമാണു. അതുമൂലം ഒരുപാട് പേർ മാനസ്സികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. അതോഴിവാക്കുന്നതല്ലേ എപ്പോഴുംനല്ലത്. എനിക്കു കിട്ടുവാനുളള കച്ചവടം എനിക്കു തന്നെ കിട്ടും. അയാൾക്കും ജീവിക്കണ്ടേ..."
ആ മനുഷ്യന്റെ മുൻപിൽ ഞാൻ നമിച്ചു പോയി.... എന്റെ ഈ ദിവസം എത്ര ധന്യമായീന്ന് അറിയുമോ ... തന്നെ വേദനിപ്പിക്കുന്നവരോട്, തന്നെ ദ്രോഹിക്കുന്നവരോട് ഇതിലും മാന്യമായി എങ്ങനെയാണു പെരുമാറുക ല്ലേ...
നന്ദി... നല്ല വാക്കുകൾക്ക് .... നല്ല നിമിഷത്തിനു ... നല്ല ഓർമ്മകൾക്ക് ...
❤️
KR