ചിത്ര എസ്. നായർ....
ഇപ്പോൾ ചിത്ര പ്രദീപ്...
ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെ ഗവൺമന്റ് ഹൈ സ്കൂൾ കോത്തലയിൽ ഒരുമിച്ച് പഠിച്ച്, കളിച്ചു വളർന്ന എന്റെ കളിക്കൂട്ടുകാരി.....
ചില മനുഷ്യരുടെ സ്നേഹത്തിനു മുൻപിൽ നമ്മൾ തോറ്റു പോകാറുണ്ട്... കാരണം അവരുടെ സ്നേഹത്തിന് നമ്മൾ എന്ത് തിരികെ കൊടുത്താലും മതിയാവില്ലാ... നമ്മളോട് സംസാരിക്കുമ്പോൾ, നമ്മളെക്കുറിച്ച് പറയുമ്പോൾ ഒരു സ്നേഹ മഴ തന്നെ പെയ്തിറങ്ങുകയാണു... അതിന്റെ കുളിരിലും അവർ നമ്മളെ ഇങ്ങനെ ചേർത്ത് നിർത്തി നമുക്ക് വേണ്ട ചൂടും പകരും... അതേ.... നമ്മൾ പോലുമറിയാതെ നമ്മളെ ജീവനുതുല്യം സ്നേഹിക്കുകയും, അവർ അർപ്പിക്കുന്ന പ്രാർത്ഥനയിലൂടെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും ചെയ്യുന്ന ചില മനുഷ്യർ... അങ്ങനെയൊരാളാണ് എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി ചിത്ര....
സ്വന്തമായി ഒരു കേക്ക് ബിസ്സിനസ്സൊക്കെ നടത്തി വളർന്നു വരുന്ന ഒരു ബിസ്സിനസ്സ് വനിത. ചിത്രക്ക് എല്ലാം സഹായവുമായി കൂടെ നിൽക്കുന്ന പ്രദീപേട്ടനും, മക്കളും.
സ്വയം പര്യാപ്തമായി ജീവിതത്തിൽ സന്തോഷത്തിന്റേയും, വിജയത്തിന്റേയും ചവിട്ട് പടികൾ കയറുവാൻ സർവ്വേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ പ്രിയ കൂട്ടുകാരി... സ്നേഹം നിറഞ്ഞ ജന്മ ദിനാശംസകൾ ....
❤️
KR