ഒന്നര വർഷത്തിനു ശേഷം വീണ്ടുമൊരു ഒത്തുചേരൽ....
മ്മടെ ജെഫി മോളും, റിജോയും, അവരുടെ മുത്തിന്റേയുമൊപ്പം....
പിൻ വാതിലിലൂടെ പ്രവേശിച്ചതുകൊണ്ടാകണം, മുറിയിൽ കയറിയ ഉടനെ ഒരശരീരിപോലൊരു പ്രവചനം ഉണ്ടായി;
"ചേച്ചി... ഈ ....കർത്താവിനേയും പന്ത്രണ്ട് ശിഷ്യന്മാരേയും എവിടുന്ന് കിട്ടി?"
ഒരു ചെറിയ മേശമേൽ നിരത്തിവെച്ചിരിക്കുന്ന കരുക്കളെ നോക്കി വളരെ ഉത്സാഹത്തിൽ ജെഫിമോൾ ചോദിച്ചു.
റിജോയും രെഞ്ചിയും ഞാനും ഒരു പോലെ ഞെട്ടി; ഞങ്ങൾ പരസ്പരം നോക്കി.
റിജോ: "ജെഫി എന്താ പറഞ്ഞേ??!!"
ജെഫി: "കർത്താവും ശിഷ്യന്മാരും ഇരിക്കുന്നൂന്ന്."
ജെഫി ഒഴിച്ച് ഞങ്ങൾ മൂന്നു പേരും ചിരിക്കുവാൻ തുടങ്ങി, ഒന്നും മനസ്സിലാകാതെ ജെഫി ഞങ്ങളെ നോക്കി.
റിജോ: "ജെഫി... അത് ചെസ്സ് ബോർഡും കരുക്കളുമാണു."
ജെഫി: "ആണോ....
ചേച്ചി ... ചേച്ചി പറ .. ആ കുതിര പുറത്തിരിക്കുന്ന ആളെ കണ്ടാൽ യൂദാസ്ലീഹായെ പോലുണ്ട്. ദേ .. ഈ സ്ത്രീ രൂപത്തെ കണ്ടാൽ മാതാവിനെ പോലുണ്ട്.... ഇത് ജോസഫ് പിതാവ്...."
(അങ്ങനെ നിമിഷങ്ങൾക്കുളളിൽ ചെസ്സ് ബോർഡിലെ മിക്ക ആൾക്കാരും കർത്താവിന്റെ കുടുംബക്കാരും, വിശുദ്ധന്മാരുമായി മാറി.)
ഞാൻ: "എന്നാലും ... കുന്തോം പിടിച്ച് നിൽക്കുന്ന ആ ആൾക്കാരെ നീയെങ്ങനെ കർത്താവിന്റെ ശിഷ്യന്മാരാക്കിയെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലാ ന്റെ ജെഫിയേ.... ഒരു കൊച്ചിന്റെ അമ്മയായിട്ടും നിനക്ക് ഒരു മാറ്റവുമില്ലാല്ലേ??"
ജെഫി: "ചേച്ചി .... അത് പിന്നെ സഹവാസത്തിന്റെ കുഴപ്പമാ..."
ഞാൻ റിജോയെ നോക്കി ചിരിക്കുവാൻ തുടങ്ങി...
ഞാൻ: "റിജോ.... നിനക്കിട്ടാണു വെപ്പ്... ഒരു സഹവാസ അപാരത."
റിജോ: "ഞാനോ..."
അവിടേയും ജെഫിമോൾ തന്നെ സ്റ്റാർ... അന്ന് തൊട്ട് ആ ചെസ്സ് കരുക്കളെ നോക്കുന്ന ഞങ്ങൾക്ക് കർത്താവിനേയും, പന്ത്രണ്ടു ശിഷ്യന്മാരേയും, വിശുദ്ധന്മാരേയുമല്ലാതെ വേറാരേയും കാണുവാൻ സാധിച്ചിട്ടില്ലായെന്നത് വേറൊരു വസ്തുതയും.
❤️
KR