ഇറ്റിറ്റ് വീഴുന്ന -
മഴനീർത്തുളളികൾ,
പെയ്ത് തീർന്നെങ്കി-
ലെന്നാശിച്ചു
പോകുന്നു!
പെയ്യാതെ,
ഘനീഭവിച്ചിരുൾ
മൂടിയ, മേഘ-
പാളികൾക്കുളളിൽ
സാന്ദ്രതയേതുമില്ലാതെ
വിങ്ങി വിറങ്ങലിച്ചെത്ര
നാൾ..
പെയ്തൊഴിയു-
ന്നരാ നാളിൽ
ശൂന്യമാകുന്നൊരാ
മേഘ കീറുകൾ
തീർക്കുമാ തെളിഞ്ഞൊ-
രാകാശം
നിനക്ക് നൽകട്ടെ
ഒരു പുതു ജീവൻ!
ഒരു പുതു ജന്മം!....
❣️
KR