🅒🅞🅜🅘🅝🅖 🅢🅞🅞🅝 ....
New Christian Devotional Song…
Lyrics and Music: Anish Nair https://m.facebook.com/story.php?story_fbid=pfbid02ZgZnxXW45ibqwBGb7K4BYewB7PVJUVE8Q8sKGUSuQR3soaL6MyC2zNyFbd1FEe1Wl&id=100000629860549&mibextid=uc01c0
Vocals: Wilswaraj
Poster Design: Binu Charutha
Our proud sponsor: Royal Real Estate, “The Name You can Trust” - Roy Manjaly
🅙🅔🅢🅤🅢 🅒🅗🅡🅘🅢🅣 ... ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ നീതിമാൻ!... ആ ദൈവത്തെ അടുത്തറിയുവാൻ സാധിക്കുന്നത് അദ്ദേഹം അനുഭവിച്ച ക്രൂശ് മരണം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചവർക്ക് മാത്രമാണ്...
ക്രിസ്തുമത വിശ്വാസിയല്ലാത്ത, ജീസസ് ക്രൈസ്റ്റിനെക്കുറിച്ച് വായ്മൊഴികളിൽ കേട്ട അറിവിൽ നിന്ന്, താൻ നടന്ന വഴികളിലെ മുളളുകളും, വേദനകളും, കണ്ണുനീരും ആ ക്രൂശ് മരണത്തോടൊപ്പം ചേർത്ത് വെച്ചുകൊണ്ട് അനീഷ് നായർ ഈ പാട്ടിനു വരികളും, സംഗീതവും നൽകുമ്പോൾ ഒരു പക്ഷേ അദ്ദേഹവും ആ നീതിമാനെ അറിഞ്ഞിട്ടുണ്ടാവും!...
കലാപരമായ കഴിവുകളാൽ ദൈവം അനുഗ്രഹിച്ച അനുഗ്രഹീത കലാകാരൻ അനീഷ് മാഷ് ആദ്യമായ് സംഗീത സംവിധാനം ചെയ്ത, വിൽസ്വരാജിന്റെ സ്വരമാധുരിയിൽ ഈ ഈസ്റ്ററിനു നിങ്ങളിലേക്ക് എത്തുന്ന ഈ ക്രിസ്തീയ ഭക്‌തി ഗാനം ജാതിമത ഭേദമന്യേ ഒരുപാട് മനുഷ്യരുടെ ആത്മാവിനെ തൊടും എന്നത് വളരെ നിശ്ചയമായ ഒന്ന്!... ഇനിയും ഒരുപാട് നല്ല സൃഷ്ടികൾക്ക് ജന്മം നൽകുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ!...
❣️
KR